നുണകളുടെ ശരശയ്യയിൽ നരേന്ദ്രമോദി – ഭാഗം 2

—- എസ്. കെ  ഹരിഹരൻ —

12189950_10204330463892106_4554891942282244840_n

വേട്ടക്കാരൻ ദാക്ഷിണ്യമില്ലാതെ വേട്ടയാടിയിട്ടും ഇരകൾ ഉയിർത്തു വരുന്ന ഒരു സുദിനമുണ്ട്, അന്ന് സത്യം സൂര്യ ബിംബം പോലെ പ്രകാശിക്കും. നുണകളുടെ കൂരമ്പുകൾ നരേന്ദ്രമോദി ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. ഒരു മനുഷ്യനെ നുണകൾ കൊണ്ട് വേട്ടയാടി വിജയിക്കാം എന്നത് വ്യാമോഹമാണ്. നരേന്ദ്രമോദി വേട്ടയുടെ ചരിത്രമാണ് ഈ ലേഖനം. വേട്ടക്കാരിൽ മാധ്യമങ്ങൾ മുതൽ ബുദ്ധിജീവികൾ വരെ…..മഹാരഥന്മാരുടെ നീണ്ട നിരയായിരുന്നു കുരുക്ഷേത്രത്തിലെ കൌരവപ്പട പക്ഷെ വിജയം സൂചി കുത്താൻ ഇടം ലഭിക്കാത്തവന്റെ പക്ഷത്തായിരുന്നു അതാണ് ഈ പുണ്യ ഭൂമിയുടെ ചരിത്രം.

 മാധ്യമ ലോകത്തിലെ വിധേയന്മാർ.

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ നാലാം തൂണിന്റെ ശോചനീയാവസ്ഥയുടെ വേരുകൾ തേടി പോയാൽ ചെന്നെത്തുന്നത് ബ്രിട്ടിഷ് ഭരണകാലം മുതൽ പിന്നീട് നെഹ്‌റു പരിവാരം വരെ നീണ്ടു കിടക്കുന്ന അഴുക്കു ചാലിലാണ്. കൂലിക്കെഴുത്തിന്റെ തീറാധാരം ഇടതുപക്ഷവും, അമേരിക്കയും , റഷ്യയും , ചൈനയും, പാകിസ്താനും ഒക്കെ പങ്കിട്ടെടുത്തു. 1947 ൽ പ്രതീക്ഷയോടെ ത്രിവർണ്ണ പതാക ഉയർന്നപ്പോൾ ജനങ്ങൾ ഒരു ഒറ്റുകാരൻ പ്രധാനമന്ത്രി ആവുന്നത് അറിഞ്ഞില്ല. ഊതി വീർപ്പിച്ച നെഹ്‌റു കുടുംബത്തിന്റെ മേന്മയെ പാടിപ്പുകഴ്തത്തിയത് മാധ്യമ ലോകത്തെ വിധേയന്മാരായിരുന്നു.ഇടതുപക്ഷ ബുദ്ധി ജീവികളെക്കൊണ്ട് ഒറ്റുകാരൻ സ്വന്തം ചരിത്രമെഴുതിച്ചു ദേശീയതയുടെ ശവപ്പറമ്പായിരുന്നു നാം പഠിച്ച ചരിത്ര പാഠങ്ങൾ , ഇടതുപക്ഷ തോളിൽ കയറി സോഷ്യലിസം പറഞ്ഞു ചേരി ചേരാ കണ്‍കെട്ട് നടത്തിയ നെഹ്രുവിനു വേണ്ടി കൊടികുത്തിയ മാർക്സസിയൻ ചരിത്രകാരന്മാർ അങ്ങനെ സ്വതന്ത്ര ഭാരതത്തെ ചതിച്ചു. നമുക്ക് നഷ്ടമായത് ഐക്യരാഷ്ട്ര സഭയിലെ വീറ്റോ അധികാരം മുതൽ കാശ്മീരും പിന്നെ ചൈന പിടിച്ചെടുത്ത ഭൂമിയും. എന്നിട്ടും നമ്മെ കൊണ്ട് റോസാപ്പൂവിൻ മഹത്വവും നൈർമ്മല്യവും ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു ചാച്ചാജീക്ക് ജെയ് വിളിപ്പിച്ചു.mediacrooks

