ശൗര്യചക്ര മേജർ രോഹിത് ശുക്ലയെ വെല്ലുവിളിച്ച ജിഹാദി തീവ്രവാദി സമീർ ഭട്ടിന്റെ ദാരുണ അന്ത്യം


വിശ്വരാജ്
എഴുതുന്നു 

ശൗര്യ ചക്ര മേജർ രോഹിത് ശുക്ല അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ട് എന്നു ജിഹാദി തീവ്രവാദി സമീർ ഭട്ട് എന്ന സമീർ ടൈഗർ അബ്ബാസി തിരിച്ചറിഞ്ഞ നിമിഷം ::

 
” അമ്മയുടെ മുലപ്പാല് കുടിച്ചവൻ ആണെങ്കിൽ അവനോടു, മേജർ ശുക്ലയോട് പറയൂ നേർക്ക് നേരിൽ വരാൻ. സിംഹം വേട്ട നിർത്തി എന്ന് വിചാരിച്ചോ അവൻ. അത് കൊണ്ട് കാട് “പട്ടികളുടെ” (ഇന്ത്യൻ ആർമ്മി ) സ്വന്തമായി എന്ന് കരുതിയോ മേജർ ശുക്ല.”
 
കശ്മീരിലെ വിഘടനവാദികളുടെ ഇടയിൽ 24 മണിക്കൂറിനുള്ളിൽ വൈറൽ ആയ ഈ വീഡിയോ സന്ദേശം നൽകിയത് ബുർഹാൻ വാണി എന്ന കൊടും ജിഹാദി ഭീകരന് ശേഷം കശ്മീരിലെ തീവ്രവാദി യുവാക്കൾക്കിടയിൽ പോസ്റ്റർ ബോയ് ആയി മാറിയ ജിഹാദി സമീർ ഭട്ട് എന്ന സമീർ ടൈഗറിന്റെ സന്ദേശം ആയിരുന്നു അത്. 2016 ൽ ഇന്ത്യൻ സൈന്യം കൊന്നു കൊല വിളിച്ച ജിഹാദികളുടെ ഹീറോ ആയിരുന്ന ബുർഹാൻ വാണിക്കും സബ്സർ ഭട്ടിനും ശേഷം കശ്മീർ താഴ്വരയിലെ യുവാക്കളെ പാകിസ്ഥാൻ ഫണ്ട് ചെയ്തു നിയന്ത്രിക്കുന്ന, മസൂദ് അസറിന്റെ കീഴിൽ ഉള്ള ജെയ്ഷെ മുഹമ്മദ് എന്ന ജിഹാദി സംഘടനയിലേക്ക് ആളെ കൂട്ടാനും , പ്രസംഗത്തിലൂടെ കാശ്മീരി മുസ്ലിം യുവാക്കളെ ഇന്ത്യക്കെതിരെ തിരിച്ചു അവർക്ക് ആയുധം നൽകി ജിഹാദികൾ ആക്കി, പാകിസ്താന് വേണ്ടി കശ്മീർ താഴ്വര ചോരക്കളം ആക്കാൻ ഒരു ഹീറോ മുഖം വേണ്ടിയിരുന്നു. അത് അവസാനിച്ചത് സമീർ അഹമ്മദ് ഭട്ട് എന്ന സമീർ ടൈഗറിൽ ആയിരുന്നു. അബ്ബാസി എന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ അറിയപ്പെടുന്ന സമീർ ടൈഗർ ആദ്യം തീവ്രവാദികൾ നിയന്ത്രിക്കുന്ന ഒരു OGW ആയിരുന്നു. OGW എന്നാൽ Over the Ground Worker . ഇന്ത്യൻ സൈന്യത്തിന് എതിരെ ആളെ കൂട്ടി കല്ലെറിയുക . സൈനിക വാഹനങ്ങൾ പൊതു ജനം എന്ന ഭാവത്തിൽ പബ്ലിക്കിനെ ആഹ്വാനം ചെയ്തു നശിപ്പിക്കുക, സ്ത്രീകളെ ഷീൽഡ് ആക്കി നിർത്തി കല്ലേറുകാരെ ഇറക്കുക. ഇതൊക്കെ ആണ് OGW ന്റെ പണി. അങ്ങനെ ഒരിക്കൽ കല്ലെറിഞ്ഞവരെ പിടിച്ച കൂട്ടത്തിൽ ഏപ്രിൽ 2016 ൽ സമീർ ടൈഗറിനെ ഇന്ത്യൻ സൈന്യം പിടികൂടി കാശ്മീരി പോലീസിനെ ഏൽപ്പിച്ചു. അവിടെ നിന്ന് മെയ് 2016 ൽ പുറത്തിറങ്ങിയ സമീർ ടൈഗർ പിന്നീട് മിസ്സിംഗ് ആയി. അയാളെ ജെയ്‌ഷെ മുഹമ്മദ് അവരുടെ തീവ്രവാദ പരിശീലന കാമ്പിലേക്ക് കൊണ്ട് പോയിരുന്നു.
 
