പിണറായികാലം

14567979_1789035338051194_8681524744459459689_n

                       കേരള രാഷ്ട്രീയത്തെ അക്രമങ്ങളുടെയും കൊലപാതകത്തിന്‍റെയും പാതയിലേക്ക് തള്ളിവിട്ടതിന്‍റെ ഉത്തരവാദത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കാത്ത വ്യക്തിയാണ് കേരളാ മുഖ്യമന്ത്രി. പക്ഷെ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാന്‍ കേരള ജനതക്ക് സാധിക്കില്ല എന്നത് നമ്മുടെ ദൌര്‍ഭാഗ്യവും കൂടിയാണ്.

പിണറായി വിജയനെ പൂര്‍ണ്ണ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിന്‍റെ പ്രധാന കാരണം കണ്ണൂരിന്‍റെ അക്രമ രാഷ്ട്രീയ ചരിത്രത്തിന്‍റെ പുതിയ അദ്ധ്യായം തുടങ്ങുന്നതില്‍ പിണറായിക്കുള്ള പങ്കു കൊണ്ടാണ്. കമ്യൂണിസ്റ്റ് ഗുണ്ടകളുടെ പുതിയ റോളിലേക്ക് മാറിയ, ഗുരുവായൂരില്‍ വച്ച് എകെ ഗോപാലനെ ആക്രമിച്ച പിന്നീട് സിപിഎം പാളയത്തിലേക്ക് കൂറ് മാറിയ പഴയ ജന്മികാര്യസ്ഥന്‍മാരും കോണ്ഗ്രസ് പിന്തുണയുള്ള ജന്മിമാരും തുടങ്ങിവച്ച കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങളായി മാറിയത് പിണറായി അടക്കമുള്ള കണ്ണൂര്‍ നേതാക്കളുടെ ഉദയത്തോടെയാണ്.

കണ്ണൂരിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായിരുന്നു ഒരു കാലത്ത് ഗണേഷ് ബീഡി കമ്പനി. ബീഡിത്തൊഴിലാളികളുടെ നിയന്ത്രണമാകട്ടെ പൂര്‍ണ്ണമായും സിപിഎം നും. അതുകൊണ്ട് തന്നെ 1967-68 കാലത്ത് ഗണേഷ് ബീഡി മുതലാളിമാരുമായി പാര്‍ട്ടി നേത്രുത്വത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടി പറഞ്ഞത് പണിമുടക്ക് പ്രഖ്യാപിച്ചാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. കണ്ണൂരിലെ ബീഡി മേഖല പൂര്‍ണ്ണമായും നിലച്ചു. തൊഴിലാളികളുടെ കഷ്ടപ്പാട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രശ്നമായിരുന്നില്ല. ആയിരക്കണക്കിന് ബീഡിത്തോഴിലാളികള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തി.5972774889_9a0f1c4945_b

ഈ അവസരത്തിലാണ് ജനസംഘവും ആര്‍എസ്എസ് ഉം രംഗത്തെത്തുന്നത്. തൊഴിലാളികളെ സംഘടിപ്പിച്ച് ബീഡി തെറുത്ത് നല്‍കാന്‍ ജനസംഘം തയ്യാറായി. ദീര്‍ഘ നാളത്തെ തൊഴിലില്ലായ്മയും പട്ടിണിയും അനുഭവിച്ച സാധാരണ തൊഴിലാളിക്ക് വലിയൊരു പിടിവള്ളിയായിരുന്നു അത്. അതോടെ അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ജനസംഘത്തിലേക്ക് ഒഴുകി. ഈ സംഭവം കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നത് പോലെ ദിനേശ് ബീഡി സ്ഥാപനത്തിനു ശേഷമല്ല അതിന് മുന്‍പാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടി കുത്തകയായിരുന്ന ബീഡി തൊഴിലാളി മേഖല ജനസംഘം ഏറ്റെടുത്തതോടെ ജനസംഘത്തിന്‍റെ സ്വാധീനവും ആര്‍എസ്എസ് ശാഖകളിലെ സംഖ്യയും വര്‍ദ്ധിച്ചു. അന്ന് വരെ സിപിഎം കാത്തുസൂക്ഷിച്ച പാര്‍ട്ടി ഗ്രാമസംസ്കാരത്തില്‍ ഏറ്റ വലിയ വിള്ളലായിരുന്നു ഗണേഷ് ബീഡി സമരത്തെ തുടര്‍ന്നു ഉണ്ടായത്.sign 

