മുലക്കരം – ഹൈന്ദവതയുടെ മേൽ അടിച്ചേൽപ്പിച്ച ആക്ഷേപം.

           കുറച്ചു നാളുകൾക്കു മുമ്പു ബി.ബി.സി ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു . കേരളത്തിലെ അവര്‍ണ്ണരായ ഹിന്ദു സ്ത്രീകൾക്കു മാറുമറയ്‌ക്കാൻ യാതൊരു വിധ അവകാശവും ഇല്ലായിരുന്നു എന്നും, ഇനി മറയ്‌ക്കണം എങ്കിൽ തന്നെ അതാത് നാടുവാഴികൾക്കു ” മുലക്കരം ” എന്ന ഒരു നികുതി അടക്കേണ്ടിയിരുന്നു എന്നുമായ പ്രാകൃതമായ ആചാരം നിലനിന്നിരുന്നു എന്നും, ഈഴവ സമുദായത്തിൽ പെട്ട നങ്ങേലി എന്ന സ്ത്രീ ഈ ദുരാചാരത്തിനെതിരെ ശബ്ദമുയർത്തുകയും തന്റെ മുല രണ്ടും അരിഞ്ഞു കരം പിരിക്കാൻ വന്നവർക്ക് കൊടുത്തു എന്നതുമായ ഒരു വിപ്ലവകഥയായിരുന്നു ആ പരിപാടിയുടെ കാതൽ.

പുതിയതല്ല ഈ കഥ, പലപ്പോഴായി നവമാധ്യമങ്ങൾ വഴി നങ്ങേലി എന്ന സ്ത്രീയെ അവതരിപ്പിക്കുന്നത് നമ്മൾ കണ്ടതാണ്. മാത്രമല്ല, പിന്നീട് നീക്കം ചെയ്തു എങ്കിലും സി ബി എസ് ഇ സാമൂഹ്യ പാഠപുസ്തകങ്ങൾ നമ്മുടെ കുട്ടികളെ ഈ കഥ പഠിപ്പിക്കുക കൂടി ചെയ്തിരുന്നു. എന്നാൽ ഈയ്യിടെയായി ഈ കെട്ടുകഥയ്ക്കു മറ്റൊരു മാനം നൽകാൻ ചില കുല്സിതശ്രമങ്ങൾ നടക്കുന്നതായി കാണുന്നു. എന്ത് തന്നെ ആയാലും ചേർത്തലയിൽ നിന്നുമുള്ള ആരോ ഒരാളാണ് നങ്ങേലിയുടെ കഥ എഴുതിയത് എന്നും, പറഞ്ഞു അവതരിപ്പിക്കപ്പെട്ട നങ്ങേലി ഒരു യഥാർത്ഥ സ്ത്രീ ആണെന്ന് സ്ഥാപിക്കാനും അവരെ വർഗ്ഗ സമര വിപ്ലവ നായിക ആക്കി മാറ്റുവാനുമാണ് ഇപ്പോഴത്തെ ശ്രമം. അവർണ്ണർക്ക് മാറുമറയ്ക്കൽ അവകാശം നേടിയെടുത്ത വിപ്ലവകാരി എന്ന ഭാഷ്യം നില നില്‍ക്കുന്നതല്ലെന്നു മനസ്സിലായ ഹിന്ദുഫോബിക് ബുദ്ധിജീവികളുടെ പുതിയ തന്ത്രമാണ് വെറും മേൽവസ്ത്ര സമരനായിക ആക്കി നങ്ങേലിയെ ഒതുക്കിയത് പുരുഷാധിപത്യത്തിന്റെ ഗൂഢാലോചന ആണെന്ന ന്യായം. പക്ഷെ, നങ്ങേലി എന്ന സ്ത്രീ ജീവിച്ചിരുന്നു എന്നതിന് യാതൊരു തെളിവും നൽകുവാൻ അഭിനവ ചരിത്രവിദഗ്ധർക്കു കഴിയുന്നുമില്ല.

