ഇസ്രയേൽ – പലസ്തീൻ – ”തീരാത്ത കുരുതികള്‍ ,തോരാത്ത കണ്ണുനീര്‍ ”

വിജയകുമാര്‍

10564882_731588086929771_862621960_n

യഹൂദര്‍ തലയടിച്ചു പ്രാര്‍ത്തിക്കുന്ന വെസ്റ്റെന്‍ വാള്‍..

സ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ദൈവദൂതനുമായി മല്ലയുദ്ധത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28) ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. ‘ഭരിക്കുക’, ‘ശക്തനായിരിക്കുക’, ‘അധികാരം പ്രയോഗിക്കുക’ എന്നൊക്കെ അർത്ഥമുള്ള ‘സരാർ’ എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. ‘ദൈവത്തിന്റെ കുമാരൻ’, ‘ദൈവം യുദ്ധം ചെയ്യുന്നു’ എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ ‘രാത്രിയിൽ പുറപ്പെട്ടവൻ’ എന്നാണു അർത്ഥം എന്നതാണ്. ‘ഇസ്രാ‌’ എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത്‌ രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു .

 
ഇസ്രായേല്‍ ഉള്‍പ്പെടുന്ന പാലസ്തീന്‍ ഭൂവിഭാഗം സ്വന്തമാക്കാന്‍ ചരിത്രാതീതകാലം മുതലേ വിദേശശക്തികള്‍ ശ്രമിച്ചിരുന്നു .മധ്യേഷ്യന്‍ -യൂറോപ്യന്‍ ചരിത്രതാളുകളില്‍ ഇടം നേടിയിട്ടുള്ള മിക്കവാറും എല്ലാ ഭരണകൂടങ്ങളും കാലാകാലങ്ങളില്‍ ഇവിടം ഭരിച്ചിരുന്നു.  ഈജിപ്ഷ്യന്‍, കാനനൈറ്റ്, ഇസ്രായിലൈറ്റ്സ്, ഫിലിസ്തൈന്‍സ്, ഗ്രീക്ക്, സമാരിട്ടന്‍സ്, റോമന്‍സ്, അറബികള്‍, കുരിശുയുദ്ധക്കാര്‍, മംഗോളിയന്‍, ഓട്ടോമന്‍ തുടങ്ങിയവരുടെയൊക്കെ ഭരണംകഴിഞ്ഞു ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി പാലസ്തീന്‍ ഭൂപ്രദേശം. ഇരുപതുലക്ഷം വര്‍ഷങ്ങളായി ഈ ഭൂവിഭാഗത്തില്‍ ജനവാസം ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. മെസപ്പോട്ടോമിയന്‍ സംസ്കാരം ഉച്ചകൊടിയിലായിരുന്ന കാലത്തുതന്നെ അയല്‍പക്കത്തുള്ള പാലസ്തീനിലെ ജറീക്കൊയില്‍ നാഗരികത എത്തിയിരുന്നു. വേട്ടയാടലില്‍നിന്ന് മുക്തിനേടിയ ജനം കൃഷിചെയ്യാനും കാലിവളര്‍ത്താനുമൊക്കെ തുടങ്ങി. ഫറോ രാജാക്കന്മാര്‍ ഇവിടത്തെ ആദ്യകാല അധിപന്മാരായിരുന്നുവന്നതിനു ഈജിപ്ത്യന്‍ രേഖകളുണ്ട്. മൂവ്വയിരത്തോളം വര്ഷം മുന്‍പ് പ്രവാചകന്‍ എബ്രഹാം തന്റെ ഗോത്രത്തെ മെസപ്പെട്ടോമിയയില്‍നിന്ന് നയിച്ച്‌ കാനന്‍ നാട്ടിലെത്തിച്ചുവെന്നു ബൈബിളില്‍ പറയുന്നു. പില്‍ക്കാലത്ത് ജറുസലേം എന്നറിയപ്പെട്ട ഈ പാലസ്തീന്‍ നാട്ടില്‍ അധിവസിചിരുന്നത് കാനനൈറ്റു ഗോത്രവര്‍ഗക്കാരായിരുന്നതിനാലാകാം കാനന്‍ സ്ഥലനാമമായത്. വരള്‍ച്ചയും കൃഷിനാശവും കാരണം എബ്രഹാമിന്റെ ഗോത്രത്തിലെ പിന്‍തലമുറക്കാര്‍ ഈജിപ്റ്റ്‌ലേക്ക് കുടിയേറി. അവരെ തിരിച്ചിവിടെ എത്തിച്ചത് പ്രവാചകന്‍ മോശ ആണെന്നും ബൈബിളില്‍ പറയുന്നു.
 
