അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

renjith

രഞ്ജിത് ജി. കാഞ്ഞിരത്തില്‍.

 

 

രുന്ധതീ….

ഇത്തിരിപ്പോന്ന കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍…. ആദ്യപുസ്തകത്തിന്തന്നെ സായിപ്പിന്റെ നാട്ടിലെ എണ്ണപ്പെട്ട പുരസ്കാരം നേടിയപ്പോള്‍….. ഞങ്ങള്‍ അഭിമാനിച്ചു

പലര്‍ക്കും പലവിധ വിയോജിപ്പുകള്‍ഉണ്ടെങ്കിലും, ഇ. എം. എസ്. എന്ന മൂന്നക്ഷരം, കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മനയിലെ നംബൂരിശ്ശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍മലയാളികളിലേറെയും

എംഎസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്, സാഹിത്യത്തിലെ സൌന്ദര്യം മാത്രമേ ഞങ്ങള്ആസ്വദിച്ചുള്ളൂ..

ഭാവനയുടെ അന്ത്യത്തെക്കുറിച്ചു (End Of Imagination) നീ വാചാലയായപ്പോള്കൌതുകത്തോടെ, ആശയപരമായ യോജിപ്പോടെ നിന്നെ ഞങ്ങള്‍  ശ്രദ്ധിച്ചുപ്രോത്സാഹിപ്പിച്ചു

നീ വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ടു

എന്നാൽ നിന്റെ എല്ലാ വാക്കുകളും കാപട്യമായിരുന്നു..

നിലാവ് തെളിഞ്ഞപ്പോള്, നീലചായം കൊണ്ട് മറച്ച നിന്റെ ശരീരത്തിൽ നിന്നും വരുന്ന സ്വരത്തിലെ വ്യത്യാസം ഞങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയാനായി

AR Photo 1

നക്സലുകള്‍തോക്കേന്തിയ ഗാന്ധിയന്മാരാണ് എന്ന് നീ പറഞ്ഞപ്പോള്‍നെഞ്ചുരുകി കേഴുന്ന മഹാത്മാവിന്റെ മനസ്സ് ഞങ്ങള്‍ക്ക് കാണാമായിരുന്നു

നക്സലുകള്‍ തകര്‍ത്ത വിദ്യാലയങ്ങളിലെ പഠനം മുടങ്ങിയ ആദിവാസിക്കുട്ടികളെ നീ എന്തേ കാണാതെ പോയത്…?

അഞ്ചക്കം തികച്ചു ശമ്പളം വാങ്ങിക്കാത്ത അധോമണ്ഡല ഗുമസ്തന്‍മാരെ ബന്ദിയാക്കി കൊല്ലാക്കൊല ചെയ്യുന്ന വിപ്ലവക്കോമരങ്ങളെ നീ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു..

ദന്താവാദയില്‍ചിതറി തെറിച്ച പാവം ശിപ്പായിമാരുടെ വിധവകളെയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും നീ കണ്ടില്ല..

പതിനായിരക്കണക്കിനു ഭാരതപുത്രന്മാര്‍ജീവിതം കളഞ്ഞു കാത്തുവെക്കുന്ന കശ്മീരതിലകം നിനക്കൊരു വിദേശ രാജ്യമായി തോന്നി. ചരിത്ര വസ്തുതകളെയെല്ലാം വ്യഭിചരിച്ച്, കാശ്മീര്ഭാരതത്തിന്റെ ഭാഗമായിട്ടേയില്ല എന്ന് നീ കണ്ടുപിടിച്ചു കളഞ്ഞു

കാശ്മീരിയത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നീ സ്വയം നിര്‍ണയാവകാശം എന്ന് മാത്രം പറഞ്ഞു

എവിടെയൊക്കെ രാജ്യത്തെ ഇകഴ്താമൊ അവിടെയൊക്കെ നീ അത് ചെയ്തു.