തന്റെ മാറ് മുറിച്ചെടുത്തു അത് നാടുവാഴിയുടെ നികുതി പിരിവുകാർക്കു കൊണ്ട് പോയി കൊടുത്തു എന്നാണു ലിബറലുകൾ നങ്ങേലിയെ പറ്റി പറയുന്നത്. ഒരു സ്ത്രീ സ്വന്തം മാറിടം സ്വയം മുറിച്ചു മാറ്റി എന്നത് പോട്ടെ, അതിനു ശേഷം അതും കൊണ്ട് നാടുവാഴിയുടെ നികുതി പിരിവുകാർക്ക് നൽകാൻ പോയി എന്നുള്ള കഥയിൽ തന്നെ ഉണ്ട് അതിന്റെ ശാസ്ത്രീയ അടിത്തറ ഇല്ലായ്മ. അസഹനീയമായ വേദന അനുഭവിച്ചു കൊണ്ട് എങ്ങനെ ആണ് ആ സ്ത്രീക്കു ഇവരുടെ കഥയിൽ പറയുന്ന പോലെ ചെയ്യുവാന്‍ സാധിക്കുക ??
വളരെ ലളിതമായ ചോദ്യം ആണിത്.

ഇനി നമുക്കു ചരിത്രവസ്തുതകൾ പരിശോധിക്കാം .
പത്തൊമ്പതാം നൂറ്റാണ്ടു വരെ കേരളത്തിലെ ഒരു ഹിന്ദു സ്ത്രീയും മാറ് മറക്കുന്ന പതിവുണ്ടായിരുന്നില്ല. സവർണ്ണ അവർണ്ണ വ്യത്യാസമൊന്നും ആ കാര്യത്തിലില്ലായിരുന്നു. ആ കാലഘട്ടത്തിലെ സാധാരണ സ്ത്രീകളുടെ വസ്ത്രധാരണരീതി ആയിരുന്നു അത്. എന്നാൽ സാമ്പത്തിക ഏറ്റക്കുറച്ചിലുകളുടെ വ്യത്യാസത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തന്നെ സ്വയം തിരഞ്ഞെടുക്കുന്ന രീതിക്കനുസരിച്ചു മാത്രമായിരുന്നു. അല്ലാതെ ലിബറൽ വാദികൾ പറയുന്ന സവർണ്ണ മേൽക്കോയ്മയുടെ അടിച്ചേൽപ്പിക്കലൊന്നുമല്ല കേരളസമൂഹത്തിൽ വ്യക്തികൾ മേൽവസ്ത്രം ധരിക്കാത്ത ശീലം എന്ന് നമുക്കു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

പതിനേഴാം നൂറ്റാണ്ടിൽ ഡച്ചു പ്രതിനിധി ആയി കേരളത്തിലേക്കു വന്ന വില്യം വാൻ നോയിഹോഫ് തന്റെ യാത്രാവിവരണ പുസ്തകത്തിൽ അന്നത്തെ തിരുവിതാംകൂർ റാണി ആയിരുന്ന അശ്വതി തിരുന്നാൾ ഉമ്മയമ്മ റാണിയെ സന്ദർശിച്ച കാര്യം വിവരിച്ചിട്ടുണ്ട്.
“I was introduced into her majesty’s presence. She had a guard of above 700 Nair soldiers about her, all clad after the Malabar fashion; the Queens attire being no more than a piece of callicoe wrapt around her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders.”

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം നോയിഹോഫ് ഉമയമ്മറാണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ആവിഷ്കാരം ആണ്. അന്നത്തെ സ്ത്രീകളുടെ വേഷവിധാനം ഈ ചിത്രത്തിൽ കാണാം. അമ്മ മഹാറാണി മേൽവസ്ത്രം ധരിച്ചിട്ടില്ല എന്ന് മാത്രമല്ല മഹാറാണിക്കൊപ്പം ഉള്ള മറ്റു പരിചാരകവൃന്ദങ്ങളും മാറിടം വസ്ത്രം കൊണ്ട് മറച്ചിരിക്കുന്നില്ല . മാത്രമല്ല അംഗരക്ഷകരായ ആണുങ്ങളും അല്പ വസ്ത്രധാരികൾ ആണ് ചിത്രത്തിൽ. അന്നത്തെ കാലത്തെ വസ്ത്രധാരണ രീതികൾ ഏതു തരത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ ഈ ചിത്രം ധാരാളം.

കേരളം ഉഷ്ണമേഖലാ പ്രദേശം ആയതിനാലുള്ള കാലാവസ്ഥ കാരണമാകാം വസ്ത്രധാരണത്തിലെ ഈ പ്രത്യേകത. ബാലി, ശ്രീലങ്ക പോലുള്ള കേരളത്തിന്റെ സമാന കാലാവസ്ഥ ഉള്ള നാടുകളിലും അന്നത്തെ കാലഘട്ടത്തിലെ വസ്ത്രധാരണ രീതി കേരളത്തിലേതിന് സമാനമായിരുന്നു. സന്തുലിതമായ താപനിലയുള്ള കാലാവസ്ഥ ഉള്ള ഈ സഥലങ്ങളിൽ ഒരുപാട് വസ്ത്രങ്ങൾ കൊണ്ട് ശരീരം മറക്കേണ്ട സ്ഥിതി അന്നുണ്ടായിരുന്നില്ല. സെമറ്റിക് മതങ്ങളുടെ അധിനിവേശത്തോടെ ആണ് ” ശരീരം മൂടപെടേണ്ട ” ഒന്നാണ് എന്നുള്ള ചിന്ത ഉരുത്തിരിഞ്ഞു വരുന്നത്.

