നൂലിൽ കെട്ടിയിറക്കിയ സ്ത്രീശാക്തീകരണം

 

                   14232981_1770711293216932_3779329918553174882_n                      ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചു കൊണ്ട് യുവതികൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങളും കോലാഹലങ്ങളും മറ്റും കുറച്ചു കാലമായി ഹൈന്ദവതയേയും സ്വാമി അയ്യപ്പനേയും അശ്ലീല മുദ്രാവാക്യങ്ങളും പ്രസ്താവനകളും കൊണ്ടു അവഹേളിക്കുവാനുള്ള ആവസരമായി സെമിറ്റിക് ചിന്തകളിൽ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും കൊണ്ടാടുകയായിരുന്നു.

കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം ആവശ്യമാണ് എന്ന പ്രതീതിയാണ് അവർ ഉണ്ടാക്കിയെടുത്ത #ReadyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കുവാൻ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാർമികമായ ഉത്തരവാദിത്വമായിരുന്നു. അതിനു ഞങ്ങ14333019_1276897025662751_6514798753658383981_nൾക്ക് ലഭിച്ച പ്രതികരണം ഏറെ ആഹ്ളാകരമാണ്. കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം ആവശ്യമാണ് എന്ന ധാർഷ്ട്യത്തോടെയുള്ള അഭിനവ രക്ഷാകർക്കുള്ള താക്കീത്. കേരളത്തിന്റെ മനസാക്ഷി പരിപൂർണ്ണമായി ഞങ്ങളുടെ കൂടെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ധർമ്മശാസ്താവിനെതിരെ നടക്കുന്ന രാഷ്ട്രീയവും, മതപരവും സാമൂഹ്യപരവുമായ അധിനിവേശങ്ങളിൽ അവർക്കുള്ള അതൃപ്തി വെളിവായ്ക്കഴിഞ്ഞു. സാക്ഷാൽ ധർമ്മ ശാസ്താവിന്റെ കൃപാ കടാക്ഷമില്ലാതെ ഈ ഒരു കർമ്മ വിജയം ഞങ്ങൾക്ക് സാധ്യമാകുകയില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ ധർമ്മമായിരുന്നു. കർമ്മത്തിന്റെ വിളിയായിരുന്നു. കർമ്മത്തിന്റെ വിളി കേട്ടില്ലെന്നു നടിക്കുവാൻ പൈതൃക മൂല്യങ്ങളെ വിലമതിക്കുന്നവർക്കാകില്ലല്ലോ. കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്ന വർണ്ണങ്ങളല്ലാതെ, വ്യത്യസ്തമായ ആചാരങ്ങളുടെ, വർണ്ണ വൈവിധ്യങ്ങളുടെ ഒരു പ്രപഞ്ചമാണ് ഹൈന്ദവത തുറന്നിടുന്നത്.ഈ വർണ്ണ വൈവിധ്യത്തെ അറിയാതെ കറുപ്പിന്റെ യോ വെളുപ്പിന്റെ യോ മടുപ്പിക്കുന്ന ഏകതാനതയിലേക്ക് ഉള്ള യാത്ര തികച്ചും ആത്മഹത്യാപരമാണ്. ഇതിനെതിരെ സമൂഹം സുഷുപ്തിയിൽ നിന്നും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വർണ്ണങ്ങളില്ലാത്ത, ആചാര വൈവിധ്യങ്ങളില്ലാത്ത േലാകം വിരസമായിരിക്കുമെന്ന് നാം അറിയണം. ആചാരങ്ങളെ നിർബന്ധപൂർവം ഏകതാനതയിലേക്ക് അടുപ്പിച്ച് എല്ലാവർക്കും ഒരു രീതിയെന്ന ആശയത്തെ അപ്പാടെ സ്വാoശീകരിക്കുന്നതിൽ നിന്നും നാം മുക്തരാകേണ്ടിയിരിക്കുന്നു.