പിന്നീട് സമീർ ടൈഗർ പ്രശസ്തനാവുന്നത് ഒരു അപ്രതീക്ഷിത സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ്. മുടിയും താടിയും നീട്ടി വളർത്തി അമേരിക്കൻ നാറ്റോ സൈന്യം ഉപയോഗിക്കുന്ന കില്ലിംഗ് മെഷീൻ ആയ M4 MWS Carbine Fully Automatic Assault Rifle ചുമലിൽ ഏന്തി ഓർച്ചാർഡ് തോട്ടത്തിൽ നിൽക്കുന്ന ചിത്രം കാശ്മീരി യുവാക്കളെ ഒരുപാടു പേരെ ജെയ്ഷെ മുഹമ്മദ്ദിന്റെ ജിഹാദി കാമ്പുകളിൽ എത്തിച്ചു . പിന്നീട് അങ്ങോട്ട് കാശ്മീരി യുവാക്കക്കിടയിൽ സമീർ ടൈഗറിനെ പാകിസ്ഥാൻ നിയന്ത്രിത ജെയ്ഷെ മുഹമ്മദ് അവരുടെ പ്രചാരണത്തിന് വേണ്ടി വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നു. ഇന്ത്യൻ സൈന്യം സമീറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരെ ഉള്ള സമീറിന്റെ പ്രസംഗങ്ങൾ അത്ര മേൽ വിജയം ആയിരുന്നു. കാശ്‌മീരി യുവാക്കളെ മതവികാരം ഉണർത്തി ഇന്ത്യക്കെതിരെ വിഷം തുപ്പി ത്രസിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു സമീറിന്റേത്.. മറ്റൊരു ബുർഹാൻ വാണി ആയി സമീർ ഭട്ട് എന്ന സമീർ ടൈഗർ വളരുകയായിരുന്നു..
 
ഇന്ത്യൻ ആർമ്മിയിലെ 44 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ – 21 രാജ്പുത്താന റെജിമെന്റിലെ ഹിറ്റ്മാൻ ആണ് മേജർ രോഹിത് ശുക്ല. ഇക്കഴിഞ്ഞ ജനുവരിയിൽ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മേജർ രോഹിത് ശുക്‌ളക്ക് ബഹുമാനപ്പെട്ട രാഷ്‌ട്രപതി ശൗര്യ ചക്രം സമ്മാനിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. 2017 ൽ പുൽവാമ ഗ്രാമത്തിൽ ഭീകരവാദികൾ ഒരു വീട്ടിൽ തങ്ങുന്നുണ്ട് എന്ന് വിവരം ലഭിച്ച രോഹിത് ശുക്ല തന്റെ ടീമിനൊപ്പം അവിടെ എത്തി ആക്രമണം ആരംഭിച്ചു. പിന്നീട് നടന്ന കനത്ത ആക്രമണത്തിൽ 2 ഭീകരവാദികൾ ഹൂറികളെ തേടി മുകളിലേക്ക് പോയി. അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബാക്കി രണ്ടു തീവ്രവാദി ജിഹാദികളെ പട്ടിയെ പോലെ ഓടിച്ചിട്ട് വെടി വച്ചു കൊന്നതിനു ഇന്ത്യൻ ആർമ്മി റെക്കമണ്ടേഷൻ പ്രകാരം രാഷ്‌ട്രപതി ശൗര്യ ചക്ര പുരസ്‌കാരം നൽകി അദ്ദേഹത്തെ ജനുവരിയിൽ ആദരിച്ചു. ആ രോഹിത് ശുക്ലയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് സമീർ ടൈഗർ വെല്ലുവിളി നടത്തിയത്. 24 മണിക്കൂർ തികയും മുൻപ് ശുക്ലയുടെ സംഘം സമീർ ടൈഗറിന്റെ കോട്ടയിൽ നേരിട്ട് കടന്നു ചെന്ന് സമീർ ടൈഗറിന്റെ നെഞ്ചിൽ വെടി ഉതിർത്തു കാലന്റെ കൈകളിൽ അയാളെ ഏൽപ്പിച്ചു. കൂടെ സമീറിനെ കൂടാതെ മറ്റൊരു ജിഹാദി തീവ്രവാദി കൂടി ആയ ആലം മുഷ്താഖ് കൂടി ഇന്ത്യൻ ആർമ്മിയും ആയി നടന്ന കനത്ത പോരാട്ടത്തിൽ കൊല്ലപ്പെട്ടു.
 
