കമ്മ്യൂണിസ്റ്റ് ചൈനയുടെ രക്തം പുരണ്ട ചരിത്രം

അനുരാഗ് എഴുതുന്നു

യാങ്സി നദിയും മഞ്ഞ നദിയും പോറ്റി വളർത്തിയ ചൈനീസ് സംസ്കാരത്തിനും അവിടുത്തെ മഹാ ഭൂരിപക്ഷം ജനതക്കും മാറാ ദു:ഖമേകിയ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ രക്തരൂഷിത ചരിത്രം കണ്ണീരായും രക്തമായും ഘനീഭവിച്ച് മഴയായ് ഇന്നും തലമുറകളിലേക്ക് പെയ്തിറങ്ങുന്നുണ്ട് .

ആ തത്വശാസ്ത്രത്തിന്റെ പൊള്ളയായ മധുരമനോഹര വാഗ്ദാനങ്ങൾക്കിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഞെരിഞ്ഞമർന്ന ദശലക്ഷക്കണക്കിന് നിരാലംബരുടെയും സാധരണക്കാരന്റെയും നൊമ്പരങ്ങളുടെ കഥകൾ സീമകളില്ലാതെ സർവ്വരും കേൾക്കേണ്ടവയാണ്.
അറിയേണ്ടവയാണ്. ആ ലക്ഷ്യം മുന്നിൽക്കണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ( Chinese Communist Party /CCP ) ജനനം തൊട്ട് ചൈനീസ് അഭ്യന്തര യുദ്ധം വരെയും, ശേഷം നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെയും അതിന്റെ നരമേധങ്ങളുടെയും ചരിത്രത്തിലേക്ക് വസ്തുതാപരമായ ഒരു തിരിഞ്ഞുനോട്ടമാണ് ഇവിടെ നടത്തുന്നത്.

മനുഷ്യ മേധം ആരംഭിക്കുന്നു – മനുഷ്യനെ മനുഷ്യൻ കൊന്നു തിന്നുന്നു  (1921 – 1946)
________________________________________

1921 ലാണ് ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നത് . അക്കാലത്ത് ചൈന ഭരിച്ചിരുന്നതാവട്ടെ സൺ – യാത് – സെന്നിന്റെ നേതൃത്വത്തിലുള്ള കുമിംഗ്താങ് (KMT) എന്ന വലത് കക്ഷികളും. എന്നിരുന്നാലും ഒറ്റതിരിഞ്ഞുള്ള ഗറില്ല ആക്രമണങ്ങളിലുപരി ‘വർഗ്ഗ ശുദ്ധീകരണങ്ങളിലേക്കും’ കൂട്ട കൊലപാതകങ്ങളിലേക്കും അദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ മുതിർന്നിരുന്നില്ല. 1923 ൽ തന്നെ കുമിംഗ്താങുമായ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏർപ്പെട്ടിരുന്ന താത്കാലിക സഖ്യവും പാർട്ടിയുടെ ശക്തി കുറവും അതിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നവയാണ്. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു.1925ൽ സൺ – യാത് – സെന്നിന്റെ മരണശേഷം കുമിംഗ് താങ് കക്ഷിയുടെ ഭരണം ചിയാങ് കൈഷക് ഏറ്റെടുത്തു ഇത് കമ്മ്യൂണിസ്റ്റ് – കുമിംഗ് താങ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി . വെകിളി പിടിച്ച ചെന്നായ്ക്കളെ പോലെ കുമിഗ് താങുകളും കമ്മ്യൂണിസ്റ്റുകളും പലയിടത്തും ഏറ്റുമുട്ടി. കമ്മ്യൂണിസ്റ്റുകളുടെ ‘വർഗ്ഗവെറി’ അവരുടെ കൊലപാതകങ്ങളിലും പ്രകടമായിരുന്നു അവയ്ക്ക് ഉദാഹരണമാണ് 1927 ൽ peng pai എന്ന കമ്മ്യൂണിസ്റ്റ് നേതാവ് നടത്തിയ കൊലപാതകങ്ങൾ . Red Guards എന്ന അനുയായി സഖാക്കളെ കൊണ്ട് അയാൾ എതിരാളികളെ കൊന്നൊടുക്കി , അല്ല … കൊന്നൊടുക്കി എന്ന് മാത്രമല്ല .