സൈബീര്യൻ ഇരുട്ടറകളിൽ കൂട്ടിലടക്കപ്പെട്ട സിംഹം ,നമ്മുടെ യഥാർത്ഥ രാഷ്ട്ര നേതാവായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് അറിയുന്നുണ്ടായിരുന്നോ ഇതൊക്കെ. ഇന്ത്യയുടെ ഇരുണ്ട ഭാവിയുടെ തുടക്കവും ഒടുക്കവും നെഹറു പരിവാരത്തിന്റെ കൈകളിലൂടെ ആയത് സ്വാഭാവികമായ നീതി. ഭാരതത്തിനു സ്വാഭാവികമായ സാംസ്കാരിക പ്രതിരോധ ശക്തി ഉണ്ടെന്നു വിശ്വസിക്കാൻ മാത്രമുള്ള അത്ഭുതങ്ങൾ ഈ നാട്ടിൽ കാലഘട്ടത്തിന്റെ അനിവാര്യമായ അവസ്ഥയുടെ പരമകാഷ്ടയിൽ അനവധി ഉണ്ടായിട്ടുണ്ട്.

 

ഇപ്പോൾ മാധ്യമങ്ങൾ ഏർപ്പെട്ടിരിക്കുന്നത് രാജ്യത്തിനകത്തു നിന്ന് കൊണ്ട് രാജ്യത്തിന്റെ ശത്രുക്കളുടെ ചേരിയിൽ നിന്ന് കൊണ്ടുള്ള നിഴൽ യുദ്ധത്തിലാണ്. അടുത്തകാലത്ത്‌ കൂലിയെഴുത്തു മാധ്യമങ്ങൾ ഉയർത്തിക്കൊണ്ട് വന്ന ഓരോ വിഷയവും സസൂക്ഷ്മം വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

1. ഭാരതത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ല എന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിട്ടു .

2. ഭക്ഷണ സ്വാതന്ത്ര്യം എന്ന പേരില് ഇല്ലാത്ത മാട്ടിറച്ചി നിരോധനം ഉണ്ടെന്നു പറഞ്ഞു വർഗീയ കലാപം സൃഷ്ടിക്കാൻ ഉള്ള ശ്രമം . മാധ്യമങ്ങൾ  പശുവിനെ കൊല്ലുന്നതിനെതിരെ നിലവിൽ ഉള്ള നിയമത്തെക്കുറിച്ച് മറച്ചു വെച്ച് ബീ. ജെ. പി മാട്ടിറച്ചി നിരോധിച്ചു എന്ന പ്രചാരണം അഴിച്ചുവിട്ടു . കോണ്‍ഗ്രസ്‌ ഭരണത്തിനു കീഴിൽ ആണ് മേൽ പറഞ്ഞ നിരോധനം കൊണ്ടുവന്നത് എന്ന കാര്യം സമർത്ഥമായി മറച്ചു വെച്ചു.

3. കോണ്‍ഗ്രസ്‌ സർക്കാർ ഭരിക്കുന്ന കർണാടകയിൽ , കോണ്‍ഗ്രസ്‌ ഭരണത്തിന് കീഴിൽ മഹാരാഷ്ട്രയിൽ നടന്ന യുക്തിവാദികളുടെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തി എന്ന് മാത്രമല്ല അതെല്ലാം യാതൊരു തെളിവും ഇല്ലാതെ ബി. ജെ പി യും മോഡിയും ആസൂത്രണം ചെയ്തതാണെന്ന മട്ടിൽ നുണ പ്രചാരണം നടത്തി .

