ഹൈന്ദവ ഐക്യത്തിനു വില പറഞ്ഞ എന്‍ എസ് എസ്.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി.തന്റെ സംഘടന ഒരു മതേതര സംഘടനയായി നിലനില്‍ക്കേണ്ടത്തിന്റെ ആവശ്യകത വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനു വേണ്ടി ചിലര്‍ വാദിക്കുന്നത് അവരുടെ സ്വാര്‍ഥ താല്പര്യത്തിനു വേണ്ടിയാണത്രെ…

നാലുവര്‍ഷം മുന്‍പ് അഞ്ചാം മന്ത്രി വിഷയവുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷ സമുദായ ഐക്യവാദം നാം ഏറ്റവും കൂടുതല്‍ കേട്ടത്. അതുയര്‍ത്തിയത് ഈ പറയുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും. ഒന്നിച്ചു നിന്ന് ശക്തി തെളിയിച്ചില്ലെങ്കില്‍ ഭൂരിപക്ഷസമുദായത്തിനു ഈ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്നും, ഹിന്ദുക്കള്‍ കേരളം വിട്ടു പോകേണ്ടി വരുമെന്നുമാണ് അദ്ദേഹം അന്ന് പ്രസംഗിച്ചുVellappally-Natesan-(left)- നടന്നത്. നേരെ കണിച്ചുകുളങ്ങരയില്‍ പോയി എസ് എന്‍ ഡി പി നേതാവുമായി സഹകരണകരാര്‍ ഒപ്പിട്ട്, ഈ സഹകരണത്തെ തകര്‍ക്കാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു രാമലക്ഷ്മണന്‍മാരായി ഫ്ലക്സ് ബോര്‍ഡില്‍ നിറഞ്ഞു നിന്നു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. ആരുടെ സ്വാര്‍ത്ഥ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത് എന്നറിയില്ല, അഞ്ചാം മന്ത്രി രാജി വെച്ചോയെന്നറിയില്ല, കേരളം വിട്ടുപോകാന്‍ ശ്രമിച്ചവര്‍ക്ക് വണ്ടി കിട്ടിയില്ലേ എന്നും അറിയില്ല. ഇപ്പോള്‍ അതെ ജനറല്‍ സെക്രട്ടറി തന്നെ പറയുന്നു, ‘മതേതരത്വം കാത്തു രക്ഷിക്കേണ്ട ഭാരിച്ച ചുമതലയുള്ള ഒരു സംഘടനയെന്ന നിലയില്‍ തങ്ങള്‍ക്കു വിശാലഹിന്ദു ഐക്യത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന്’.

സെക്രട്ടറി രണ്ടാമതു പറഞ്ഞത് ‘പണ്ട് ശ്രീപദ്മനാഭ ക്ഷേത്ര നിലവറയിലെ സ്വത്തുക്കള്‍ പൊതു സ്വത്താണ് എന്ന് ചിലര്‍ വാദിച്ചപ്പോള്‍ ‘ഞാനാണ്’ നിര്‍ദേശം നല്‍കിയത് അത് ശ്രീപദ്മനാഭന്റെ സ്വത്താണ്,_54114349_haha224നിലവറക്കുള്ളില്‍ തന്നെ സൂക്ഷിക്കണം’ എന്നത്. തന്റെ ഉത്തരവ് സ്വീകരിച്ചു ഉമ്മന്‍ചാണ്ടി ഉടന്‍ തന്നെ നിര്‍ദേശം നല്‍കി, അമൂല്യ സ്വത്തുക്കള്‍ നിലവറയില്‍ തന്നെ സൂക്ഷിക്കാന്‍. ഇതു കേട്ട് ആദ്യം തോന്നിയ കോള്‍മയിര്‍ ഒന്നവസാനിച്ചപ്പോള്‍ പഴയ സംഭവമൊക്കെ ഞാനൊന്ന് മറിച്ചു നോക്കി. ബാലരാമവര്‍മ്മ മഹാരാജാവിന്റെ മരണശേഷം ഉയര്‍ന്നു വന്ന ചില അധികാര തര്‍ക്കങ്ങളും, ക്ഷേത്രത്തില്‍ നടക്കുന്ന വന്‍ അഴിമതിയുടെയും വെളിച്ചത്തിലാണ് ടി പി സുന്ദരരാജന്‍, ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുക്കണമെന്നു കാണിച്ചു കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിനു തൊട്ടടുത്തു താമസിച്ചിരുന്ന, ദിവസവും രണ്ടു വട്ടം ശ്രീപദ്മനാഭനെ കണ്ടു തോഴുതിരുന്ന ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസിയായിരുന്നു ക്ഷേത്രത്തിലെ മോഷണം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്ന ടി പി സുന്ദരരാജന്‍. ആള് ആപ്പ ഊപ്പയല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതയുണ്ടായിരുന്ന ഒരു ഐ പി എസ് ഓഫീസര്‍. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് നിലവറകള്‍ തുറന്നു കണക്കെടുക്കാന്‍ അദ്ദേഹത്തെയും ചുമതലപ്പെടുത്തിയിരുന്നു.