ആ ശവശരീരങ്ങൾ കഷ്ണങ്ങളായി വെട്ടിനുറുക്കി വേവിച്ച് തിന്നാന്നായിരുന്നു ആ ക്രൂരൻ ആക്ജ്ഞ നൽകിയത് ! കൊല ചെയ്യപ്പെട്ടവരുടെ ഉറ്റവർ ജീവിച്ചിരുപ്പുണ്ടെങ്കിൽ  ആ വെന്തമാംസം അവരെ കൊണ്ടു തന്നെ ഭക്ഷിപ്പിക്കണമെന്നും ആ ആജ്ഞയിൽ ഉണ്ടായിരുന്നു.ഇത്തരത്തിൽ കൊന്ന് വേവിച്ചവരുടെ ഹൃദയവും കരളും പൊതു വിരുന്നിൽ വിളമ്പിയും peng pai യും മറ്റ് സഖാക്കളും ആനന്ദ നിർവൃതി അണഞ്ഞു എന്ന് ചരിത്ര പുസ്തകങ്ങൾ പറയുന്നു. പിന്നീട് കമ്മ്യൂണിസ്റ്റുകൾ ചൈനയിൽ സ്വാധീനമുറപ്പിച്ച പ്രവിശ്യകളിലെല്ലാം ഇത്തരം നരഭോജന വിരുന്നുകൾ നടത്തുകയുണ്ടായി. കമ്പോഡിയയിൽ ഖേമർ റൗജ് നടത്തി ദശലക്ഷങ്ങളെ കൊന്നൊടുക്കിയ കമ്മ്യൂണിസ്റ്റ് ഏകാധി പതിയായ പോൾ പോട്ടും ഇതേ രീതയാണ് സ്വീകരിച്ചിരുന്നത് .

1934 കളോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മാവോ സെ തുങിന്റെ നേതൃത്വത്തിൽ ചൈനീസ് സോവിയറ്റ് റിപ്പബ്ലിക്ക് അടക്കമുള്ള തങ്ങളുടെ പർവ്വത കേന്ദ്രങ്ങളിൽ നിന്നും ചൈനയുടെ വടക്കുപടിഞ്ഞാറേക്ക് മാർച്ച് നടത്തുകയും ഷാൻക്സി പ്രവശ്യയിലെ യനാനിൽ വച്ച് പുനസംഘടിക്കുകയും ചെയ്തു. ലോങ്ങ് മാർച്ച് ( Long March ) എന്നാണ് ആ മാർച്ച് അറിയപ്പെട്ടത്. ലോങ്ങ് മാർച്ചിന് ശേഷം യനാൻ പ്രവിശ്യ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ് മാറി.

ഈ ശക്തികേന്ദ്രങ്ങളിൽ വച്ചു തന്നെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും
മക്സിയൻ തത്വശാസ്ത്രത്തിന്റെയും വരാനിരിക്കുന്ന കെടുതികളുടെ സൂചനകൾ മാവോ പ്രകടമാക്കിയിരുന്നു.

അതിന്റെ ആദ്യ ഇരകളായതാവട്ടെ കമ്മ്യൂണിസ്റ്റ് ത്വാതികാചാര്യന്മാർ തന്നെയായിരുന്നു. എതിർശബ്ദങ്ങളെയും അഭിപ്രായങ്ങളെയും ഒന്നൊന്നായ് അരിഞ്ഞ് വീഴ്ത്താൻ ആ കമ്മ്യൂണിസ്റ്റ് ഏകാധിപതി പുലർത്തിയിരുന്ന അതീ ജാഗ്രതയുടെ ഇരകളായിരുന്നു അവർ. 1942 ജൂണിൽ പാർട്ടി അംഗങ്ങൾക്ക് വിമർശന സ്വാതന്ത്ര്യം നൽകി മാവോ ഒരു വലവിരിച്ചതിനെ പറ്റി The black book of communism എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മാവോയെ വിശ്വസിച്ച് അന്ന് വിമർശനം നടത്തിയവർ പിന്നെ വെളിച്ചം കണ്ടിട്ടില്ല.പാർട്ടിക്കുള്ളിലെ സ്ത്രീ പുരുഷ വിവേചനത്തിനെതിരെ ശബ്ദിച്ചവരും കലയിലും സാഹിത്യത്തിലും ആവിഷ്കാര സ്വാതന്ത്രം ആവശ്യപ്പെട്ടവരും അങ്ങനെകമ്മ്യൂണിസത്തിന്റെ ഇരകളായി .

ഇത്തരത്തിൽ ഇരയായവരിൽ പ്രമുഖൻ കമ്മ്യൂണിസ്റ്റ് നേതാവ് Wang shiwei ആയിരുന്നു കലയിലെ ആവിഷ്കരണ സ്വാതന്ത്രം ആവശ്യപ്പെട്ടതിന് അദ്ദേഹത്തെ
പാർട്ടിയിൽ നിന്ന് പുറത്താക്കി പൊതുമാപ്പ് പറയിച്ച് തുറങ്കിലടച്ചു പിന്നീട് 1947 ൽ അദ്ദേഹത്തെ വിചാരണ നടത്തി വധിക്കുകയാണുണ്ടായത്.കമ്മ്യൂണിസത്തിലെ സമത്വവും സ്വാതന്ത്രവും സോഷ്യലിസവുമെല്ലാം കടലാസിൽ മാത്രമാണെന്ന് അറിയാതെ പോയതാവാം Wang shiwei ക്ക് പറ്റിയ തെറ്റ് !