ഫെമിനിസത്തിന്റെയും സ്ത്രീ സ്വാതന്ത്രത്തിന്റെയും മറപറ്റി യഥാർത്ഥ സ്വാതന്ത്രത്തിൽ നിന്നും സന്തോഷത്തിൽ നിന്നും സ്ത്രീകളെ അകറ്റുന്നവരെ ഇനിയെങ്കിലും തിരിച്ചറിയേണ്ടത് നിലനില്പിന്റെ തന്നെ ആവശ്യമാണ്. സ്വാതന്ത്രമെന്നാൽ ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറയൽ മാത്രമല്ല. ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചു നിന്നു കൊണ്ടും സ്വതന്ത്രരാകാം. അത് തള്ളിപ്പറയലല്ല, മറിച്ച് സ്വാംശീകരണമാണ്. ഞങ്ങളും ഇതിന്റെ ഭാഗമാണെന്ന ഉറച്ച പ്രഖ്യാപനമാണ്. ഞങ്ങളും ഫെമിനിസ്റ്റുകൾ തന്നെയാണ്. സ്ത്രീക്ക് അവകാശങ്ങളും അധികാരങ്ങളും ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നവർ. ഭാരതത്തിലെ സ്ത്രീകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിലും പൈതൃക മേന്മയിലും ഞങ്ങൾക്ക് അഹങ്കാരവും അഭിമാനവുമുണ്ട്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മുഖം മൂടിയണിഞ്ഞ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും അവരെ അകറ്റി പ്രസക്തമല്ലാത്ത വിഷയങ്ങളിലേക്ക് അവരെ നയിക്കുന്ന ഫെമിനിസ്റ്റുകൾ ഭാരതീയ പൈതൃകത്തിൽ ഉറച്ച് നിൽക്കുന്നവരെ ഭയപ്പെടുക തന്നെ വേണം. ഭാരതത്തിലെ സ്ത്രീശക്തി അജയ്യമാണ്. പ്രചണ്ഡ ഘോഷം മുഴക്കി സാഹചര്യങ്ങളെ അനുകൂലമാക്കി ആ ശക്തി ഉണർന്നു വരുന്നതിന്റെ ആദ്യപടിയാണിത്. ഭാരതത്തിന്റെ നവീകരണം ഭാരതീയ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടെ സാധ്യമാകൂ. അബ്രഹാമിക രീതികളുടെ മടുപ്പിക്കുന്ന ഏകതാനതയുമായി അതിന് യാതൊരു ബന്ധവുമില്ല.

ഹൈന്ദവ സ്ത്രീകൾ എന്നും സ്വയംപര്യാപ്തത നേടിയവരായിരുന്നു. പുരുഷന്റെ തോളൊപ്പം നിന്ന് പട പൊരുതിയ അവൾക്ക് ആരും പാശ്ചാത്യ ഫെമിനിസത്തിന്റെ വക്താക്കൾ ആ പ്രത്യയശാസ്ത്ര ബാല പാഠങ്ങൾ ഉപദേശിച്ചു തരേണ്ട ആവശ്യമില്ല. ഈശ്വരനെ വെള്ളത്താടിയും പറത്തി വെളളി ചൂരൽ ചുഴറ്റി മാർക്കിടാൻ നിൽക്കുന്ന14333019_1276897018996085_2418273545065409156_n ഒരു പുരുഷ സങ്കല്പമായി അവരോധിച്ചവർക്ക് അർദ്ധനാരീശ്വരന്റെ സമത്വ സങ്കല്പ്പത്തെ എങ്ങനെയറിയുവാനാണ്? പുരുഷകേന്ദ്രീകൃത മത സങ്കല്പത്തിലേക്ക് ഏതുവിധേനയും അവർ സനാതന ധർമ്മത്തെ ഒതുക്കുവാൻ വേണ്ട വഴികളെത്തേടി അവർ പരക്കംപായും. സർവചരാചരങ്ങളിലേയും ചൈതന്യഭാവത്തെ കണ്ടറിഞ്ഞ ധർമ്മത്തെ മനസിലാക്കുവാനുള്ള മാനസിക പക്വത സെമറ്റിക്ക് മതങ്ങൾക്കുണ്ടോ? അസൂയ മൂത്ത് അവർ പോം വഴി തേടി ഊരുചുറ്റും. അതിലൊരു വഴിയാണിത്.