ഈ കോടതി വിധി നിലനില്‍ക്കെ സര്‍ക്കാര്‍ അറിയാതെ തന്നെ ക്ഷേത്രനിലവറകള്‍ പലവട്ടം തുറന്നിട്ടുണ്ട് എന്നാണ് പിന്നീട് കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഈ വന്‍ സമ്പത്ത് എങ്ങിനെ, എവിടെ നിന്നൊക്കെ വന്നു എന്നതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ രേഖകള്‍ സഹിതം ക്ഷേത്രത്തിനുള്ളില്‍ തന്നെയുണ്ട് എന്നാണു ഡോ.എം ജി ശശിഭൂഷനെ പോലുള്ളവര്‍ എഴുതിയത്. സ്വത്ത് രാജാവിന്റെതല്ല പൊതു സ്വത്താണ് എന്നതു കൊണ്ടു തന്നെ അവിടെ നടക്കുന്നതിനെ മോഷണം എന്നേ പറയാന്‍ കഴിയൂ. രാജകുടുംബം ക്ഷേത്രത്തിന്റെ അധികാരികള്‍ അല്ലെന്നു കോടതി പറയുമ്പോഴും, തിരുവിതാംകൂര്‍ രാജകുടുംബം അങ്ങിനെ അവകാശപ്പെട്ടിട്ടില്ലാത്ത അവസ്ഥയിലുമാണ് ക്ഷേത്ര സ്വത്ത് പൊതു സ്വത്താണ് എന്ന കോടതി പരാമര്‍ശം വന്നത്. പൊതു സ്വത്ത് എന്നാല്‍ ക്ഷേത്ര വിശ്വാസികളായ ഭക്തരുടെ സ്വത്ത് എന്നു തന്നെയാണ് ഉദ്ദേശിച്ചത്.
ഹൈക്കൊടതിയില്‍ നിന്നും സുപ്രീം കോടതിയിലെത്തിയ ഈ കേസില്‍ അമിക്കസ് ക്യൂരിയായ ഗോപാല്‍ സുബ്രഹ്മണ്യവും പിന്നീടു വന്ന വിനോദ് റായിയും കൊടുക്കുന്ന റിപ്പോര്‍ട്ടുകളാണ് സുപ്രീംകോടതി പരിഗണിക്കുക. അല്ലാതെ സുകുമാരന്‍ നായരും ഉമ്മന്‍ചാണ്ടിയുമൊന്നും പറയുന്ന വിടുവായകളല്ല. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.0550600001374754941_4

രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം നൂറു വര്‍ഷം പഴക്കമുള്ള വസ്തുക്കളെ പുരാവസ്തുവായി കണക്കാക്കും.1972 ലെ ആന്റിക്വിറ്റീസ് ആന്റ് ട്രഷേര്സ് ആക്റ്റ് നിയമപ്രകാരം ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്തതെല്ലാം പുരാവസ്തുക്കളാണ്.1947ലെ ഇന്ത്യ സംയോജന കരാര്‍ അനുസരിച്ച് തിരുവിതാംകൂര്‍ രാജ്യവും അതിന്റെ സ്വത്തുക്കളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് മാത്രമേ അധികാരമുള്ളൂ.
ഈ സ്വത്തുക്കള്‍ നമ്മുടേത്‌ എന്നവകാശപ്പെടുന്നവര്‍ക്ക് ഇതിന്റെ ഗ്യാരന്റിയില്‍ ഏതെങ്കിലും ബാങ്കില്‍നിന്ന് ഒരു ലക്ഷം രൂപയുടെയെങ്കിലും ഒരു വായ്പ കിട്ടുമോ..? ചുരുക്കത്തില്‍ ആര്‍ക്കും ഒരു കാലത്തും ഉപകാരപ്പെടുമെന്ന് സ്വപനം പോലും കാണാന്‍ കഴിയാത്ത ഈ സമ്പത്തിനു വെറും കല്ലിന്റെ വില പോലുമില്ല.
ഭൂമിയും മറ്റു സമ്പത്തുകളും ആവശ്യം പോലെയുണ്ടെങ്കിലും അത് വേണ്ട പോലെ വിനിയോഗിച്ചു അധ്വാനിച്ചു മുന്നേറാന്‍ മടിയുള്ളതു കൊണ്ട് ആ സമ്പത്തിനു മുകളില്‍ കീറപ്പായ വിരിച്ചു പട്ടിണി കിടക്കുന്ന എലിപ്പത്തായം മാടമ്പി നായന്മാരുടെ നേതാവായ എന്‍ എസ് എസ് സെക്രട്ടറിയില്‍ നിന്ന് പുരോഗമന ചിന്തകളൊന്നും ആരും പ്രതീക്ഷിക്കേണ്ട. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആ കഥാപാത്രത്തിന്റെ പേരിനു പകരം വരും തലമുറ ഉപയോഗിക്കുന്ന വാക്ക് സുകുമാരന്‍ നായര്‍ എന്നാവും..

—-വിജയ കുമാര്‍—–