സമാന രീതിയിലുള്ള കൊലപാതങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ചുമതല വഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ (PB) അംഗം Kang Seng ആയിരുന്നു. അനവധി അരുംകൊലകൾ ആ കിരാതൻ നടത്തുകയും ചെയ്തു. എന്നാൽ താൻ നടത്തിയ രാഷ്ട്രീയ ശുദ്ധീകരണത്തിൽ ( Political Purge ) കൊല ചെയ്യപ്പെട്ടവരിൽ വെറും 10% പേർ മാത്രമേ പാർട്ടിയുടെ കണ്ണിൽ പോലും യഥാർത്ഥത്തിൽ ‘ കുറ്റവാളികൾ ‘ ആയിരുന്നുള്ളു എന്ന് kang seng തന്നെ പിന്നീടൊരിക്കൽ തുറന്ന് സമ്മതിച്ച വസ്തുതയാണ്. പിന്നെന്തിനാവും അയാൾ കൊന്നത് എന്നത് ഒരു ചോദ്യമാണ്. പിടയുന്ന മനുഷ്യനെ കണ്ടാൽ ഹരം തോന്നുന്ന പ്രത്യയ ശസ്ത്രം അയാളുടെ മസ്തിഷ്കത്തെ വിഴുങ്ങിയിട്ടുണ്ടാവണം
അല്ലാതെ എന്താവും കാരണം?

പ്രതിവിപ്ലവകാരികള അടിച്ചമർത്തൽ  (1949 – 1953 )
________________________________

ശക്തമായ ഭരണകൂടം പടുത്തുയത്താനും പ്രതിവിപ്ലവകാരികളെ അടിച്ചമർത്താനും ഈ കാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിട്ടിറങ്ങി. ആഭ്യന്തര യുദ്ധത്തിനിടയിൽ അറസ്റ്റിലായവരെയെല്ലാം നിർബ്ബന്ധിത തൊഴി ക്യാമ്പുകളിലയച്ച് കൊടിയ പീഡനങ്ങൾക്കിരകളാക്കി. പലരെയും അവിടെ വച്ചുതന്നെ കൊന്നൊടുക്കി.
ജനങ്ങളുടെ സ്വാതന്ത്രത്തിനു മേൽ കൂച്ച് വിലങ്ങിട്ടായിരുന്നു പാർട്ടിയുടെ പ്രവർത്തനങ്ങൾ . 1949 മെയ് മാസം വരെ103 പോലീസ് സ്റ്റേഷനുകൾ മാത്രം ഉണ്ടായിരുന്ന Shanghai പ്രവശ്യയിൽ ആ വർഷം അവസാനമായപ്പോഴേക്കും 146 സ്റ്റേഷനുകൾ സ്ഥാപിതമായി. രഹസ്യ പോലീസിന്റെ എണ്ണം 1.2 മില്ല്യണാക്കി ഉയർത്തി , തടവറകളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു . ഗ്രാമങ്ങളിൽ വന്നു പോകുന്ന സകല ജനങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണ വലയങ്ങളിലായി. ചെറിയ കുറ്റങ്ങൾക്ക് പോലും ജനങ്ങൾ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. നടക്കുമ്പോൾ തല ഉയർത്തിയില്ല എന്ന കാരങ്ങൾ കൊണ്ടു പോലും പോലീസ് ജനങ്ങളെ ചവിട്ടി മെതിച്ചു. പഞ്ഞകാല സമാനമായ റേഷനായിരുന്നു ജനങ്ങൾക്ക് ലഭിച്ചിരുന്നതും.

അമിത ജോലിഭാരവും മനുഷ്യത്വ രഹിതമായ അച്ചടക്കവും പഞ്ഞകാല സമാന റേഷനും ചൈനയിലെ മരണ നിരക്ക് കുത്തനെ ഉയർത്തി. അമിത ജോലിഭാരം കൊണ്ട് Guangxi പ്രവശ്യയിലെ ഒരു തൊഴിലാളി ക്യാമ്പിൽ ഒറ്റ ദിവസം പൊലിഞ്ഞത് 300 മനുഷ്യ ജീവനുകളാണ് എന്ന ചരിത്ര വസ്തുത ആ തൊഴിൽ ശാലയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്.

ലോകത്തിലങ്ങോളമിങ്ങോളം നടന്ന രാഷ്ട്രീയ അടിച്ചമർത്തലുകളെയും നരഹത്യകളെയും പറ്റി ആഴത്തിൽ പഠിച്ച വ്യക്തിയായ RJ Rummel ന്റെ കണ്ടെത്തലുകൾ പ്രകാരം
1949 – 1953 കാലഘട്ടത്തിൽ മാത്രം  ചൈനയിൽ കൊന്നൊടുക്കപ്പെട്ടത് 8,427,000 പേരാണ് .