സ്ത്രീകളെ ലൈംഗിക അടിമകളായ്ക്കണ്ട, ആയിരക്കണക്കിനു സ്ത്രീകളെ ദുർമന്ത്രവാദിനി വേട്ട എന്ന പേരിൽ ചുട്ടുകരിച്ച, അവരെ ചന്തയിൽ വാങ്ങുകയും വിൽക്കുകയും ചെയ്ത സംസ്കാരത്തിന്റെ നേരവകാശികൾ ഇങ്ങ് ഭാരതത്തിലെ സ്ത്രീകൾക്ക് സമത്വ സ്വാതന്ത്ര ബുദ്ധി ഉപദേശിച്ചുതരുന്നു. ഇവിടെയുള്ള ഹൈന്ദവ സ്ത്രീകൾ അനുഭവിച്ചത്രയും സ്വാതന്ത്ര്യം ലോകത്തെങ്ങുമുള്ള സ്ത്രീ ജനങ്ങൾക്കു അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. അവനവൻ ആരെ ദൈവമായി കാണണം ആരെ പൂജിക്കണം എന്ന് പോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലോകത്തിൽ ഏതു മതത്തിലെ സ്ത്രീകൾക്കുണ്ട്?

വിപ്ലവകാരികൾ മുഴുവനും സ്ത്രീകളുടെ ഉന്നമനത്തിനായ്ക്കൊണ്ട് ചിലവഴിക്കേണ്ട ഊർജ്ജം അനാവശ്യ കാര്യങ്ങൾക്കു വേണ്ടി ചിലവഴിക്കുകയും യഥാർത്ഥ സ്ത്രീ പ്രശ്നങ്ങളിൽ നിന്നും തെന്നി മാറുകയും ചെയ്യുന്നു. ശബരിമലയിലെ ആചാരത്തെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ഒരു യഥാർത്ഥ സ്ത്രീ സ്വാതന്ത്ര വാദിക്കു പ്രധാനമായും വിഷയമാകേണ്ടത് ജോലിക്കു പോകുന്ന ഒരു സാധാരണക്കാരിക്ക് ആർത്തവ വേളയിൽ അവളുടെ പാഡ് മാറ്റുവാൻ പോലും സൗകര്യമില്ല എന്ന അത്യന്തം വേദനാജനകമായ കാര്യമാണ്. വഴിയിൽ വെച്ച് അവർക്ക് മൂത്രശങ്ക തീർക്കാൻ പോലും സുരക്ഷിതത്വമില്ല, സൗകര്യമില്ല . ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെപ്പറ്റി പല സ്ത്രീകൾക്കും ഒന്നും അറിഞ്ഞുകൂടാ. ഇതു മൂലം അവർക്കു പല രോഗങ്ങളും ഉണ്ടാകുന്നു. എന്തുകൊണ്ട് സ്ത്രീകളുടെ പ്രാഥമികമായ ഇത്തരം സംഗതികളെ ഒരു ഫെമിനിസ്റ്റ് പോലും ഏറ്റെടുക്കുന്നില്ല? എന്തുകൊണ്ടവർ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഇത്രകണ്ട് തല്പരരാകുന്നു? ക്ഷേത്രം നശിപ്പിക്കുവാനിറങ്ങിയ ഛിദ്ര ശക്തികൾ ഇവർക്കു പിന്നിലുണ്ടോ എന്ന ഒരു ഭക്തയുടെ സംശയം അസ്ഥാനത്താണോ? ഭക്തസമൂഹം മറുപടി പറയുക.

————കൃഷ്ണ പ്രിയ————-