ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ മഹാത്മാവ്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു. മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. 2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ…

ചേലാ കർമ്മം അഥാവാ സർക്കംസിഷൻകൊണ്ട് എന്താണ് മനുഷ്യന് നഷ്ടപ്പെടുന്നത്. ഒരു ശാസ്ത്രീയ പഠന സംഗ്രഹം.

– രഞ്ജിത്ത് രവീന്ദ്രൻ ആദ്യമായി പുരുഷ ലിംഗത്തിന്റെ സ്ട്രക്ച്ചർ നോക്കാം. സെക്ഷ്വല്‍ റീപ്രോഡക്ഷന്‍റെ തുടക്കകാലത്ത് അണ്ഡ /ബീജ വിസര്‍ജനം നടത്തുക എന്നതിനപ്പുറം റോള്‍ ഒന്നും ഇല്ലാതിരുന്ന ഈ അവയവം കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും ശേഷമാണ് ഇന്നീ കാണുന്ന രീതിയിലേക്ക് എത്തിയത്. ലിംഗ ദണ്ട് , മുകുളം , അഗ്ര ചര്‍മ്മം ഇവ അടങ്ങിയതാണ് പുരുഷ ലിംഗം. ഗര്‍ഭസ്ഥ ശിശുവിന് ഏതാണ്ട് എട്ടാഴ്ച പ്രായമാകുന്നതോടെ കട്ടിയുള്ള വലയം പോലെ ലിംഗാഗ്ര ചര്‍മ്മം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു .പിന്നീട്…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

  മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )

— രമ രാജീവ് — പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ…

എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് — (ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് ) ——————————————— ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ…

കേരളത്തിലും ഡീറാഡിക്കലൈസേഷൻ ക്യാമ്പുകൾ തുടങ്ങേണ്ട സമയമായോ??

— കാളിയമ്പി  — കിമ്പർലി മൈനേർസ് ബ്രാഡ്ഫോഡിൽ നിന്നുള്ള ഒരു ഗ്ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാകിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിയ്ക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിയ്ക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പോലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി…

അധിനിവേശം ഹിന്ദുവിന്റെ ആരാച്ചാർ ആവുമ്പോൾ

— പ്രതീഷ് വിശ്വനാഥ് — Demography is a destiny എന്നൊരു ചൊല്ലുണ്ട്. ഹിന്ദു ഏകീകരണത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന പലരും ഓര്‍ക്കാത്ത ഒരു ചൊല്ലാണ്.. demography is a destiny. ഈ നെറ്റി ചുളിക്കുന്നവര്‍ ഭാരതത്തിന്റെ വിഭജനത്തിന് ഹേതുവായി എന്തിനെയാണ് കാണുന്നത്? പല മേഖലകളും ചൂണ്ടിക്കാണിച്ചു ഈ വിഭാഗം രക്ഷപ്പെടാന്‍ ശ്രമിക്കുമെങ്കിലും, യാഥാര്‍ഥ്യം ഒന്നു മാത്രമാണു. ഭാരതത്തിന്റെ ചില മേഖലകളില്‍ ചില മതവിഭാഗത്തിന്റെ ജനസംഖ്യ കൂടുതല്‍ ആയിരുന്നു എന്നുള്ളത് മാത്രമാണു നമ്മുടെ രാഷ്ട്രം വിഭജിക്കാനുണ്ടായ…