1954 Feb 6 ന് നടന്ന പാർട്ടി പ്ലീനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ മുന്നോട്ട് വെച്ച കണക്കുകൾ പ്രകാരം , പ്രതിവിപ്ലവകാരികൾ എന്ന് മുദ്രകുത്തപ്പെട്ട 710,000 പേരെ കൊന്നൊടുക്കുകയും 12,90,000 പേരെ തടവിലിടുകയും ചെയ്തിട്ടുണ്ട്.

ഇതേ കണക്കുകൾ സാധൂകരിക്കുന്ന കണ്ടെത്തലുകളാണ് ചൈനീസ് ചരിത്രകാരനായ Yang kuisong മുന്നോട്ട് വെക്കുന്നതും . അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം 700,000 പേർ മരണപ്പെടുകയും. 1,200,000 തടവിലാക്കപ്പെടുകയും, 1,200,000 പേർ പ്രത്യേക നിരീക്ഷണത്തിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വലതുപക്ഷവും ആഭ്യന്തര ശത്രുക്കളും വേട്ടയാടപ്പെടുന്നു     (1953 – 1956)

____________________________________

ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പ്രാരംഭഘട്ടത്തിന് ശേഷം , ജേഷ്ഠൻ കമ്മ്യൂണിസ്റ്റ് സോവിയറ്റിന്റെ മാതൃക പിന്തുടർന്ന് ചൈനയിൽ ഒന്നാം പഞ്ചവത്സര പദ്ധതികൾ ( 1953- 1957 ) ആരംഭിച്ചു. മാക്സ് വിഭാവനം ചെയ്യുന്ന ലോകം സാധ്യമാവാൻ അക്രമണം അനിവാര്യമാണ് എന്ന് വിശ്വസിച്ച മാവോ, ഈ കാലഘട്ടങ്ങളിൽ 

‘അഭ്യന്തര ശത്രുക്കൾ‘ ( Internal Enemies )
എന്ന് വർഗ്ഗം തിരിച്ച് പാർട്ടിക്കും, ഗവൺമെന്റിനും സൈന്യത്തിനുമകത്തുള്ള തനിക്ക് സംശയമുള്ള സകലരെയും ദയയോ വിചാരണയോ കൂട്ടാതെ നിഷ്കരുണം കൊന്നൊടുക്കി. 18 ദശലക്ഷം മരണങ്ങൾ ഈ കാലയളവിൽ തിട്ടപ്പെടുത്തുന്നു.

1955 ഓടെയാണ് Sufan moment എന്നറിയപ്പെട്ട ‘ആഭ്യന്തര ശുദ്ധീകരണ ‘ ങ്ങൾ നടന്നത്. ‘ഒളിഞ്ഞിരിക്കുന്ന പ്രതിവിപ്ലവകാരികളെ‘ ( Hidden counter revolutionaries ) കൊന്നൊടുക്കാൻ തയ്യാറാക്കിയ ഈ പദ്ധതി പ്രകാരം 770,000 കൊലപാതകങ്ങൾ നടന്നു എന്ന് ചില ചരിത്രകാരന്മാർ വിലയിരുത്തുന്നു എന്നാൽ, Sufan moment ന്റെ ഫലമായി നടന്ന ആകെ കൊലപാതകങ്ങളും ക്രൂരതകളും കൃത്യമായി തിട്ടപ്പെടുത്താൻ ഇനിയും കഴിഞ്ഞില്ല എന്നാണ് Black Book of Communism അഭിപ്രായപ്പെടുന്നത്.

അങ്ങനെ പഞ്ചവത്സര പദ്ധതിയുടെ അകമ്പടിയോടെ വലതുപക്ഷക്കാരും അവരോട് നേരിയ അനുഭാവമെങ്കിലും പുലർത്തി എന്ന് തോന്നിച്ചവരും ചൈനയുടെ മണ്ണിൽ രക്തം ചർദ്ദിച്ച് മരിച്ചു. ആ ചോരയിൽ മുങ്ങി ചുവന്ന ചെങ്കൊടിയിലെ രക്ത നക്ഷത്രങ്ങൾ രക്തദാഹത്തോടെ പിന്നെയും തിളങ്ങി..

നൂറ് പുഷ്പങ്ങളുടെ യജ്‌ഞം
( Hundred flowers campaign ) (1956- 1957)
________________________________

നൂറ് പുഷ്പങ്ങൾ വിരിയട്ടെ
നൂറ് ആശയങ്ങൾ മല്ലിടട്ടെ ” എന്ന മുദ്രാവാക്യവുമായി ‘ Hundred Flowers campaign’ ആരംഭിച്ചു. ബുദ്ധിജീവികളും പാർട്ടി കേഡറുകളും സാധാരണക്കാരും ഭരണത്തിത്തേക്കുറിച്ചും നയങ്ങളെക്കുറിച്ചും വ്യത്യസ്ഥ അഭിപ്രായങ്ങൾ അരിയിക്കാൻ ക്ഷണിക്കപ്പെട്ടു. യനാൻ പ്രവശ്യയിലെ സമാന സാഹചര്യത്തിന്റെ അന്തരഫലത്തെ പറ്റിയും കമ്മ്യൂണിസത്തിന്റെ വ്യക്തി സ്വാതന്ത്രത്തെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ അധികവും ചിരിതൂകി മൗനം ഭാവിച്ചു.