ആര്‍ക്കും കടന്നുചെല്ലാന്‍ സാധിക്കാതിരുന്ന കമ്യൂണിസ്റ്റ് ചുവപ്പു കൊട്ടകളിലേക്ക് ആര്‍എസ്എസ് സും ജനസംഘവും കടന്നു ചെന്നു. സിപിഎം കോട്ടകള്‍ ആയ പാനോളി കാവ്, കാവും ഭാഗം, കോമത്ത് പാറ,പിണറായി ഇവിടങ്ങളില്‍ ഒക്കെ ആര്‍.എസ്.എസ് ശാഖകള്‍ തുടങ്ങി. ബീഡി തൊഴിലാളികള്‍ കൂട്ടത്തോടെ അതില്‍ പങ്കെടുക്കാനും തുടങ്ങി. ആര്‍എസ്എസ് – ജനസംഘം മുന്നേറ്റത്തെ തടയാന്‍ കടുത്ത അക്രമങ്ങള്‍ അഴിച്ച് വിട്ടുക എന്നതായിരുന്നു സിപിഎം കണ്ട പരിഹാര മാര്‍ഗം.

വാടിക്കല്‍ ശാഖാ മുഖ്യശിക്ഷകനും സാധാരണ തൊഴിലാളിയുമായിരുന്നു രാമകൃഷ്ണന്‍. പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തിയിരുന്നതും രാമകൃഷ്ണനായിരുന്നു. സി പിഎം ആക്രമണത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പോയി കണ്ട് തിരികെ വരുമ്പോളായിരുന്നു രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത്. പട്ടാപ്പകല്‍ മഴു അടക്കമുള്ള ആയുധങ്ങളുമായി പിണറായി വിജയന്‍റെ വലം കയ്യായിരുന്ന ഫിറ്റര്‍ അമ്പു, തോണിയാത്ത് കുഞ്ഞികണ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജൂബിലി റോഡില്‍ വച്ച് ആക്രമണം നടത്തിയത്. മൂന്നാം ദിവസം, രാമകൃഷ്ണന്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.അങ്ങനെ 1969 ല്‍ കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിന്‍റെ ഇരയായി വാടിക്കല്‍ രാമകൃഷ്ണന്‍.

vadikkal-ramakrishnan

വാടിക്കല്‍ രാമകൃഷണന്‍

വാടിക്കല്‍ രാമകൃഷ്ണന്‍ കേസിലെ പ്രധാന പ്രതി പിണറായി വിജയനായിരുന്നു. വിജയനും മറ്റ് ഏഴു പേരും പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇഎംഎസ് ഭരണകാലത്ത് നടന്ന,കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ; പിന്നീടിങ്ങോട്ട്‌ നടന്ന മറ്റേതൊരു കമ്യൂണിസ്റ്റ് നരഹത്യയും പോലെ അതും തേഞ്ഞു മാഞ്ഞു പോയി. എതിരാളികളുടെ ചോര വീഴ്ത്ത്തുന്നതിനു പകരം അവരെ ഉപ്പു ചാക്കില്‍ കെട്ടി താഴ്ത്തുകയാണ് വേണ്ടത് എന്ന പിണറായി വിജയന്‍റെ പ്രസ്താവന അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയതും ടിപി ചന്ദ്രശേഖരന്‍ വധവും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവും ഒക്കെ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