സ്വദേശി ഇൻഡോളജി – രാജീവ് മൽഹോത്ര പ്രഭാഷണം ഭാഗം – 1

— വിചാരം ടീം — രാജീവ് മൽഹോത്ര സ്വദേശി ഇൻഡോളജി Vs വിദേശി ഇൻഡോളജി, വിദേശി ഇൻഡോളജി ഭാരതത്തെ ദോഷകരമായി ബാധിച്ചതെങ്ങിനെ, എന്നീ വിഷയങ്ങളിൽ IGNCA, New Delhi യിൽ നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം തർജ്ജമ. https://www.youtube.com/watch?v=XWeFa6jUiPw സ്വദേശി ഇൻഡോളജി വിഷയത്തിൽ രാജീവ് മൽഹോത്രയുടെ പ്രഭാഷണം – ഒന്നാം ഭാഗം ആതിഥേയൻ:- ഇൻഡോളജി മേഖലയിൽ ഭാരതീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും, പരിചയപ്പെടുത്താനും, പ്രോൽസാഹിപ്പിക്കാനും വേണ്ടി IGNCA പുതുതായി ആരംഭിച്ച സൈദ്ധ്യാന്തിക സംരംഭമാണ് ഭാരതീയ വിദ്യാ പ്രയോജന. ഇതിന്റെ ആഭിമുഖ്യത്തിൽ…

അസ്തിത്വം പല്ലിളിക്കുമ്പോൾ

— ഷാബു പ്രസാദ് — കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ സംഭവിച്ച രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തിയാൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണു സി.പി.എമ്മിന്റെ ആശയപരമായ ചുവടുമാറ്റം.കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരിക്കലും, ലോകത്തൊരിടത്തും ചിന്തിച്ചിട്ടുകൂടിയില്ലാത്ത വിട്ടുവീഴ്ചകളാണു ഇക്കാര്യത്തിൽ നമ്മുടെ സഖാക്കൾ കാട്ടിയിട്ടുള്ളത്‌. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ നൂറോളം വർഷത്തെ ചരിത്രമുണ്ട്‌..സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കി ആശയങ്ങൾ നടപ്പാക്കുക എന്ന നയമാണു 1948 വരെ അവരും വെച്ചു പുലർത്തിയിരുന്നത്‌.എന്നാൽ ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌ തങ്ങളുടെ വിപ്ലവസ്വപ്നങ്ങളുടെ മലർപ്പൊടികൾ കുഴിച്ച്‌ മൂടുക എന്ന ഒറ്റമാർഗ്ഗമേ അവർക്കുണ്ടായിരുന്നുള്ളു.സാങ്കേതികമായി ജനാധിപത്യത്തിനൊപ്പം നീങ്ങിയെങ്കിലും…

ഹിന്ദു രാഷ്ട്രം സത്യവും മിഥ്യയും

— സുനിൽ സോമൻ — ഭാരതം ഹിന്ദു രാഷ്ട്രമാണോ അല്ലയോ ? ഇന്ന് വളരെ അധികം ഉയർന്നു കേൾക്കുന്ന ചോദ്യം ആണ് എങ്ങനെ ആണ് ഭാരതത്തിന് ഹിന്ദു രാഷ്ട്രം ആവാൻ കഴിയുന്നത് .. അപ്പോൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ എന്ത് ചെയ്യും ? അവരെ എല്ലാം പുറത്താക്കേണ്ടി വരുമോ? അതോ അവർക്കു രണ്ടാം തരം പൗരൻമാരായി ജീവിക്കേണ്ടി വരുമോ ? ഇതിന്റെ ഉത്തരം അറിയാൻ ആദ്യം ഹിന്ദുത്വം എന്താണെന്നു അറിയണം. ഹിന്ദുത്വം ഒരു മതം അല്ല, അതൊരു ജീവിത…

1999  കാർഗിൽ വിജയത്തിലെ രണ്ടു നിശബ്ദ ശക്തികൾ

— വിശ്വരാജ് വിശ്വ —                     ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമികളിൽ ഒന്നാണ് ഹിമവൽ ശൃംഗങ്ങളിലെ കാർഗിൽ യുദ്ധഭൂമി. ശത്രുവിനേക്കാൾ പലപ്പോഴും പ്രകൃതി തന്നെ അപകടകാരി ആകുന്ന യുദ്ധഭൂമി. ആ മലനിരകളിൽ 1999 ൽ കരാർ ലംഘിച്ചു അതിക്രമിച്ചു കടക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമത്തെ പറ്റി നമ്മൾ എല്ലാവരും ഒരു പാട് വായിച്ചിട്ടുണ്ട്. ഒരു പിടി യോദ്ധാക്കളുടെ വീരഗാഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം…