ഒരു പ്രമുഖ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ പറയുന്നു.
“1813 ൽ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ ക്രിസ്തു മതത്തിലേക് മതം മാറിയ സ്ത്രീകൾക്കു ( നാടാർ സ്ത്രീകൾ ) മാറത്തു മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകി. എന്നാൽ തിരുവിതാംകൂർ രാജസഭ ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചു. ആ കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീകളും സുറിയാനി ക്രിസ്ത്യൻ സ്ത്രീകളും ധരിച്ചിരുന്ന നീളൻ മേൽക്കുപ്പായം അല്ലാത്ത ഒന്നു നാടാർ സ്ത്രീകൾക്ക് മാത്രം പ്രത്യേകമായി നടപ്പിലാക്കുന്നത് അന്നത്തെ സാമൂഹിക സാഹചര്യത്തിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും എന്ന് തിരുവിതാംകൂർ രാജസഭ ദിവാനെ അറിയിച്ചു. എന്നാൽ നാടാർ സ്ത്രീകൾക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകാൻ ഉള്ള ക്രിസ്ത്യൻ സഭയുടെ ശ്രമം ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തോടെ നടപ്പിലാക്കുകയും അന്നത്തെ തിരുവിതാംകൂർ രാജകുടുംബത്തിന്റെ എതിർപ്പ് വൃഥാവിലാവുകയും ചെയ്തു. “
ഇതേ തരത്തിൽ തന്നെ പടിഞ്ഞാറൻ ഭരണം നമ്മുടെ രാജ്യത്തിന്റെ സന്തുലനാവസ്ഥയെയും സാമൂഹികാവസത്തേയും സാമ്പത്തികാവസ്ഥയെയും സാംസ്കാരികാവസ്ഥയെയും ഒരുപാട് മാറ്റത്തിന് വിധേയമാക്കി. പ്രത്യേക വിഭാഗങ്ങൾക് മാത്രം ആയി പല അവകാശങ്ങൾ നൽകുകയും ചിലരുടെ അവകാശങ്ങൾ എടുത്തു മാറ്റുകയും മറ്റുമായി പലവിധത്തിലുള്ള സോഷ്യൽ എൻജിനീയറിങ് പരീക്ഷണങ്ങൾ കാലാകാലങ്ങളിൽ അധിനിവേശക്കാർ ചെയ്തു പോന്നു. ആയതിന്റെ ഫലമായി സമൂഹം പല വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടു .

ചില ചിത്രങ്ങൾ പഴയ കാലഘട്ടത്തിൽ സവർണ്ണ അവർണ്ണ ബോധത്തിൽ നിന്നല്ല സ്ത്രീകളുടെ വസ്ത്രധാരണരീതി ഉടലെടുത്തിരുന്നത് എന്ന് മനസിലാക്കുവാനായി താഴെ ചേർക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ ഒരു നായർ പെൺകുട്ടിയുടെ ചിത്രം: ക്ളൈൻ ആൻഡ് പേൾ സ്റ്റുഡിയോ, മദ്രാസ്.

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തിൽ നിന്നും വിശേഷദിവസ്സത്തിൽ അണിഞ്ഞൊരുങ്ങിയ നമ്പൂതിരി പെൺകുട്ടിയുടെ ചിത്രം.

രാജാരവിവർമ്മയുടെ ചിത്രം – ” മലബാർ ബ്യൂട്ടി “

രാജാരവിവർമ്മ ചിത്രം – പത്തൊമ്പതാം നൂറ്റാണ്ടിലെ റാണി, ഭരണി തിരുനാൾ റാണി പാർവതി ഭായി തമ്പുരാട്ടി.

എൽ.കെ. അനന്തകൃഷ്ണഅയ്യരുടെ ‘The Cochin Tribes and Castes’ എന്ന പുസ്തകത്തിൽ നിന്നും നായർ സ്ത്രീകളുടെ ക്ഷേത്രത്തിലേക്കുള്ള ഉത്സവ എഴുന്നെള്ളിപ്പ്.