10566669_731587906929789_915163237_n (1)

അല്‍ അക്സാ പള്ളി ..മുസ്ലിമിനും യഹൂദനും ഒരുപോലെ അവകാശപ്പെടുന്ന പള്ളി ..

യരുസലേം ആസ്ഥാനമായ ജൂതരാജ്യത്തിന്റെ അന്തകരായി എത്തിയത് ബാബിലോണ്‍(ഇന്നത്തെ ഇറാക്ക് ) പടയാണ്. BC586ല്‍ ജറുസലേം പിടിച്ചടക്കി യഹൂദക്ഷേത്രം അടിച്ചു നിരപ്പാക്കി, ജൂതവര്‍ഗത്തെ ഒന്നടങ്കം ബാബിലോനിലേക്ക് നാട്കടത്തി. അമ്പതു വര്‍ഷത്തിനുശേഷം പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ് രണ്ടാമനാണ് ബാബിലോണ്‍ പിടിച്ചടക്കി യഹൂദവര്‍ഗത്തെ ഇസ്രായേലിലേക്ക് പോകാന്‍ അനുവാദംനല്‍കിയത്. ജറുസലേമില്‍ മടങ്ങിഎത്തിയവര്‍ അധികം താമസിയാതെ രണ്ടാമത്തെ യഹൂദക്ഷേത്രം പണിതു. മൃഗബലി തുടങ്ങി അനേകം ആരാധാനാചാരങ്ങള്‍ ഈ ക്ഷേത്രത്തില്‍ വ്യവസ്ഥാപിതവല്ക്കരിച്ചു. സംഘടിതമതത്തിന്റെ ഭീഭല്‍സമുഖവും ഇവിടെ പ്രത്യക്ഷമായി. ക്ഷേത്രനടത്തിപ്പില്‍ സര്‍വത്ര അഴിമതി കൊടികുത്തിവാണു. ഭക്തര്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുന്ന ആടുകളില്‍ ലക്ഷണമൊത്തത് എന്ന് അമ്പലഅധികാരികളില്‍നിന്ന് അംഗീകാരംകിട്ടാന്‍ കൈക്കൂലി കൊടുക്കേണ്ടിവന്നു. ഇത്തരം അഴിമതിയ്ക്കെതിരെയാണ് യഹൂദയുവാവായ യേശുവിന്റെ സമരങ്ങളായി അറിയപ്പെടുന്നത്. യഹൂദക്ഷേത്രത്തിന്റെ കാണിക്കപ്പെട്ടി അടിച്ചുതകര്‍ത്തുവെന്ന കുറ്റം യേശിവിന്റെ മേല്‍ ആരോപിക്കപ്പെട്ടിരുന്നുവല്ലോ. അക്കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ആശ്രിതരാജ്യമായിരുന്ന ഈ പ്രദേശത്തിന്റെ സ്ഥാനപതിയായിരുന്നു പീലാത്തോസ്. കുറ്റാരോപിതനായ യേശുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പീലാത്തോസ് ശ്രമിച്ചെങ്കിലും യേശു തന്റെ സ്വന്തംനിലപടുകളില്‍ ഉറച്ചുനിന്ന് ശിക്ഷ ഏറ്റുവാങ്ങി. യേശുവിനെ അനുകൂലിച്ച ഒരു വിഭാഗം യഹൂദവര്‍ഗം AD66 ല്‍ റോമാസാമ്പ്രജ്യത്തെ വെല്ലുവിളിച്ചു പടനയിച്ചു. നാല് വര്ഷം നീണ്ട ഈ വിപ്ലവം റോമാ ചക്രവര്‍ത്തി ടൈറ്റസ് അടിച്ചമര്‍ത്തി. യഹൂദവര്‍ഗത്തിന് ഏകദേശം രണ്ടായിരംവര്ഷം കാത്തിരിക്കേണ്ടിവന്നു യരുസലെമില്‍ വീണ്ടും അധികാരം സ്ഥാപിക്കാന്‍. യേശു വിപ്ലവം അരങ്ങേറിയ ക്ഷേത്രം റോമാക്കാര്‍ പൊളിച്ചുമാറ്റിയെങ്കിലും ഒരു ചുമര്‍ അവശേഷിച്ചു. വെസ്റ്റെന്‍ വാള്‍ എന്ന് ഇസ്രായേലും വെയിലിംഗ് വാള്‍ എന്ന് എതിരാളികളും വിശേഷിപ്പിക്കുന്ന അമ്പലമതില്‍, കോടിക്കണക്കിനു ജനങ്ങള്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റ്കേന്ദ്രമാണിന്നു. 1967ലെ അറബി -ഇസ്രായേലി യുദ്ധത്തില്‍ ജറുസലേം പൂര്‍ണമായി ഇസ്രായേല്‍ പിടിച്ചടക്കി -പുരാതന ക്ഷേത്രമതിലും നഗരവും കേടുപാടുകളൊന്നും പറ്റാതെ കൈക്കലാക്കി. രണ്ടാം ക്ഷേത്രവും നശിപ്പിക്കപ്പെട്ടതോടെ യഹൂദമതഗ്രന്ഥമായ തോറയില്‍ പറയുന്ന മൃഗബലി തുടങ്ങിയ ആരാധനാമാര്‍ഗങ്ങള്‍ അന്യംനിന്നു. ബലിചടങ്ങുകള്‍ക്ക് പകരം പ്രാര്‍ത്ഥന മുഖ്യമായ മതാചാരമായി. പള്ളികളുടെ ആദിമരൂപമായ സിനഗോഗുകള്‍ നിലവില്‍വന്നു. പ്രാര്‍ഥനാക്രമത്തില്‍ ഒരുകാര്യം മാത്രം നിര്‍ബന്ധമാക്കി. ജറുസലേം ദിശ നോക്കിവേണം പ്രാര്‍ഥിക്കാന്‍. 13-15നൂറ്റാണ്ടുവരെ യഹൂദമതത്തിലെ ശ്രേഷ്ടആചാര്യന്മാര്‍ സെഫാര്ട് എന്നറിയപ്പെടുന്ന, സ്പെയിനില്‍ താമസിച്ചിരുന്ന റാബെകളാണ്. മുസ്ലിം മേല്ക്കൊയമ യുണ്ടായിരുന്ന സ്പയിനില്‍നിന്ന് 1492ല്‍ യഹൂദരെ മൊത്തം പുറത്താക്കി. ജര്‍മനിയിലെ യഹൂദര്‍ പാലായനം ചെയ്തത് കിഴക്കന്‍ യൂറോപ്പിലേക്കും രാഷ്യയിലെക്കും അമേരിക്കയിലെക്കുമായിരുന്നു .
 