മൗനം കമ്മ്യൂണിസത്തിൽ ഭൂഷണം ” !

പക്ഷെ ഈ കെണിയിൽ സാധാരണക്കാരടക്കം നിരവധി പേർ അകപ്പെട്ടു. വിമർശനം ഉന്നയിച്ചവരെല്ലാം വിടർന്ന പുഷ്പങ്ങൾക്കിടയിലെ  ‘വിഷ ചെടികൾ ‘( poisonous weed ) എന്ന് വിളിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്തു.

വലതുപക്ഷ വിരുദ്ധ യജ്ഞം ( Anti Rightist Campaign )                        ( 1957- 1958 ).                             ______________________________________

മറ്റ് പല യജ്ഞങ്ങളിലും കമ്മ്യൂണിസ്റ്റുകൾ നടപ്പിലാക്കിയതിന്റെ മറ്റൊരു രൂപമായിരുന്നു ഈ കാലയളവിൽ നടന്നത്. വ്യത്യസ്ഥ രാഷ്ട്രീയ വിക്ഷണങ്ങൾ ഉൾക്കൊള്ളുന്നവരെ മനുഷ്യനായിപ്പോലും കണക്കാക്കാതെയുള്ള ക്രൂരത നടമാടുകയുണ്ടായി. പിഞ്ചു കുഞ്ഞുങ്ങളിൽ പ്പോലും കമ്മ്യൂണിസ്റ്റുകൾ രാഷ്ട്രീയ വൈര്യം കുത്തി നിറച്ചു അക്കാലത്ത് കുട്ടികൾ പാടി നടന്ന പാട്ടിന്റെ അവസാന വരി “ജനങ്ങൾ യുദ്ധം ചെയ്ത് വലതുപക്ഷത്തെ കൊന്നൊടുക്കും ” എന്നായിരുന്നു.

സാമൂഹിക അയിത്തവും വെറുപ്പും , കൊലപാതക പരമ്പരകളും അരങ്ങേറിയ അക്കാലഘട്ടത്തിൽ 463,812 പേരെ ഗവൺമെന്റ് കൊന്നൊടുക്കി എന്ന രേഖ
1959 September 20 ലെ ചൈനീസ് ആഭ്യന്തവകുപ്പ് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട് (ഈ കണക്കുകള്‍ സൈനിക വിഭാഗങ്ങളിൽ നടത്തിയ കൊലപാതകങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയിരുന്നില്ല. അതും ചേർന്നിരുന്നെങ്കിൽ എണ്ണം 550,000 ൽ എത്തിയേനെ . ) വലതുപക്ഷ അടിച്ചമർത്തലുകളിൽ എല്ലാവരും ഒരു മാത്രയിൽ ജീവൻ അവസാനിച്ചവരല്ല, പലരും അന്ത്യനിമിഷങ്ങൾ നരകയാതനകളോടെ ചിലവഴിച്ചത് മാവോയുടെ തൊഴിൽ ക്യാമ്പുകളിലായിരുന്നു.

കൂപ്പുകുത്തിയ കുതിച്ചു ചാട്ടം –
ജനങ്ങൾ പരസ്പരം കൊന്ന് തിന്നുന്നു (1958-1961)
_______________________________________

ബൃഹത്തായ ബ്രിട്ടണെ 15 വർഷം കൊണ്ട് മറികടക്കുക എന്ന ലക്ഷ്യം വിളിച്ചോതി മാവോ ‘ മുന്നോട്ടുള്ള വമ്പൻ കുതിച്ചു ചാട്ടം’ ( The great leap forward 1958-61 ) എന്ന പദ്ധതി ആവിഷ്കരിച്ചു.

മൂന്ന് വർഷത്തെ കഠിനാധ്വാനവും ത്യാഗവും ആയിരം വർഷങ്ങളുടെ സമൃദ്ധിയും

എന്നത് അക്കാലത്തെ പ്രധാന മുദ്രാ വാക്യങ്ങളിലൊന്നായി. ആപ്പിളും മുന്തിരിയും നേന്ത്രപ്പഴവും ഒരേ മരത്തിൽ കായ്ച്ചു നിൽക്കുന്ന തരത്തിലുള്ള പരസ്യങ്ങളും സിനിമകളും സമൃദ്ധിയുടെ പ്രതീകങ്ങളായി പ്രത്യക്ഷപ്പെടുകയുണ്ടായി. ജനങ്ങളിൽ ഇതെല്ലാം വലിയ പ്രത്യാശക്ക് വകവെച്ചു എന്നത് സത്യമാണ് എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് ഞൊടിയിട നേരത്താണ്. അന്നന്നേക്കുള്ള തുശ്ചമായ വക കണ്ടെത്തിയിരുന്ന കർഷകരുടെ തൊഴിലിടങ്ങളും സ്വകാര്യ സ്വത്തുക്കളും മാക്സിയൻ പരിഷ്കാരത്തിന്റെ ഫലമായി കണ്ടു കെട്ടപ്പെട്ടു. ജനങ്ങളെ കമ്യൂണുകളായി ( commune ) തിരിച്ച് കൂട്ടുകൃഷി ചെയ്യാൻ നിർബ്ബന്ധിതരാക്കി . ആ കമ്മ്യൂണുകളിൽ വച്ച് കുടുംബ ബന്ധങ്ങളെ ശിധിലമാക്കി പാർട്ടിയെ സ്നേഹിക്കാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകപ്പെട്ടിരുന്നു.