മാലാഖമാർ സമരത്തിലാണ്, അഴിമതി സർക്കാരിനെതിരെ…

— ജിതിൻ ജേക്കബ്  — നമ്മുടെ നാട്ടിലെ നഴ്സുമാർ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണ്. ആശുപത്രിയുടെ പ്രവർത്തങ്ങൾ തടസ്സപ്പെടാത്ത രീതിയിലാണ് അവർ സമരം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അവരോടു ഒത്തിരി ബഹുമാനവും തോന്നുന്നു. ജീവിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. 4 വർഷത്തോളം പഠിക്കുകയും വിദ്യാഭ്യാസ വായ്പ്പയും മറ്റുമെടുത്തു ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങിയ നഴ്സുമാരുടെ സങ്കടം കേരളം ഭരിക്കുന്ന തമ്പ്രാന്മാർക്കു മനസിലാകില്ല. ജീവിക്കാൻ വേണ്ട ശമ്പളമേ അവർ ചോദിക്കുന്നുള്ളൂ. സ്വകാര്യ കോർപ്പറേറ്റ് ആശുപത്രി മുതലാളിമാരുടെ നഴ്സുമാരോടുള്ള ചൂഷണങ്ങളെ സർക്കാർ…

ചൈനയും ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്

— അരുൺ ബാലകൃഷ്ണൻ  –— ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളിൽ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതാം തീയതി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണ് മുകളിൽ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നൽകിയ മണ്ണിൽ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിർത്തിയിലെ ആ വലിയ വാതിൽ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു…

പൂതനയുടെ മാതൃവാത്സല്യം

— കൃഷ്ണകുമാർ — കന്യാകുമാരി ജില്ലയിലാണ് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും തറവാടുകള്‍. കുട്ടിക്കാലത്ത് പലപ്രാവശ്യം അച്ഛന്‍റെ നാടായ കൊല്ലങ്കോട് പോയിട്ടുണ്ട്. അവിടത്തെ വിഖ്യാതമായ ഭദ്രകാളി മുടിപ്പുരയും, തൂക്കം എന്നറിയപ്പെടുന്ന ഉത്സവവുമായിരുന്നു  എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാള തമിഴ് സംസ്ക്കാരങ്ങളുടെ മേളനം നിലനില്ക്കുന്ന, തിരക്കുകളില്ലാതെ ജീവിതങ്ങള്‍ ശാന്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണ് കന്യാകുമാരി ജില്ലയില്‍ കാണാന്‍ കഴിയുക. പറമ്പില്‍ ജോലിക്ക് വരുന്ന പനകയറ്റ തൊഴിലാളിയായ തങ്കയ്യനുമായി വിശേഷങ്ങള്‍ പങ്കു വച്ചിരുന്നതും, അദ്ദേഹത്തിന്‍റെ കഥനങ്ങളിലൂടെ ആ നാടിന്‍റെ പല…

GSTയിലെ രാഷ്ട്രീയവും. തെളിഞ്ഞു വരുന്ന 2019ലെ ചുവരെഴുത്തുകളും:

                              2014 ലെ തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ആൻഡി മറിനോ എന്ന ഒരു ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിന് അനുവദിച്ച ഒരു അഭിമുഖത്തിൽ മോദി ഇങ്ങനെ പറയുന്നതായി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, “എന്റെ ജീവിതത്തിൽ പരാജയം എന്നൊന്നില്ല. ഞാൻ ഒരു താത്കാലിക തടസത്തിൽ നിർത്തുകയില്ല. അന്തിമ വിജയം വരെ എന്റെ പരിശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കും.”…

കംബോഡിയയിലെ കമ്മ്യുണിസ്റ്റ് കൊലനിലങ്ങള്‍.