AR Photo 2നെഞ്ചോളമെത്തുന്ന താടിവളര്‍ത്തിയ വര്‍ഗീയ കോമരങ്ങളുടെ വ്യാജ സ്തുതികളില്‍മുഴുകിയ നീ രാജ്യത്തിന്റെ മനസാക്ഷിയെ കശക്കിയെറിഞ്ഞു

ജന്മ നാട് വിട്ടു ഓടേണ്ടി വന്ന പാവം പണ്ഡിറ്റ്കളുടെ ദീനരോദനങ്ങള്‍ക്ക് മുന്നില്‍നീ ബധിരയായി

 

രാഷ്ട്രത്തിന്റെ വിഭജിക്കപ്പെട്ട മറുപാതിയിലെ അവശതയനുഭവിക്കുന്ന, ജനതതിയെ നീ കണ്ടതേയില്ല

പാകിസ്താൻ എന്ന ദൈവ രാജ്യത്തില്‍, പല ഹിന്ദു പിതാക്കന്മാരും തങ്ങളുടെ ഓമനപ്പുത്രിമാരുടെ മാനം കാക്കാനാകാതെ അവര്‍ക്ക് മരണവഴി കാട്ടിക്കൊടുത്ത കഥകള്നിനക്കറിയുകയേയില്ല

അത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍നീ ഊമയായിപ്പോയിരുന്നു.

 പാകിസ്ഥാനിലെ ജയിലിൽ ഒരിന്ത്യൻ ജന്മത്തെ പട്ടിയെപ്പോലെ അവർ തച്ചുകൊന്നപ്പോൾ അന്ന് നീ വാർത്തകൾ കണ്ടതേയില്ല.

നീ അറിഞ്ഞോ അരുന്ധതീ…..

ബ്രഹ്മര്‍ഷിമാരില്‍AR Photo 3മുഖ്യനെ മുക്കുവത്തി പെറ്റൊരു പുണ്യക്ഷിതി മണ്ഡലത്തിലെ രണ്ടു പാവം മുക്കുവരെ കടലില്‍വെച്ച് ചില ഇറ്റലിക്കാര്‍വെടി വെച്ച് തുളച്ചുകളഞ്ഞത്….?

ഒരു പരിക്കും കൂടാതെ ദന്തഗോപുരത്തിലെ വാസവും കഴിഞ്ഞു രണ്ടു നാവികരും ദൈവപുത്രന്റെ ജനനമാഘോഷിക്കുവാന്‍പോയത്….?

കപ്യാര് മുതല്കര്‍ദിനാള്വരെ…..കൌണ്‍സിലര്‍മുതല്‍കേന്ദ്രമന്ത്രി വരെ ഒരു പാടു കേരളഭാരത പുത്രന്മാര്‍ കൊടിയ കുടിലതക്ക് അരുനിന്നത്….?

കടലമ്മയുടെ കനിവ് കാത്തു കരിക്കാടി തേടി വലയെറിയുന്ന മരക്കാന്മാരെ നിനക്കറിയുമോ…?

ചാരിത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു കരയില്തപസ്സു ചെയ്യുന്ന അരയത്തിപെണ്ണിന്റെ ഭാവശുദ്ധിയെക്കുറിച്ച് ദുസ്വപ്നമെങ്കിലും കാണുവാനാകുമോ നിനക്ക്..?

എന്തേ കൊടും പാതകത്തെക്കുറിച്ച് നീ പ്രതികരിച്ചുകണ്ടില്ല…..?

ബ്രാഹ്മണ ബീജം സുറിയാനി കൃസ്ത്യാനി അണ്ഡവുമായി സംയോജിച്ചു സിക്താണ്ഡമായി, പിന്നെ ഭ്രൂണമായി, ഉണ്ടായ സ്വപൈതൃകം നിന്നെ അപ്പോള്പിന്നോട്ട് വലിച്ചോ അരുന്ധതീ…?

വെടിയേറ്റ്മരിച്ച ലത്തീന്‍കത്തോലിക്കന്‍ദളിതനല്ലേ….?

എന്തിലും വര്‍ണാവര്‍ഭേദം കണ്ടെത്തുന്ന നീ അതിലും കൃത്യമായി അത് കണ്ടെത്തിയോ..?

AR Photo 4

അരുന്ധതീ

ഇനിയത്തെ നിന്റെ നോവല്‍കടലില്‍വെടിയേറ്റു മരിച്ച പാവം മുക്കുവരെക്കുറിച്ചോ അതോ ഇന്ത്യന്‍ജയിലില്‍കഴിയേണ്ടി വന്ന രണ്ടു സവര്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ കുറിച്ചോ…?