ഇത്തരത്തിൽ കമ്മ്യൂണുകളും സാമ്പത്തിക പരിഷ്കാരങ്ങളും ജന ജീവിതം താറുമാറാക്കി. Great leap forward ന്റെ ഭാഗമായി നടന്ന മാക്സിയൻ പരിഷ്കാരങ്ങളും , കമ്മ്യൂണിസ്റ്റ് ഏകാധിപത്യവും ബ്രിട്ടണെ പിന്നിലാക്കാൻ ചൈനയെ സഹായിച്ചില്ല എന്ന് മാത്രമല്ല. ചരിത്രത്തിലിന്നോളം അനുഭവിക്കാത്തത്ര പട്ടിണിയിലേക്ക് ആ ജനതയെ തള്ളിയിട്ടു.

നാട്ടിൽ പട്ടിണിയും അരാജകത്വവും നടമാടി. പട്ടിണി കൊണ്ട് ജനങ്ങൾ പരസ്പരം കൊന്ന് തിന്നാൻ തുടങ്ങി . ഹെനാൻ ( Henan ) പ്രവശ്യയിൽ മാത്രം 63 നരഭോജന കേസുകൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ ജനത സ്വന്തം രക്തത്തിൽ പിറന്ന കുട്ടികളെ കൊന്ന് തിന്നാൻ മനസ്സറച്ചപ്പോൾ കുട്ടികളെ പരസ്പരം കൈമാറി കൊന്ന് തിന്ന് വിശപ്പടക്കി.

മനുഷ്യ മനസാക്ഷിയെ നടുക്കിയ ഇത്തരം നരഭോജനങ്ങളടക്കം സ്വന്തം ജനതക്കിടയിൽ നടക്കുമ്പോഴും മവോ സെ തോങ് എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതി വിദേശത്തേക്കുള്ള ഭക്ഷണങ്ങളുടെ കയറ്റുമതി മുറപോലെ നടത്തിയെന്ന് മാത്രമല്ല. കറുത്ത ഘടകങ്ങൾ ( Black elements ) എന്ന് മുദ്രകുത്തി. തനിക്കിഷ്ടമില്ലാത്തവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട കുട്ടികളെ കൊന്ന് പുഴുങ്ങി കാർഷിക ആവശ്യത്തിനുള്ള വളമായി ഉപയോഗിച്ചിരുന്ന സംഭവങ്ങൾ പോലും പതിവായിരുന്നു. ഇങ്ങനെ 1959-1961 കാലഘട്ടത്തെ The great Chinese famine എന്നറിയപ്പെട്ട പഞ്ഞകാലത്ത്  20 മുതൽ 43 ദശലക്ഷം മരണങ്ങൾ വരെ നടന്നു എന്ന്ക ണക്കാക്കപ്പെടുന്നുജനങ്ങളെ കൊന്നൊടുക്കാൻ മാവോ മനപ്പൂർവ്വം സൃഷ്ടിച്ച മനുഷ്യനിർമ്മിത പട്ടിണിയായാണ് The great Chinese famine – നെ RJ Rummel വിലയിരുത്തുന്നത്. സ്ഥിതി ഗതികൾ രൂക്ഷമായിക്കൊണ്ടേയിരുന്ന സാഹചര്യം പാർട്ടിയിൽ മാവോയെ അൽപ്പമൊന്ന് തളർത്തി , പതിയെ മാവോ പിന്മാറുകയും ഭരണ ചുമതലയിലേക്ക് മിതവാദികളായ നേതാക്കൾ കടന്നു വരികയും ചെയ്തു. അവർ മാക്സിയൻ പരിഷ്കാരങ്ങൾക്ക് അയവു വരുത്തി . പൊതു ഉടമ വ്യവസ്ഥയും കമ്യൂണുകളും ഭാഗികമായി റദ്ദാക്കി .  ഇത് ചൈനീസ് ജനതയെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.