4. ഹിന്ദു സേന , ഹനുമാൻ സേന , ഹിന്ദു മഹാസഭ , ശ്രീരാമ സേന എന്ന ബി ജെ പി വിരുദ്ധ പക്ഷക്കാർ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകളും ഹിന്ദുക്കളുടെയും ബി ജെ പിയുടെയും തലയിൽ വെച്ചു കെട്ടാൻ നിരന്തരം ശ്രമിച്ചു.

നരേന്ദ്രമോദിയുടെ വിദേശയാത്രകളും നയതന്ത്ര വിജയങ്ങളും കൊണ്ട് ഭാരതത്തിനു നിക്ഷേപ സൌഹൃദ രാഷ്ട്രം എന്ന പദവി പ്രാപ്യമാവാൻ തുടങ്ങിയത് ചൈന പോലുള്ള രാജ്യങ്ങളെയും,നിലവിൽ സാമ്പത്തിക മാന്ദ്യം ബാധിച്ച രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പോയി തുടങ്ങിയപ്പോഴാണ് കൂലിയെഴുത്തു മാധ്യമങ്ങളും ബുദ്ധിജീവികളും ഭീതി ജനിപ്പിക്കുന്ന പ്രാചരണങ്ങൾ അഴിച്ചുവിട്ടത്. അതിന്റെ ലക്‌ഷ്യം നിക്ഷേപ സൌഹൃദ രാജ്യം എന്ന രീതിയിൽ വളരുന്ന ഭാരതത്തിന്റെ സാധ്യതകൾ തകർക്കുക എന്നതായിരുന്നു . കലാപങ്ങൾ ഒഴിയാത്തതും , അക്രമകാരികൾ അഴിഞ്ഞാടുന്നതും , ആഭ്യന്തര സുരക്ഷ ഇല്ലാത്തതുമായ രാജ്യമാണ് ഭാരതം എന്ന് ലോകത്തിനു മുന്നിൽ വരുത്തിതീർക്കേണ്ടത് മറ്റു പല രാജ്യങ്ങളുടെയും നമ്മുടെ രാജ്യത്തിനകത്തെ രാജ്യദ്രോഹികളുടെയും ,മാധ്യമ ഭീകരരുടെയും ആവശ്യമായിരുന്നു. ദേശീയ , മലയാള മാധ്യമങ്ങൾ ഒന്നും തന്നെ ആഫ്രിക്കയിൽ നിന്ന് ലിബിയ ഒഴിച്ചുള്ള സകല രാഷ്ട്രത്തലവന്മാരും ഡൽഹിയിൽ ഒത്തുകൂടിയ ചരിത്രപരമായ സമ്മേളനത്തെക്കുറിച്ച് ഒരു ചർച്ച പോലും നടത്തിയില്ല എന്നത് മാധ്യമ ഭീകരതയുടെ ആഴം വെളിവാക്കുന്നു . നമ്മുടെ രാജ്യത്ത് വന്ന അതിഥികളുടെ ഒരു വാർത്ത പോലും നൽകാതെ ഇരുന്നത് അവരെ അവഹേളിക്കുന്നതിനു തുല്യമല്ലേ ? ഭാരത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുല്ലുവിലയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് സർക്കാരിന്റെ ശ്രമങ്ങളെ തകർക്കുകയായിരുന്നോ അവരുടെ ലക്‌ഷ്യം ? അനവധി സാധ്യതകൾ ഉള്ള ആഫ്രിക്ക എന്ന പ്രദേശം ഭാരതത്തിന്റെ വികസനത്തിനും , മുന്നോട്ടുള്ള പ്രയാണത്തിനും എത്ര മാത്രം സഹായിക്കും എന്ന് അറിവുണ്ടായിട്ടും മാധ്യമങ്ങൾ ഇത്തരം കുറ്റകരമായ അനാസ്ഥ കാണിക്കുന്നതിന് പിന്നിലെ കറുത്ത ശക്തികളെയും അവരുടെ സാമ്പത്തിക ശ്രോതസ്സുകളെയും സർക്കാർ എത്രയും വേഗം വെളിച്ചത്ത് കൊണ്ടുവന്നില്ലെങ്കിൽ രാജ്യം കനത്ത വില നൽകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിലെ മാധ്യമങ്ങളുടെ ചരിത്രം

