700 കോടിയുടെ പുകമറ !!!


— ബിനോയ് അശോകൻ  —

കേന്ദ്രസർക്കാരിനോട്:;

സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ പൊളിഞ്ഞെങ്കിലും തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളുടെ സഹായം ഇന്ത്യ വേണ്ടെന്ന് വച്ചത് ജനത്തിന് മുന്നിലുണ്ട്. രാജ്യത്തിന് എന്തൊക്കെ ‘കൺസേണുകൾ’ ഉണ്ടോ അതൊക്കെ ‘മീറ്റ്’ ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ചയ്യേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്. ദുരിതക്കയത്തിൽ നിൽക്കുന്ന ജനങ്ങളെ സംബന്ധിച്ച് സഹായമായി ലഭിക്കാൻ സാധ്യതയുള്ള ഒരു രൂപ പോലും നഷ്ടപ്പെടാതെ കയ്യിൽ കിട്ടണം എന്ന ഒറ്റക്കാര്യമേയുള്ളൂ. Pls don’t let us down.

നിങ്ങൾക്കത് ചെയാൻ കഴിയുന്നില്ലെങ്കിൽ, യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഡാമുകൾ തുറന്ന് വിട്ട് പത്ത് നാനൂറ് ജീവനുകളെ മുക്കിക്കൊന്ന, ലക്ഷക്കണക്കിന് പേരുടെ ജീവിതം വഴിമുട്ടിച്ച ഭരണപരാജയത്തിന്റെ മകുടോദാഹരണമായി നിൽക്കുന്ന കേരള സർക്കാർ ഇനി ദുരിതാശ്വാസ-നഷ്ടപരിഹാര പ്രവർത്തനങ്ങളിലും വരാൻ സാധ്യതയുള്ള എല്ലാ പാളിച്ചകളും ഈ ഒരൊറ്റക്കാരണം പറഞ്ഞ് കേന്ദ്രത്തിന്റെ തലയിലിട്ട് ഇതിൽ നിന്ന് തലയൂരും. ആത്യന്തികമായി ജനങ്ങളാണ് വഞ്ചിക്കപെടാൻ പോകുന്നത്. So pls act positively before it is too late.

സംസ്ഥാന സർക്കാരിനോട്:

ഇത്രയും വലിയ നൂറ്റാണ്ടിലെ ദുരന്തം ഉണ്ടായപ്പോൾ, അതുണ്ടാവാനിടയായ കാരണങ്ങളും, അതിനു കാരണമായ സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകളും ചർച്ച ചെയ്യപ്പെടുന്നതിൽ നിന്ന് കുറച്ച് ദിവസം കുറച്ചാളുകളുടെ ശ്രദ്ധ മാറ്റാൻ മാത്രമേ നിങ്ങൾക്ക് ആ ഒരു 700 കോടിയുടെ കള്ളക്കഥ കൊണ്ട് സാധിച്ചിട്ടുള്ളൂ എന്ന് മനസിലാക്കുക.

കേന്ദ്ര സർക്കാർ രണ്ട് തവണയായി പ്രഖ്യാപിച്ച 600 കോടി എന്ന തുകയെ ചെറുതാക്കിക്കാണിക്കുക എന്ന ഒറ്റ ദുരുദ്ദേശത്തോടെയാണ് UAE സഹായിക്കാൻ പോകുന്നു എന്ന വിവരം കിട്ടിയ മാത്രയിൽ വെറും സങ്കുചിതമായ ബുദ്ധിയിൽ വിരിഞ്ഞ 700 കോടി എന്ന സംഖ്യ ശൂന്യതയിൽ നിന്ന് നിങ്ങൾ എടുത്തതെന്ന്, ഇന്ന് UAE അംബാസഡറുടെയും കേന്ദ്രസർക്കാരിന്റെയും പ്രതികരണങ്ങളിൽ നിന്ന് ജനത്തിന് മനസ്സിലായിട്ടുണ്ട്.

700 കോടി അല്ലെങ്കിലും UAEയും മറ്റ് രാജ്യങ്ങളും സഹായിക്കാൻ സന്നദ്ധരാണെന്നത് വാസ്തവമാണെന്ന് നമുക്കറിയാം. ഇന്ത്യക്ക് അത്തരം സഹായങ്ങൾ വാങ്ങാതിരിക്കുക എന്ന നയമാണ് ഇപ്പോഴുള്ളതെന്നും പത്രങ്ങളിൽ നിന്ന് നാം വായിച്ച് അറിയുന്നു. ഈ സാഹചര്യത്തിൽ ‘പൊളിറ്റിക്കൽ പോയിന്റ്സ്’ നേടുക എന്നതിനപ്പുറം സ്വന്തം ജനത്തിന് വേണ്ടത് ചെയ്യുക എന്ന ചിന്ത ആത്മാർഥമായി ഉണ്ടെകിൽ കേന്ദ്ര സർക്കാരുമായി ഇക്കാര്യം സംസാരിച്ച് ഇങ്ങനെയൊരു നയം തടസമാണെങ്കിൽ മറ്റേത് വിധത്തിൽ അതിനെ മറികടാക്കാം എന്നതിനെ കുറിച്ച് ഒരു ചർച്ച നടത്