പോരാട്ടം – മിഷൻ സമീർ ടൈഗർ അക അബ്ബാസി .
 
കശ്മീരിലെ പുൽവാമ ജില്ലയിലെ ധ്രാഗ്‌ബാം ഗ്രാമം , മേജർ ശുക്ലയുടെ ജൂറിസ്ഡിക്ഷൻ പരിധിയിൽ ആണ് വരുന്നത്. രാവിലെ 9 മണിയോട് കൂടി ഇന്ത്യൻ സൈന്യം ഡ്രാഗ്‌ബാം ഗ്രാമത്തിൽ Cordon and Search ഓപ്പറേഷന് വേണ്ടി എത്തിച്ചേർന്നു. Cordon and Search രണ്ടു വിധത്തിൽ ഉള്ള ഒരു ആർമി ടാക്റ്റിക്കൽ കാൾ ഔട്ട് ആണ്.. cordon and knock and cordon and kick. കശ്മീരിലെ ഓപ്പറേഷനെ കുറിച്ച് പറഞ്ഞാൽ , വിവരം കിട്ടുന്ന ലൊക്കേഷനിലെ പ്രദേശവാസികളെ ആക്രമണത്തിന്റെ വിവരങ്ങൾ രഹസ്യമായി അറിയിച്ചു അവരെ ഒഴിപ്പിച്ച ശേഷം ആക്രമണം നടത്തും. രണ്ടാമത്തേത് സൈന്യം നേരിട്ട് അപ്രതീക്ഷിതം ആയി കടന്നു ചെന്നു സേർച്ച് ചെയ്യുന്നു, വേണ്ടി വന്നാൽ ആക്രമണം നടത്തുന്നു. അങ്ങനെ നടന്ന Cordon Search നിടെ ഒരു വീടിനു അകത്തു നിന്ന് സൈന്യത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായി. ആ അവസരത്തിൽ 183 ബറ്റാലിയൻ CRPF ന്റെ യും ജമ്മു കശ്മീർ പോലീസിന്റെയും സഹായത്തോടെ ആ ഭാഗം മാത്രം ശുക്ലയുടെ സൈന്യം കോർണർ ചെയ്യുകയും ബാക്കി ഉള്ള ഗ്രാമത്തിലെ സിവിലിയൻസിനെ ഒഴിപ്പിക്കയും ചെയ്ത ശേഷം രാജ്പുത്താന റജിമെന്റിന്റെ ശൗര്യം എന്താണ് എന്ന് ജിഹാദികൾക്ക് അറിയിച്ചു കൊടുത്തു ഇന്ത്യൻ സൈന്യം. അവിടെ ഒളിവിൽ കഴിഞ്ഞ സമീർ ഭട്ടിനെ ഇന്ത്യൻ സൈന്യം വക വരുത്തുന്നുന്നതിനിടെ മേജർ ശുക്‌ളക്ക് നെഞ്ചിൽ ൨ വെടി ഉണ്ടകൾ തറച്ചു കയറി എങ്കിലും സമീറിന്റെ മരണം ഉറപ്പു വരുത്തും വരെ ശൗര്യ ചക്ര മേജർ രോഹിത് ശുക്ല യുദ്ധമുഖത്തു പോരാട്ടം നിയന്ത്രിച്ചു. രക്തം വാർന്നു ഗുരുതരാവസ്ഥയിൽ ആയ മേജറിനെ പിന്നീട് സൈന്യം എയർ ലിഫ്റ്റ് ചെയ്തു മിലിട്ടറി ബേസ് ഹോസ്‌പിറ്റലിൽ എത്തിച്ചു എങ്കിലും അദ്ദേഹം ഇത് വരെ അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്… അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഇത് പോലെ അനേകം പോരാട്ടങ്ങൾ രാജ്യത്തിന് വേണ്ടി നയിക്കാൻ മേജർ രോഹിതിന് കഴിയട്ടെ എന്നും പ്രാർത്ഥിക്കാം….
 
വാർത്ത അറിഞ്ഞ സമീർ ഭട്ടിന്റെ ‘അമ്മ ഗുൽഷൻ ബാനോ ഏതൊരു കശ്മീരി ഭീകരവാദിയുടെ അമ്മയുടെ പോലെയാണ് പ്രതികരിച്ചത്… സമീർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തു കൊണ്ട് സ്വർഗ്ഗത്തിലേക്ക് യാത്ര തിരിച്ചു എന്നാണ് മരണ വാർത്ത അറിഞ്ഞ ആ ‘അമ്മ പറഞ്ഞത്.