രണ്ടായാലും അടുത്ത നോബല്‍സമ്മാനം അതിനു ലഭിച്ചേക്കാം

ഡൽഹിയിൽ കഴുകന്മാരുടെ കാമാസക്തിക്കിരയായി കൂട്ടബലാൽഭോഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ദീനതയും കുടുംബത്തിന്റെ കണ്ണ്നീരും കാണാതെ അവളുടെ യോനിയുടെ ജാതി തിരയുന്നതിലായിരുന്നു നിനക്ക് താത്പര്യം..

ബലാൽഭോഗത്തിനിരയാവുന്ന സവര്‍അവര്‍സ്ത്രീകള്തമ്മില്എന്ത് കാര്യത്തിലാണ് വ്യത്യാസമുള്ളത്??

അയിത്തത്തിനെതിരെ പോരാടുന്ന അതെ വീര്യത്തോടെ മണ്ണാപ്പേടിക്കും പുലപ്പേടിക്കും എതിരെ പോരാടിയാലെ ന്യായമുള്ളൂ….

എല്ലാറ്റിനുമൊടുവിൽ നീയിപ്പോൾ ഗാന്ധിയെ ജാതിവാദിയാക്കി.

എല്ലാവരും ചോറ് തിന്നുമ്പോള്‍അമേദ്യം തിന്നും വ്യതസ്തത പുലര്‍ത്തുവാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്

അത് ഭൂഷണം ആയി കരുതുവാനും കൊണ്ടാടുവാനും, എടുത്തു ഔധത്യത്തതോടെ പ്രദർശിപ്പിക്കുവാനും സ്വാതന്ത്ര്യം ഉണ്ട്.

 സ്വാതന്ത്ര്യം തന്നെ അമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം..

സ്വാതന്ത്ര്യം  ആഘോഷിക്കുന്ന വേളയില്‍അത് കിട്ടാന്വേണ്ടി മനുഷ്യന്‍കുറെ പട്ടിണി കിടന്നതും, ബൂട്ട് കൊണ്ട് നാഭിക്കു ചവിട്ടുവാങ്ങിയതും, ചോരയോടൊപ്പം പല്ലുകളും തുപ്പിതെറിച്ചതും ഒക്കെ ഒന്ന്ചിന്തിച്ചാല്നന്ന്. ഇനിയും തെറി വിളിക്കാനുള്ള,  അപഹസിക്കുവാനുള്ള ഊര്‍ജ്ജം അത് പകരുന്നെങ്കില്‍പകരട്ടെ…,…

 മഹാൻമാര്‍ ഉണ്ടാവുന്നത് അവർ ജീവിച്ച കാലത്തെ സാമൂഹിക മാറ്റങ്ങളിൽ അവർ ചെയ്ത സംഭാവനകളിലൂടെയാണ്……
മറ്റൊരു കാലത്തിൽ സ്വതന്ത്രമായിരുന്നു കൊണ്ട് അവരെ വിലയിരുത്തുന്നവർക്ക് അവരുടെ മഹത്വത്തിൽ കുഴപ്പങ്ങൾ തോന്നാം.., ഗാലറിയിൽ ഇരുന്നു കളി ഉപദേശിക്കുന്നത് കുറ്റമല്ല..

ചരിത്ര പുരുഷന്മാർ വിമർശനത്തിനു വിധേയമാകണം പക്ഷെ വിമർശനങ്ങൾക്ക് ഉദേശ്യശുദ്ധി ഉറപ്പുവരുത്താൻ കഴിയണം. അല്ലെങ്കിലാണ് ചോദ്യം ചെയ്യപെടുന്നത്.

മഹാത്മാ അയ്യൻകാളി മഹാനാണ്, ആര്‍ക്കാ ഇവിടെ എതിര്‍പ്പ്??

പക്ഷെ മഹാത്മാ അയ്യൻകാളി മഹാനാണ് എന്ന് മനസ്സിലാക്കാൻ ഗാന്ധിയെ ഇകഴ്ത്തേണ്ട ആവശ്യമില്ല. സ്ത്രീയുടെ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ്..,

ഒരു വശത്ത് കൂടി ഗോട്സേയെ തെറി പറയുക..,മറു വശത്ത്ഗാന്ധിയെ തെറി പറയുക

നെഹ്റുവിനെ തൊടാതെ ഗാന്ധിയെ അപഹസിക്കുന്ന രാഷ്ട്രീയം മനസ്സിലാക്കേണ്ടതാണ്. ബാബസാഹിബ് അംബേദ്കർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോല്പിക്കാൻ നെഹ്റു നടത്തിയ പരിശ്രമങ്ങൾ രാമചന്ദ്രഗുഹ തന്റെ പുസ്തകത്തിൽ (India After Gandhi) വിവരിച്ചിട്ടുണ്ട്.