കേരളത്തിലെ മാധ്യമങ്ങൾ എന്ത് കൊണ്ട് വിചിത്രമായ രീതിയിൽ രാഷ്ട്ര വിരുദ്ധ സാംസ്കാരിക വിരുദ്ധ ചേരികൾക്ക് വേണ്ടി ശബ്ദിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള കാലഘട്ടത്തിന് പല പ്രത്യേകതകളും ഉണ്ടായിരുന്നു വൻ ശക്തികളായ സോവിയറ്റ്‌ , അമേരിക്കൻ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വേണം നാം ഈ വിഷയത്തെ സമീപിക്കേണ്ടത്. കേരളത്തിൽ ലോകത്താദ്യമായി ജനാധിപത്യ രീതിയിൽ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ വന്നത് സോവിയറ്റ്‌ നേതൃത്വത്തിൽ ഉള്ള കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾക്ക് വലിയ ആവേശം ഉണ്ടാക്കിയ സംഗതിയായിരുന്നു , ഇന്ത്യ എന്ന വൻ സാധ്യതകളുള്ള വിഭവങ്ങൾ കൊണ്ട് സമ്പന്നമായ രാജ്യത്തെ ഇടതു ചേരിയിൽ അണിനിരത്താൻ സോവിയറ്റ്‌ സർക്കാർ സകല വിധത്തിലും ശ്രമം തുടങ്ങി. കേന്ദ്രം ഭരിക്കുന്ന സർക്കാർ കോണ്‍ഗ്രസ്‌ നേതൃത്വത്തിൽ ആയിരുന്നത് കൊണ്ട് അവരുടെ പിന്തുണയില്ലാതെ ഒരു സംസ്ഥാനത്തിലേക്ക് കടന്നു ചെല്ലാൻ തടസ്സങ്ങളുണ്ടായിരുന്നു. സാഹചര്യ തെളിവുകൾ വെച്ച് നോക്കിയാൽ സുഭാഷ് ചന്ദ്ര ബോസിനെ വെച്ച് KGB കോണ്‍ഗ്രസിനെ വരുതിയിലാക്കി എന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.news