തൊഴിലാളി വർഗ്ഗ സംസ്കാരിക വിപ്ളവം (1966-1976)
______________________________________

കുതിച്ച് ചാട്ടത്തിലേറ്റ പരാജയവും പഞ്ഞകാലത്തിന്റെ കെടുതികളും ഏകാന്തവാസത്തിലേക്ക് പറഞ്ഞയച്ച മാവോ നയങ്ങളുടെ തിരിച്ച് വരവായിരുന്നു തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവം അല്ലെങ്കിൽ സാംസ്കാരിക വിപ്ലവം എന്നത് . 1966 ൽ ആരംഭിച്ച സാംസ്കാരിക വിപ്ലവം അവസാനിച്ചത് മാവോയുടെ മരണ ശേഷമായിരുന്നു. മാക്സിയൻ തത്വശാസ്ത്രത്തിലുള്ള ജനങ്ങളുടെ അജ്ഞതയാണ് Great leap forward ന്റെ പരാജയ കാരണമെന്നും ആയതിനാൽ മാക്സിയൻ തത്വശാസ്ത്രം സമൂഹത്തിൽ അമിതമായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു എന്നും മാവോ വിശ്വസിച്ചു. ഇതിനായി സംസ്കരിക വിപ്ലവകാലത്ത് ചൈനയിലുടനീളം ചൈനയുടെ തനതായ കലയും സംസ്കാരങ്ങളും നശിപ്പിക്കപ്പെട്ടു . അവക്ക് പകരം മാക്സിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങളും കവിതകളും ആ രംഗം കയ്യടിക്കി.

മാവോയുടെ പ്രസംഗങ്ങളടങ്ങിയ  ‘ The little Red book ‘ എന്ന ഗ്രന്ഥം ലക്ഷക്കണക്കിന് കോപ്പികൾ ഭരണകൂടം അച്ചടിച്ചിറക്കി . അത് ജനങ്ങളെല്ലാം മനപാഠമാക്കാനും സദാസമയം കയ്യിൽ കരുതാനും ഉത്തരവിറക്കി. വിദ്യാലയങ്ങിളിൽ പോലും The little Red book ന് ഉയർന്ന സ്ഥാനം നൽകി. ഈ കാലയളവിൽ വൻതോതിൽ അക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നത് ചുവന്ന കാവൽക്കാർ ( Red Guards ) എന്നറിയപ്പെട്ട ഒരു പറ്റം വിദ്യാർത്ഥി സഖാക്കളായിരുന്നു. ഇവർക്ക് തോന്നിയതെല്ലാം ചെയ്യാനുള്ള സ്വാതന്ത്രവും ഭരണകൂടം നൽക്കുകയുണ്ടായി . പൊതുജനങ്ങളെ തടഞ്ഞു നിർത്തി ഏതു സമയവും The little Red book ലെ വചനങ്ങൾ അവക്ക് ചോദിക്കാം ഉത്തരമില്ലാത്ത പക്ഷം ജനങ്ങൾ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്യും. സർവ്വകലാശാല അധ്യാപകരെ കൂട്ടക്കുരുതി നടത്തുകയും , മലവും പ്രാണിയും ഭക്ഷിപ്പിച്ച് മുഖത്ത് കരിയോയിൽ ഒഴിച്ച് മാവോ സൂക്തങ്ങൾ ഉരുവിടാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

സാംസ്കാരിക വിപ്ലവത്തെക്കിള് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ചില കുറ്റ സമ്മതങ്ങൾ നടത്തിയതിനും തെളിവുകളുണ്ട് ഇതിൽ ചിലതിങ്ങനെയാണ്

  1. Hebei പ്രവശ്യയിൽ 84,000 പേരിൽ വ്യാജ കുറ്റങ്ങളാരോപിച്ചു. മൃഗീയ പീഡനങ്ങളേൽപ്പിച്ച് 2955 പേരെ കൊന്നു.
  2. യുനാൻ പ്രവിശ്യയിൽ 14,000 പേരെ വ്യാജ കുറ്റങ്ങളാരോപിച്ച് മൃഗീയ പീഡനങ്ങളേൽച്ചു.
  3. Inner Mongolia പ്രവശ്യയിൽ 346,000 പേരെ വ്യാജ കുറ്റങ്ങളാരോപിച്ച് മൃഗീയ പീഡനങ്ങളേൽപ്പിച്ച് അതിൽ തന്നെ 16,222 പേരെ കൊന്നു .
  4.  People’s liberation Army യിലെ 80,000 ഉദ്യോഗസ്ഥരെ വ്യാജകുറ്റം ആരോപിച്ച് പീഡിപ്പിച്ചു , ഇതിൽ 1,169 പേരെ വധിച്ചു .