ദളിതരെ ഗാന്ധിജിക്കെതിരായി തിരിക്കുന്ന പ്രവണത വിഘടനവാദം ശക്തിപ്പെടുത്താന്‍ ഉള്ള അടവുകളുടെ ഭാഗം മാത്രമാണ്.. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരെയും, ഹിന്ദുവിനെയും മുസ്ലീമിനെയും ഒരുമിപ്പിച്ച് വലിയൊരു കാലയളവില്‍മുന്നോട്ടു കൊണ്ട് പോയ നേതാവായിരുന്നു ഗാന്ധിജി.. പ്രവര്‍ത്തനത്തെ ന്തുരങ്കം വച്ചാണ് പാകിസ്താന്‍സൃഷ്ടിക്കപ്പെട്ടത്.. ഇനി ബാക്കിയുള്ള ഗാന്ധി നിന്ദയുടെ ആവശ്യകത, ഇന്ത്യയെ ഇനിയും വെട്ടിമുറിക്കുക എന്നതു മാത്രമാണ്……

 

4Aഡിസൈനര്‍ ഡ്രസ്സു ധരിച്ച്, സ്റ്റൂഡിയോ അപ്പാര്‍ട്ട്മെന്റില്‍ അന്തിയുറങ്ങി, രതിയും തെറിയും പറഞ്ഞാല്‍ആഗോള പ്രശസ്തിയും ബുദ്ധിജീവി പട്ടവും കിട്ടുമെന്നും കരുതിയാല്‍തെറ്റി. ദലിത് ലേബലില്‍ എന്തു പുലയാട്ടു പറഞ്ഞാലും മാര്‍ക്കറ്റു കിട്ടുമെന്നു കരുതിയ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടി, ശീല ചുറ്റി നടന്ന ബാപ്പുവിനെ തെറി പറയാന്വളര്‍ന്നത്അവളുടെ വളര്‍ത്തുദോഷം..

പേരും പ്രശസ്തിയും വേണമെങ്കില്ആദ്യംവേണ്ടത്

ഇന്ത്യയിലെതന്നെ മഹാന്റെ പേര് കണ്ടുപിടിക്കുക….

പിന്നെ ജീവചരിത്രം ഒന്ന് കണ്ണോടിക്കുകഎന്നിട്ട് നേരെ വിപരീതം എഴുതുക….

കുറച്ചു മസാലയും ഒരല്‍പം സെക്സും ചേര്‍ന്നാല്‍മിശ്രിതം റെഡി….. കിട്ടും കുറെ ഫാന്‍സ്പൈസ

പിന്നെ ചിലപ്പോ നല്ല മൊഞ്ചന്‍ഇന്ത്യന്എതിരാളികളുടെ കരലാളനം…!!

അതിനാണ് ഇന്നു വില

മാനത്ത് നോക്കി സാഹിത്യം എഴുതിപിടിപ്പിക്കാന്‍നല്ല പണി ഉണ്ട്.. ഇതാകുമ്പോ അരമണിക്കൂറ് മതി..

നല്ല പേരും ഫാന്‍സും

അരുന്ധതീ നിന്റെ കണ്ണില്‍ഒരു കരട് പോയാല്‍എന്ത്ചെയ്യും….ഒരല്പം പോലും സഹിക്കാതെ ഉടന്‍തന്നെ കരട് എടുത്തു കളയില്ലേ….

അതുകൊണ്ട് രാഷ്ട്രത്തിന്റെ കണ്ണിലെ കരടാകാതിരിക്കൂ

വാക്കിലും നോക്കിലും എഴുത്തിലും ചിന്തയിലും വിഷവാതമൂതി നാട്ടിലെ യുവതയെ തളര്‍ത്താതിരിക്കൂ….

