അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡേ തന്റെ വീട്ടുവേലക്കാരിയുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കയില്‍ വച്ച് ശാരീരികമായും മാനസികമായും പീടിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ട് ഇന്ന് ദിവസങ്ങള്‍ ഏറെ താണ്ടിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ടു ദേവയാനി കുറച്ചു മാസങ്ങളായി ഈ വിഷയത്തില്‍ അമേരിക്കയില്‍ കോടതി വ്യവഹാരങ്ങളില്‍ ബന്ധപ്പെടുന്നെങ്കിലും ദേവയാനിയെ ശാരീരികമായി പീടിപ്പിച്ചത് ഈയിടെയാണ്. അമേരിക്ക നടത്തിയ ക്രൂരതക്ക് എതിരെ ഇന്ത്യയിലെ ശക്തനായ നേതാവായ ശ്രീ നരേന്ദ്ര മോഡി പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യ ഭരിക്കുന്ന കൊണ്ഗ്രെസ്സും ഭരണകൂടവും അമേരിക്കക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ വിഷയത്തില്‍ അമേരിക്കക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ശ്രീമതി ദേവയാനിയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസുകള്‍ ഒക്കെയും മറന്നു കൊണ്ട് തന്നെ.
സമാനമായ രീതിയില്‍ ഇന്ത്യ മുഴുവനും പ്രതികരിച്ച മറ്റൊരു സംഭവമാണ് ഡല്‍ഹിയിലെ നിര്‍ഭയ എന്ന ധീരയായ പെണ്‍കുട്ടിയുടെ മരണം. ആ സമയത്ത് നാം വേറിട്ടൊരു ശബ്ദം കേട്ടിരുന്നു…. സൂസന്ന റോയി എന്ന യാഥാര്‍ത്ഥ നാമം അധികംപേര്‍ക്കും അറിയാത്ത അരുന്ധധി റോയി. അതെ, നമ്മുടെ എന്‍ ഡി ടി വി ഓണര്‍ഷിപ്പ് ഉള്ള പ്രണോയ് റോയിയുടെ കസിന്‍. ആ സമയത്ത് സൂസന്നാ റോയിയുടെ പ്രതികരണം നാമെല്ലാം കേട്ടു, പല ബുദ്ധി ജീവികളും സൂസന്നക്ക് അനുകൂലമായി പ്രതികരിച്ചു, ബുക്കര്‍ അവാര്‍ഡ് കിട്ടിയ സ്ത്രീ അല്ലെ? അപ്പൊ പറയുന്നതില്‍ കാര്യമില്ലാതി
രിക്കില്ലല്ലോ? അതായിരുന്നു പൊതുവേ ഉണ്ടായിരുന്ന വികാരം. അന്ന് ഈ സ്ത്രീ പറഞ്ഞത് ഡല്‍ഹിയും പല സന്നദ്ധ സംഘടനകളും നിര്‍ഭയാ വിഷയത്തില്‍ ഇടപെടാന്‍ കാരണം ആ പെണ്‍കുട്ടി മധ്യവര്‍ഗ്ഗത്തിലെ പെണ്‍കുട്ടി ആയതു കൊണ്ടാണ് എന്നാണു. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ വീടും അച്ഛനെയും അമ്മയെയും പല മാധ്യമങ്ങളിലൂടെ നാം കണ്ടു. വൈദ്യതി പോലും ഇല്ലാത്ത, തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രം പോലും ധരിക്കാന്‍ ആവതില്ലാത്ത ഒരു പാവപ്പെട്ട കുടുംബം
പക്ഷേ അതൊന്നും ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അറിയേണ്ടതില്ലായിരുന്നു. അവര്‍ സൂസന്നാ എന്ന ബുദ്ധിജീവിയുടെ കഥ ഏറ്റുപാടി… അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ മുഴുവനും പ്രതികരിച്ച, ജനങ്ങള്‍ക്ക് മുഴുവന്‍ ഒരേ രീതിയില്‍ ഉണ്ടായ ഒരു വികാരത്തെ ആ സ്ത്രീ മറ്റെന്തോ ആക്കി ജനമധ്യത്തില്‍ അവതരിപ്പിച്ചു.