കൈവിട്ടുപോയ ബീഡി തൊഴിലാളികളെ വീണ്ടും കൈപ്പിടിയില്‍ ആക്കുക എന്നത് സിപിഎം ന്‍റെ വലിയ ഒരാവശ്യമായിരുന്നു. ഗണേഷ് ബീഡിയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മാത്രമേ അത് സാധിക്കുമായിരുന്നോള്ളു. താമസിയാതെ ഇഎംഎസ് മന്ത്രിസഭ 1969ഇല്‍ ബീഡി & സിഗാര്‍ ആക്റ്റ് കൊണ്ടുവന്നു. അതോടെ ഗണേഷ് ബീഡി കണ്ണൂരില്‍ ഉത്പാദനം നിര്‍ത്തി. വീണ്ടും തൊഴില്‍ രഹിതരായ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് ഇഎംഎസ് ഭരണകൂടത്തിന്‍റെ പിന്തുണയോടെ ദിനേശ് ബീഡി സ്ഥാപിക്കപ്പെട്ടു. അതോടെ വീണ്ടും സിപിഎംനു തൊഴിലാളികള്‍ക്കിടയില്‍ പിടി മുറുക്കാന്‍ സാധിച്ചു. വാടിക്കല്‍ രാമകൃഷ്ണന്‍റെ കൊലപാതകത്തിനും തുടര്‍ന്നു വന്ന ആക്രമണങ്ങള്‍ക്കും ഫലം കണ്ടു തുടങ്ങി, സിപിഎം നഷ്ട പ്രതാപം വീണ്ടെടുത്തു. പിണറായി വിജയന്‍ എന്ന കൊലക്കേസ് പ്രതി സിപിഎം നേത്രുത്വത്തിലേക്ക് കുതിച്ചുയര്‍ന്നു.

അടുത്ത പത്ത് വര്‍ഷക്കാkanലം 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ സിപിഎം കൊലക്കത്തിക്ക് ഇരയായിക്കൊണ്ടിരുന്നു. അപ്പോളൊന്നും പ്രതിരോധത്തിനു പോലും അക്രമമാര്‍ഗം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നില്ല. സര്‍ക്കാരിനെയും ഭരണ നിര്വ്വ്ഹണ സംവിധാനത്തെയും പൂര്‍ണ്ണമായും ആശ്രയിച്ചു. 1978 ഇല്‍ 20 വയസ്സുകാരന്‍ പാനുണ്ട ചന്ദ്രനെ ശാഖയില്‍ കയറി സിപിഎം വെട്ടിക്കൊല്ലുന്നത് വരെ ആ സംയമനം പ്രവര്‍ത്തകര്‍ തുടര്‍ന്നു. മാറി വരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ നിന്നും നീതി ലഭിക്കാത്ത അവസ്ഥയില്‍ ആര്‍എസ്എസ്പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള ഒരേ ഒരു മാര്‍ഗം സ്വയം പ്രതിരോധിക്കുക എന്നതായിരുന്നു.

സിപിഎം ഒരു ശക്തിയായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. ആ ആക്രമ മാര്‍ഗത്തി14696951_1391757694175528_392468911_nല്‍ സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് എങ്കില്‍ പോലും പാനുണ്ട ചന്ദ്രന്‍ വധത്തിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഭാഗവാക്കാകേണ്ടി വന്നു. എങ്കിലും കതിരൂര്‍ മനോജ്‌ വധത്തിനു ശേഷം സമാധാനത്തിന്‍റെയും ഭരണകൂടത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ജനാധിപത്യ മാര്‍ഗമാണ് ആര്‍എസ്എസ് സ്വീകരിച്ചത്.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസില്‍, വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ പ്രധാന പ്രതിയായിരുന്ന അതെ പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സാധാരണ മലയാളിക്ക് അരക്ഷിതത്വബോധം ഉണ്ടാകുന്നു എങ്കില്‍ അത് സിപിഎംന്‍റെ യും പിണറായി വിജയന്‍റെയും ചരിത്രത്തെ ക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യം കൊണ്ടാണ്.ddd

പിണറായി കാലത്താണെങ്കിലും ജീവിച്ചേ മതിയാവു. ഒന്നാം നമ്പര്‍ കാറില്‍ ഞെളിഞ്ഞിരുന്നു പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെയല്ല കേരളത്തിനാവശ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഒരു മുഖ്യമന്ത്രിയെയാണ്.