AR Photo 5

ഭാരതീയ പുരാണത്തില്‍കേട്ട്പരിചയമുള്ള ഒരു അരുന്ധതിയുണ്ട്

അരുന്ധതീ നക്ഷത്രം

സപ്തഋഷിമാരില്പ്രമുഖനായ വസിഷ്ഠന്റെ ഭാര്യ.. രാമനെയും സീതയേയും തമ്മില്‍‍  കൂടുതലിണക്കിയ മഹതി. വിവാഹനാളില്‍വധൂവരന്മാര്‍അരുന്ധതീയെയും വസിഷ്ഠനെയും കൂടെ ഒരുമിച്ചു കണ്ടാല്‍ദീര്‍ഘദാമ്പത്യമത്രേ ഫലം

എന്നാല്നീ ഞങ്ങള്‍ക്ക്ധൂമകേതുവാണിപ്പോള്‍….

ആരുടേയോ അച്ചാരം വാങ്ങി ദേശദ്രോഹ പരമായ വാക്കുകള്‍മാത്രം പറയുന്ന അശ്രീകരമായ ധൂമകേതു….

ലക്ഷോപലക്ഷം മനുഷ്യര്‍തങ്ങളുടെ ജീവിതം ഹവനം ചെയ്തു നേടിയെടുത്തതാണ് ഇന്നത്തെ രൂപത്തിലുള്ള ഭാരതം

ആറു നൂറ്റാണ്ട്കള്‍ പല വൈദേശികരും കിണഞ്ഞു പരിശ്രമിച്ചിട്ടും തകരാത്ത ഒരു ആത്മ തേജസ്സുണ്ട് ഭാരതവര്‍ഷത്തിനു….

അത് ഏതാനും പടുമൊഴികള്‍കേട്ട് ചിലമ്പിച്ചു പോകുന്നതല്ല….

അതുകൊണ്ട്…..

പുരക്കുമേലെ ചാഞ്ഞ, പൊന്നു കായ്ക്കുന്ന വടവൃക്ഷത്തെ ഇനി ഞങ്ങള്‍ക്ക് സഹിക്കാന്‍വയ്യ…. തഴുകിയുണര്‍ത്തുന്ന വെള്ളിവെളിച്ചത്തില്‍, പുളകിതയാക്കുന്ന മാധ്യമ പരിലാളനയില്‍കോള്‍മയില്‍കൊണ്ട് നീ ഉയര്‍ന്നു പറക്കുമ്പോള്‍ഇനിയുമിനിയും കുറ്റങ്ങള്‍കാണാണ്‍ സാധിച്ചേക്കും.. ഇനിയുമിനിയും

ഇത്തരം ഒരു പാടു കുറ്റങ്ങളും കുറവുകളുമുള്ള ദരിദ്ര രാജ്യത്തെ പൌരത്വം റദ്ദാക്കിപോകൂ…. പുറത്ത്പോകൂ….

AR Photo 6

ഞങ്ങൾ ഭാരതീയര്‍ക്ക്, ഞങ്ങളുടെ പൂർവ്വസൂരികൾ സഹസ്രാബ്ദങ്ങള്‍ക്ക്  മുൻപ് വിധിയുമായി ചെയ്ത കരാറിലൂടെ തന്നെ നേടിയെടുത്തതാണ്രാജ്യം ഞങ്ങളുടെ സഹോദരന്മാര്‍  ചോരയും നീരും കൊടുത്തു അതിര്‍ത്തി കാക്കുന്നതനിവിടം.

എന്തെല്ലാം കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിലും മാതൃഭൂമിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവെച്ച്കൊണ്ട്…..

നിനക്ക് പോകാൻ വേറെ ഒരുപാടിടമുണ്ട്.. ഞങ്ങള്‍ക്ക് വേറെ ഇടമില്ല.

ഞങ്ങള്‍ രാജ്യത്തെ ദരിദ്രനാരായണന്‍മാര്‍, പണച്ചാക്കുകള്‍ , മധ്യവര്‍ഗക്കാര്‍, ദളിതര്‍, അവര്‍ണര്‍, സവര്‍ണര്‍, അങ്ങനെയങ്ങനെ വിവിധ വിഭജനങ്ങളിലും ഭാരതീയര്എന്ന സ്വത്വം കണ്ടെത്തുന്ന 120 കോടി ജനങ്ങള്‍ഇവിടെ ജീവിച്ചോട്ടെ