ലോക ചരിത്രത്തിൽ അധിനിവേശ ശക്തികൾ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കുവാൻ എന്നും വിലക്കെടുത്തിട്ടുള്ളത് അതാതിടങ്ങളിലെ ബുദ്ധിജീവികളെയും ,മാധ്യമങ്ങളെയും , എഴുത്ത്കാരെയുമായിരുന്നു . റഷ്യൻ പ്രസിദ്ധീകരണങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റി വളരെ വിലക്കുറവിൽ നമ്മുടെ വായനശാലകളിൽ നിറച്ചു വെച്ചു. മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയും സൗജന്യ റഷ്യൻ സന്ദർശനത്തിനുള്ള അവസരങ്ങൾ നല്കി കൂലിയെഴുത്തുകാരാക്കി. മാതൃഭൂമിയും,ദേശാഭിമാനിയുമെല്ലാം KGB യുടെ കൈയിലെ കളിപ്പാവകളായി മാറി. അപകടം മണുത്ത അമേരിക്ക മനോരമയിലൂടെ അവരുടെ അജണ്ടയും നടപ്പിലാക്കാൻ ശ്രമിച്ചു എന്ന് സംശയിക്കാൻ പാകത്തിലായിരുന്നു മനോരമയുടെ ഓരോ നീക്കവും. ജെ എൻ യു മുതൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വരെ നീളുന്ന ഇടതു ബൌദ്ധിക സാമ്രാജ്യം പതിയെ തെയ്യാറായി വന്നു. വിവേകാനന്ദനും ,നാരായണഗുരുവും ബൂർഷ്വ-വൽക്കരിക്കപ്പെട്ടു പകരം ചെഗുവേരയും , ഫിദൽ കാസ്ട്രോയും ,ലെനിനും സ്റ്റാലിനും നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. കുഗ്രാമങ്ങളിൽ വരെ മാതാപിതാക്കൾ പിറന്നു വീഴുന്ന കുട്ടികള്ക്ക് റഷ്യൻ പേരുകൾ നല്കി മലയാളി സ്റാലിൻ മാർ പേരില് മാത്രമല്ല പ്രവർത്തിയിലും പേരിനോട് നീതി കാണിച്ചു , ഫലമോ ദേശീയതയുടെ കാഹളം മുഴങ്ങിയ നമ്മുടെ കാലാലയങ്ങളിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തു കൊണ്ട് ചുവപ്പ് കൊടി ഉയർന്നു. കണ്ണൂർ മുതൽ ആലപ്പുഴ വരെ രാഷ്ട്രീയ സംഘർഷങ്ങൾ പടർന്നു പിടിച്ചു. 1950 നു ശേഷം ഓരോ മാധ്യമത്തിലും ചേക്കേറിയത് ഇടതു പക്ഷം വാർത്തെടുത്ത പത്രപ്രവർത്തകരായിരുന്നു , നമ്മുടെ ചരിത്ര ഗവേഷണ സ്ഥാപനങ്ങളിൽ , സിനിമാ ,നാടക മേഖലകളിൽ , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് എല്ലാം കയറിയത് കോണ്‍ഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും ഇടതു ചായ്‌വ് ഉള്ളവരായിര്രുന്നു. 

മോദി വേട്ട അവസാനിക്കുന്നില്ല

അറബ് നയതന്ത്ര വിജയം

MODI

അറബ് ലോകവുമായുള്ള നയതന്ത്ര ബന്ധം മോദി വരുന്നതോടെ പൂർണ്ണമായി സ്തംഭിക്കും എന്നതായിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്ന നുണ. മോദിയുടെ യെമൻ , മുതൽ ഇറാക്ക് വരെയുള്ള നയതന്ത്ര കുശലതയുടെ നേർക്കാഴ്ച യുദ്ധ ഭൂമിയിലേക്ക് ജീവൻ പണയം വെച്ച് നമ്മുടെ ഹെർക്കുലീസ് വിമാനങ്ങൾ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ പറന്നിറങ്ങിയപ്പോൾ നാം കണ്ടു , അന്ന് ലോകം ഉറ്റു നോക്കിയത് ഭാരതത്തിന്റെ മാറിയ നയതന്ത്രത്തിന്റെ തേജസ്സിലേക്കായിരുന്നു. സുഷമാ സ്വരാജ് എന്ന ഉരുക്ക് വനിതായുടെ കൈയിൽ നമ്മുടെ വിദേശകാര്യ വകുപ്പ് ഭദ്രമാണെന്ന് ഒരിക്കൽ കൂടെ തെളിഞ്ഞു. അധികം കാത്തിരിക്കേണ്ടി വന്നില്ല മോദിയുടെ യു .എ .ഇ സന്ദർശനം ചരിത്രവിജയം വരിച്ചപ്പോൾ , ദുബൈ ക്രിക്കറ്റ് മൈതാനം നിറഞ്ഞു കവിഞ്ഞ ജനം അറബ് ലോകത്ത് നിന്ന് മോദിയെ പടിയടച്ചു പിണ്ഡം വെക്കും എന്ന് കരുതിയ ശത്രുക്കൾക്ക് വ്യക്തമായ സന്ദേശം നൽകുകയായിരുന്നു. പാകിസ്താൻ 50 കൊല്ലം കൊണ്ട് നേടിയ അറബ് മേല്ക്കോയ്മ മോദി രണ്ടു ദിനം കൊണ്ട് തകര്ത് കളഞ്ഞു . ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഇന്ത്യയുടെ ശത്രുക്കൾക്ക് മേൽ ഇടിത്തീ പോലെ മോദിയും അജിത്‌ ഡോവലും പാഞ്ഞു കയറി .