               ബുള്ളറ്റിന്റെ പണം ലാഭിക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ ചങ്കിരി മരങ്ങളിൽ അടിച്ച് കൊല്ലുക. മുതിർന്നവരെ ആണെങ്കിൽ പ്ലാസ്റ്റിക്ക് കവർ കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ച് കൊല്ലുക. ഇതായിരുന്നു പോൾപോട്ട് ( pol pot ) എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതി അനുയായി സഖാക്കൾക്ക് നൽകിയ ഉത്തരവുകളിലൊന്ന്. തത്വശാസ്ത്രങ്ങളുടെ തിമിരം കൊണ്ട് അന്ധത ബാധിക്കാത്ത ഏതൊരു മനുഷ്യനും കേട്ടിരിക്കേണ്ടതാണ് കമ്പോഡിയൻ കൊലനിലങ്ങളുടെ തേങ്ങലും നൊമ്പരങ്ങളും, ഒപ്പം ആ ചോദ്യവും… “എന്തിനായിരുന്നു ഞങ്ങളെ…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

ഇസ്ലാമിക് സ്റ്റേറ്റ് – അറേബ്യയിലെ സത്യവും മിഥ്യയും

— ഗായത്രി കെ എൻ —                ഐസിസ് സ്വയം വിശേഷിപ്പിക്കുന്നത് “ഇസ്ലാമിക് കാലിഫേറ്റ് ” എന്നാണ്.. “ഇസ്ലാമിക് കാലിഫേറ്റ് എന്നാൽ അതിർത്തികളില്ലാത്ത ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു ഇസ്ലാമിക സാമ്രാജ്യം. ഭരണഘടനയും ജനാധിപത്യവും മതെതരത്വവും ഇല്ലാത്ത, ശരിയാ നിയമം അനുസരിച്ചുള്ള ഭരണം നടപ്പാക്കി തീവ്രവാദികൾ ഭരിക്കുന്ന അബുബക്കർ അൽ ബാഗ്ദാദിയുടെ സാമ്രാജ്യം.  ഐ സിസ് വിഭാവനം ചെയ്യുന്ന അത്തരമൊരു സാമ്രാജ്യം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഓരോ ജിഹാദിയും…! …

“ഭയം, ഭയമുണ്ട് “

— ശ്യാം ഗോപാൽ — ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും ആയ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ, അവയ്ക്ക്‌ പൊതുവായുള്ള ഒരു ത്രെഡ്‌ കൊണ്ട്‌ കൗതുകകരമായി തോന്നി. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങൾ. ആദ്യത്തേത്‌, ഒരു പ്രമുഖ വാർത്താചാനൽ അവതാരകന് ഉണ്ടായ അനുഭവം അദ്ദേഹത്തിൽ നിന്ന് കേട്ടത്‌. വിവാഹമോചനങ്ങളെ പറ്റി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിൽ കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റി ഒരു ബിബിസി വാർത്തയെ അധിഷ്ഠിതമാക്കി പരാമർശിച്ചു. വാർത്ത അവതരിപ്പിച്ച്‌ ഇറങ്ങിയതും മുകളിൽ…

‘ഭീകരതയ്ക്കായ് പെണ്ണുടലുകള്‍.

— ശ്രീകാന്ത് അഞ്ചൽ  — …………………………… രാജ്യത്ത് മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും നിയമപരമായി തെറ്റല്ല. തിരിച്ചായാലും അങ്ങനെ തന്നെ. പിന്നെ പാവം അഖിലയുടെ (ഹാദിയ)കാര്യത്തില്‍ മാത്രം ഈ ”ഇംപീച്ച്” ചെയ്യപ്പെടേണ്ട കോടതി എന്തിന് അവരെ തമ്മില്‍ പിരിക്കുന്ന ഹറാംപെറന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന(ഇന്ത്യയിലേതാണോയെന്ന് നിശ്ചയമില്ല) പ്രകാരവും, ശരിയത്ത് പ്രകാരവും എല്ലാം ശരിയാണെന്ന് മഞ്ചേരി സത്യസരണീന്ന് ഇണ്ടാസ് തന്നിട്ടുമുണ്ട്. പോരാഞ്ഞ് മലയാളത്തിലെ ‘മുക്കിയ’ധാരാ മാധ്യമങ്ങളും കൂട്ടിനുണ്ട്. അപ്പൊ പിന്നെ എന്തിനാണ് കോടതി അവരെ…