കുറച്ചു മാസങ്ങളും, വര്‍ഷങ്ങളും നാം പിന്നോട്ട് പോയാല്‍ ഇതേ സൂസന്ന തന്നെ, വനവാസികള്‍ ആയുധം എടുക്കുന്നതിനെ ന്യായീകരിച്ചും പ്രോത്സാഹിപ്പിച്ചും എഴുതുന്നത് നാം കാണുകയുണ്ടായി . വനവാസികളെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള ശ്രമം നടത്താതെ അവരെ വീണ്ടും ആയുധപ്പുരയിലേക്ക് തള്ളിവിടുന്ന നിലപാടിലൂടെ സൂസന്ന തന്റെ യജമാനന്മാരുടെ ആയുധം വില്‍ക്കാനുള്
ള,ആത്മാക്കളെ കൊയ്യാനുള്ള രഹസ്യപദ്ധതികള്‍ വളരെ ഭംഗിയായി നടപ്പിലാക്കി. ദളിതുകളോട് ആയുധം എടുക്കാന്‍ ഭംഗ്യന്തരേണ ആഹ്വാനം ചെയ്തു. നക്സലുകള്‍ ആയുധം എടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു.
കാശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ് അവിടെ ആയുധം എടുത്ത തീവ്രവാദികളെ ന്യായീകരിച്ചും വീണ്ടും സൂസന്ന തന്റെ യജമാനന്മാരുടെ ആയുധ വില്പനക്കുള്ള രഹസ്യപദ്ധതികള്‍ വളരെ ഭംഗിയായി നടപ്പിലാക്കി.കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് വിഘടനവാദികളുടെ ഹൃദയം കവര്‍ന്നു. വിഘടനവാദികളുടെ ആയുധം എടുക്കാനുള്ള ത്വരക്ക് വീണ്ടും പ്രേരണ നല്‍കി.
ഈ വിഷയങ്ങളുടെ അവതരണത്തിലൂടെ സൂസന്ന ഇന്ത്യയിലെ മതേതര മാധ്യമങ്ങളില്‍ പുതിയ പേരില്‍ അറിയപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തക. അതെ, ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ജീവന് വില കല്‍പ്പിക്കാതെ ആ പെണ്‍കുട്ടിയെ മധ്യ വര്‍ഗ്ഗ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി ആക്കിയ, വനവാസികളെയും,ദളിതരേയും,കാശ്മീര്‍ ജനതയെയും ആയുധം എടുക്കാന്‍ പ്രേരിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തക.
ദേവയാനി വിഷയത്തില്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷവും സൂസന്നയുടെ ( അരുന്ധധി റോയ്) ഭാഗത്ത് നിന്ന് ഒരുവിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ദളിതരുടെ സംരക്ഷകയെന്ന റോള്‍ ഏറ്റെടുത്ത സൂസന്ന, ദളിത സ്ത്രീ ആയ ദേവയാനിയുടെ വിഷയത്തില്‍ പ്രതികരിക്കാത്തതിനു പിന്നിലെ കാരണം അന്വേഷിക്കുമ്പോഴാണ് നമുക്ക് സൂസന്നയുടെ രഹസ്യപദ്ധതികളെപ്പറ്റി കൂടുതല്‍ വ്യക്തത വരിക.അമേരിക്കയിലെ ആയുധ വ്യാപാരികളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന സൂസന്നക്ക് തന്റെ യജമാനനെതിരെ ഒരക്ഷരം പോലും സംസാരിക്കാന്‍ സാധിക്കില്ല. മാത്രമല്ല അമേരിക്കയും ഇന്ത്യയും തമ്മില്‍ ബന്ധം വഷളായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നതും ഈ ആയുധക്കമ്പനികള്‍ക്കാണ്.അതുകൊണ്ട് തന്നെ അമേരിക്കയില്‍ ഇരുന്നു കമ്മ്യൂണിസം വിളമ്പുന്ന, ആയുധ വ്യാപാരികളുടെ ഉറ്റതോഴി ഈ വിഷയത്തില്‍ ഇന്ത്യക്കനുകൂലമായോ ദളിത സ്ത്രീക്കനുകൂലമായോ ഒരു വിരല്‍പോലും അനക്കില്ലെന്നു ചുരുക്കം. ഈ സ്ത്രീയുടെ ദളിത സ്നേഹവുംവനവാസികളോടുള്ള സ്നേഹവും വെറും മൂടുപടങ്ങളാണ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ദേവയാനിയുടെ വിഷയം സഹായിച്ചു . ലെഫ്റ്റ് ലിബറലുകളുടെ പ്രവര്‍ത്തനരീതി തന്നെ പലപ്പോഴും അതാതു രാജ്യങ്ങളില്‍ അസ്ഥിരത വളര്‍ത്തി അവിടെ കലുഷമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ് അല്ലാതെ അവര്‍ക്ക് യഥാര്‍ത്ഥ കംമ്യൂണിസവുമായോ സോഷ്യലിസവുമായോ യാതൊരു ബന്ധവുമില്ല പ്രതിബദ്ധതയുമില്ല.
References:
http://www.outlookindia.com/article.aspx?264738-1
http://news.in.msn.com/national/article.aspx?cp-documentid=4501091
http://news.in.msn.com/national/all-you-want-to-know-about-devyani-saga-1