മോദി സുക്കർ ബർഗ്ഗിനെ തള്ളിമാറ്റി ഫോട്ടോക്ക് പോസ് ചെയ്തു എന്ന നുണ.

379973-twitter-modi-and-mark-zuckerberg

Modi pushes out Zuckerberg Video

ഇതാണ് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച വീഡിയോ , ആദ്യം നിങ്ങൾ ഈ വീഡിയോ മുഴുവൻ ശബ്ദം ഇല്ലാതെ കാണുക . നമുക്ക് തോന്നും മോദി ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി ഫേസ്ബുക്ക്‌ മേധാവിയെ തള്ളി മാറ്റി എന്ന്. ഇനി സത്യം എന്തെന്നറിയാൻ ശബ്ദത്തോട് കൂടിയ വീഡിയോ കാണുക , ക്യാമറ മറഞ്ഞു നില്ക്കുന്ന മാർക്ക് സുക്കർ ബർഗ്ഗിനോട് മാധ്യമ പ്രവർത്തകർ സർ, സർ എന്ന് വിളിച്ചു ഫോട്ടോ ആംഗിൾ മറക്കാതെ ഇരിക്കാൻ അഭ്യർഥിക്കുന്നത് കേൾക്കാം, അത് കേട്ട മോദി സുക്കെറിനെ ക്യാമറയിൽ വരാൻ പാകത്തിന് നിർത്തിയതാണ് എന്നത് നമുക്ക് മനസ്സിലാകും . പ്രശസ്തർ പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം തന്നെ മാധ്യമ പ്രവർത്തകർക്ക് എല്ലാം കൂടെ ഒരു സ്ഥലം ആവും അനുവദിക്കുക , അവിടെ നിന്ന് വേണം തിക്കി തിരക്കി അവർക്ക് തങ്ങളുടെ ജോലി ചെയ്യാൻ , അപ്പോൾ ക്യാമറ മറഞ്ഞു ആളുകൾ നിന്നാൽ “സർ “…”സർ” എന്ന് വിളിച്ചു അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നത് പതിവാണ് . മാധ്യമങ്ങളുടെ അഭ്യർത്ഥന മാനിച്ച നരേന്ദ്രമോദിയെ മാധ്യമങ്ങൾ തന്നെ അവഹേളിച്ചത് എന്ത് സംസ്കാരമാണ് എന്ന ചോദ്യം വായനക്കാർക്ക് വിടുന്നു.

മൈക്രോ സോഫ്റ്റ്‌ മേധാവി നരേന്ദ്രമോദിക്ക് കൈ കൊടുത്ത ശേഷം കൈകൾ തുടച്ചു മോദി വിരോധം പ്രകടിപ്പിച്ചു എന്ന നുണ.