 
 10559077_731587316929848_332410264_nമുസോളിനിയുടെയും ഹിറ്റ്ലരുടെയും സ്റാലിന്‍ന്റെയും കാലത്ത് അറുപതുലക്ഷം യഹൂദര്‍ കൊലചെയ്യപ്പെട്ടു. ഇന്നിപ്പോള്‍ ഇസ്രായെലിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും യഹൂദജനസന്ഘ്യ അറുപതുലക്ഷം വീതമാണ്. ഇസ്രായേലിന്റെ ഭാഗധേയം ഇന്ന്റിമോട്ട് കണ്ട്രോള്‍വഴി നിയന്ത്രിക്കുന്നതും അമേരിക്കന്‍ യഹൂദവംശമാണ്‌. യഹൂദരെ കൂട്ടക്കൊലചെയ്തവില്‍ പ്രധാനികള്‍ ക്രിസ്ത്യന്‍ ഭരണാധികാരികളായിരുന്നുവെന്നു ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ക്രൈസ്തവസഭയും സഭാംഗങ്ങളും യാഹൂദരോട് ചെയ്ത തെറ്റുകള്‍ക്ക്, 1986 April 13 നു അന്നത്തെ മാര്‍പ്പാപ്പ റോമിലെ യഹൂദ സിനഗോഗില്‍ ചെന്ന് മാപ്പ്ചോദിക്കുകയുണ്ടായി. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ തുര്‍ക്കിയുല്പ്പെടെ പല രാജ്യങ്ങളും പാലസ്തീന്‍ രാജ്യത്തെ ആക്രമിച്ചു കീഴടക്കി ഭരിച്ചു . രണ്ടാം ലോകയുദ്ധത്തിനുശേഷം 1947നവംബറില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം ബ്രിട്ടന്റെ മേല്ക്കയ്യില്‍ യഹൂദര്‍ക്ക് പ്രത്യേകരാഷ്ട്രം രൂപീകരിക്കുന്നതിനായി മുസ്ലിം ഭരണപ്രദേശമായി മാറിക്കഴിഞ്ഞിരുന്ന പാലസ്തീനെ രണ്ടു രാജ്യങ്ങളായി തിരിക്കുകയുണ്ടായി . 55% വരുന്ന ജൂദരാഷ്ട്രവും 45% പലസ്തീനും, പിന്നീടുള്ള ചരിത്രം ഒരിക്കലും ഒടുങ്ങാത്ത ഇസ്ലാം -യഹൂദ യുദ്ധവും