ചൈന – മാവോക്ക് ശേഷം (1976 on wards )
_________________________________________

അക്രമണവും ക്രൂരതയും നടമാടിയ ചൈന അൽപ്പമൊന്ന് ശാന്തമാകുന്നത് 1976 ൽ മാവോയുടെ മരണത്തോട് കൂടിയാണ്. മാവോയുടെ മരണശേഷമുണ്ടായ അധികാര വടംവലിയിലൂടെ Hua Guofeng പാർട്ടി ചെയർമാൻ ആവുകയും, മാവോയുടെ വിശ്വസ്ഥരായി സാംസ്കാരിക വിപ്ലവം നയിച്ച ‘ നാൽവർ സംഘം ‘ ( Gang of four ) അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് മറ്റൊരു ചൈന അദൃശ്യമായി നിലവിൽ വന്നു.
മാവോയുടെ ചെയ്തികളെ തള്ളിപ്പറയാത്ത , മാവോയെ വാനോളം പുകഴ്ത്തുന്ന ‘ പുതിയ ‘ ചൈന . മതസ്വാതന്ത്രവും അവിഷ്കരണ സ്വാതന്ത്രവും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ പോലെ അവിടെയും അന്യമാണ്.  എതിർക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രീതീ മാവോ കാലഘട്ടത്തിൽ നിന്ന് വിഭിന്നമല്ലെന്ന് 1989 Tiananmen Square ൽ അണിനിരന്ന വിദ്യാർത്ഥി പ്രക്ഷോഭകരുടെ മുകളിലൂടെ പാറ്റേൺ ടാങ്ക് കയറ്റിയിറക്കിയും നോബൽ ജേതാവായ liu Xiaobo യെ തടവറയിലിട്ട് കൊന്നും കമ്മ്യൂണിസ്റ്റ് ചൈന തെളിയിച്ചും കഴിഞ്ഞു.

പുറമേ വികസനവും ഉന്നതിയും പറഞ്ഞത് അകത്ത് മനുഷ്യത്വ രാഹിത്യ കാണിക്കുന്ന രീതി യൂറി ഗഗാറിനെ ബഹിരാകാശത്തിറക്കി കമ്മ്യൂണിസ്റ്റ് സോവിയറ്റ് കാണിച്ച് തന്നതാണ് ഒടുവിൽ സോവിയറ്റ് തകർന്നടിഞ്ഞ് മോസ്കോയിലെ ആർക്കീവ്സ് തുറന്ന് കണ്ടപ്പോഴാണ് ലോകം സത്യം തിരിച്ചറിഞ്ഞത്. അതു വരെ സോവിയറ്റ് പുറത്ത് വരണം എന്നാഗ്രഹിച്ച വാർത്തകൾ മാത്രമേ അവിടെ നിന്ന് പുറത്ത് വന്നിരുന്നുള്ളു. ചൈനയിലും സ്ഥിതി വ്യത്യസ്ഥമല്ല അവിടം ഇപ്പോഴും നിഗൂഢമന്ന്. ചൈന പറയുന്നതേ പലരും അറിയുന്നുമുള്ളു. കാലം കമ്മ്യൂണിസം വലിച്ചെറിയുമ്പോൾ കൂടുതൽ ദുഃഖസത്യങ്ങൾ മറനീക്കി പുറത്തു വരും എന്ന് പ്രതീക്ഷിക്കാനേ വകയുള്ളു.

ഇനിയും ക്രൂരതകൾ ആവർത്തിക്കാതെയിരിക്കണം. അതിനായ് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ കാമ്പില്ലായ്മയും ഭീകരസ്വഭാവവും ലോകം വായിച്ചറിയേണ്ടതുണ്ട്. മനുഷ്യനന്മയും സാമൂഹ്യസമത്വവും അടിസ്ഥാന ആദർശങ്ങളായി പ്രസ്താവിക്കുകയും , അതേ സമൂഹത്തെ തന്നെ തങ്ങൾക്ക് അഭിമതർ , അനഭിമതർ, വർഗ്ഗശതൃക്കൾ എന്നിങ്ങനെ വേർതിരിച്ചു ജനലക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന ഈ പൊള്ളയായ ആശയത്തെ അതിന്റെ പ്രയോഗികതയിലും പരിണിതഫലങ്ങളിലും ഊന്നിയാണ് വിശകലനം ചെയ്യേണ്ടത്. പൈങ്കിളിവൽക്കരിച്ചും ഉട്ടോപ്യ സ്വപ്നം കാണിച്ചുമല്ല. ഉന്മൂലനമാണ് സാമൂഹ്യ പുരോഗതിയിലേക്കുള്ള പ്രായോഗിക വഴിയെങ്കിൽ അതിനെ ഇവരുടെ ആദർശത്തിൽ പറയുന്നത് പോലെ സാമൂഹ്യസമത്വം എന്നല്ല വിളിക്കേണ്ടത്. അത് ഏകാധിപത്യമാണ് , അവകാശനിഷേധമാണ്, മനുഷ്വത്വമില്ലായമാണ്.

അതെ, സഖാവ് പൂക്കുന്നയിടത്തു വസന്തമാണ്.
വിശപ്പിന്റെ , അടിമത്വത്തിന്റെ , മരണത്തിന്റെ വസന്തം.

#Knowcommunism
#knowrealfascism

Reference
_____________________________________
1. Crimes against humanity under communist regime.                               ( research review ).     2. Black book of communism.                               3. Works of RJ Rummel. 4.BBC news 5.Trusted links from Wikipedia