Sathya Nadella wipes his hands off

ഇതാണ് ആ വീഡിയോ കൈ കൊടുത്ത ശേഷം സത്യാ നന്ദെല്ലയുടെ മുഖം ശ്രദ്ധിക്കുക , അതീവ സന്തുഷ്ടനാണ് അദ്ദേഹം , ഇനി മറ്റൊരു രീതിയിൽ കൂടെ ചിന്തിക്കുക നരേന്ദ്ര മോദി 100 കോടി ഭാരതീയരുടെ പ്രധാനമന്ത്രിയും അമേരിക്കയുടെ അതിഥിയുമാണ് മാത്രമല്ല മൈക്രോസോഫ്ട്‌ ഒരു ബിസിനസ്‌ സ്ഥാപനവും, നന്ദെല്ല അതിന്റെ മേധാവിയുമാണ് വളരെ അധികം ബിസിനെസ്സ് മൂല്യമുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കാൻ അദ്ദേഹം മുതിരുമോ ? മുതിർന്നാൽ അദ്ദേഹം പഠിച്ചതും , ഇത്രയും നാൾ ചെയ്തതും, നേടിയതുമായ ബിസിനസ്‌ പരിജ്ഞാനം മുഴുവൻ പാഴല്ലേ? ഒരിക്കലും അങ്ങനെ ഒരു കമ്പനി മേധാവി ചെയ്യില്ല , അങ്ങനെ ഒരു മോദി വിരോധം ഉണ്ടെങ്കിൽ മോദി പങ്കെടുക്കുന്ന ചടങ്ങിൽ മണിക്കൂറുകൾ കാത്തു നിന്ന് മോദിക്ക് കൈ കൊടുക്കാൻ മാത്രം സമയം ധാരാളം ഉള്ള ഒരു വ്യക്തിയാണോ മൈക്രോസോഫ്ട്‌ മേധാവി ? എന്താണ് നമ്മുടെ മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ? ഇവർ പഠിച്ചത് എന്ത് തരം മാധ്യമ പ്രവർത്തനമാണ് ?

മോദി അമേരിക്കയിൽ വെച്ച് സമ്മാനമായി കിട്ടിയ ദേശീയ പതാകയിൽ ഒപ്പിട്ടു ദേശീയ പതാകയെ അപമാനിച്ചു എന്ന നുണ .

നുണ എഴുതിയ പത്രങ്ങളുടെ അവരുടെ എഴുത്തും സത്യം അറിയുന്നതിന് മുന്നേ വായിചിരിക്കേണ്ടത് അത്യാവശ്യമാണ് മാധ്യമങ്ങളുടെ മോദി വിരോധം എത്രമാത്രം എന്ന് അതിലൂടെ മനസ്സില്ലാക്കാം
1. http://www.thehindu.com/…/narendra-modi-…/article7689347.ece
2. http://www.firstpost.com/…/heres-why-a-signed-flag-from-pm-…
3. http://www.ndtv.com/…/pm-modi-signs-flag-to-be-gifted-to-pr…

എന്താണ് സത്യം ?

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു ആഹാരം പാകം ചെയ്യാൻ വികാസ് ഖന്ന എന്ന ലോക പ്രശസ്ത ഇന്ത്യൻ ഷെഫ്ഫിനു ആണ് നറുക്ക് വീണത്. ചടങ്ങിനിടയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ വികലാംഗയായ വികാസ് ഖന്നയുടെ മകൾ കാലുകൾ കൊണ്ട് തുന്നിയ ഒരു ത്രിവർണ്ണ നിറമുള്ള തുണി അദ്ദേഹം പ്രധാന മന്ത്രിയാ മകളുടെ ആഗ്രഹപ്രകാരം കാണിച്ചു , നരേന്ദ്രമോദി സന്തോഷത്തോടെ അതിൽ കൈയ്യൊപ്പു ചാർത്തി ആ കൊച്ചു കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കി.
ഇതാണ് ശരിയായ വാർത്ത, പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ച മാധ്യമങ്ങൾ മാപ്പ് പറഞ്ഞുവോ ? ചോദ്യം വായനക്കാർക്ക് വിടുന്നു http://www.dnaindia.com/…/report-modi-in-us-2015-flag-that-…

വിസ്താരഭയം മൂലം ഇത്രയും കൊണ്ട് അവസാനിപ്പിക്കുന്നു , ഈ ലേഖനം ഇനിയും തുടരേണ്ടി വരും കാരണം നരേന്ദ്രമോദി ഇനിയും 4 കൊല്ലം കൂടെ ഭരിക്കുമല്ലോ അപ്പോൾ ലേഖനത്തിന്റെ കൂടുതൽ ഭാഗങ്ങൾക്ക് വേണ്ട നുണകൾ മാധ്യമങ്ങൾ എഴുതും അത് വരെ കാത്തിരിക്കുക.

എഴുതിയത്

എസ്. കെ ഹരിഹരൻ