മുകളിൽ കൊടുത്തതെല്ലാം തന്നെ ‘മതേതര’ ലിബറൽ വാദികൾ പറയുന്ന സവർണ്ണ മേല്കോയ്മക്കാരുടെ ഇടയിൽ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ്. എല്ലാത്തിലും അകാലത്തു സവർണ്ണ സ്ത്രീകളുടെ വസ്ത്രധാരണ രീതി എന്തായിരുന്നു എന്നുള്ളത് വ്യക്തമായി കാണാം.
എന്നാൽ അതേസമയത് തന്നെ ഈ ലിബറൽ വാദികളുടെ ആരോപണങ്ങൾ വെറും കെട്ടുകഥയാണ് എന്ന് തെളിയിക്കുവാൻ താഴെ കാണുന്ന ചിത്രങ്ങൾ കൂടെ ഉപകരിക്കും.

ധനാഢ്യരായ ഈഴവകുടുംബത്തിന്റെ ചിത്രം. എൻ .കെ. വെങ്കിടേശ്വറിന്റെ ‘Glimpses of Travancore’ പുസ്തകത്തിൽ നിന്നും , ഇരുപതാം നൂറ്റാണ്ടിലെ ഒരു ഈഴവകുടുംബത്തിന്റെ ചിത്രം.

എൽ.കെ.അനന്തകൃഷ്ണ അയ്യരുടെ പുസ്തകത്തിൽ നിന്നും – ഈഴവ പെണ്‍കുട്ടികളുടെ ചിത്രം

ചാന്നാർ ലഹള:

ജാതീയത ഹിന്ദുവിന് മേൽ കെട്ടിച്ചമച്ചു ഏൽപ്പിക്കാൻ ശ്രമിക്കുന്ന സിക്കുലർ ലിബറലുകൾ നങ്ങേലി കഥയും മുലക്കരത്തെയും ചരിത്രത്തോട് ബന്ധപ്പെടുത്തി ജാതീയതയെ സാധൂകരിക്കാൻ ഉപയോഗിച്ച് വരുന്ന ഒരു സംഭവം ആണ് ചാന്നാർ ലഹള. ഇപ്പോഴും പലർക്കും ചാന്നാർ ലഹളയുടെ യഥാർത്ഥ കാരണത്തെ പറ്റി അവ്യക്തത നിലനിൽക്കുന്നുണ്ട്. ചാന്നാർ ലഹളയുടെ വിശദാംശങ്ങളിലേക് കടന്നു ചെന്നാൽ ക്രൈസ്തവസഭയുടെയും ലിബറൽ വാദികളുടെയും സനാതനധർമത്തിനെതിരെയുള്ള ഗൂഢനീക്കങ്ങളെയും ഒപ്പം വൈദേശിക കടന്നു കയറ്റങ്ങൾ ഭാരതത്തിന്റെ സാംസ്കാരികസാമൂഹിക മണ്ഡലങ്ങളിൽ വരുത്തിയ അപചയവും നമുക്ക് മനസിലാക്കാൻ സാധിക്കും.

തമിഴ് സംസ്കാരത്തിലെ ഒരു വിഭാഗം ആണ് ചാന്നാർ. പാണ്ഡ്യ രാജവംശത്തിന്റെയും ചേര രാജവംശത്തിന്റെയും മത്സരബുദ്ധിയുടെ ഇടയിൽ നിഷ്പക്ഷ പ്രദേശമായി കന്യാകുമാരി മേഖലയിൽ ആയിരുന്നു ചാന്നാർ വംശക്കാർ ജീവിച്ചു പോന്നിരുന്നത്. പലപ്പോഴും മാറി മാറി രണ്ടു രാജവംശത്തിന്റെ ഭരണത്തിന്റെ കീഴിലും ചാന്നാർ ജനതയ്ക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ രണ്ടു രാജവംശങ്ങളുടെ അസ്തമയത്തോടെ ചാന്നാർ മേഖല പരിപൂർണ്ണമായും വേണാട് രാജവംശത്തിലേക്കു ( തിരുവിതാംകൂർ രാജവംശം ) ചേർക്കപ്പെട്ടു. ചാന്നാർ സമുദായം തുടങ്ങിയ കലാപത്തെ എപ്പോഴാണ്, ആരൊക്കെയാണ് ക്രിസ്ത്യൻ നാടാറുകളുടെ ലഹള ആക്കി മാറ്റിയത് ? മാറുമറക്കലിന്റെയും ചേർത്തലയിലെ ഈഴവ കുടുംബത്തിൽ ജനിച്ച നങ്ങേലിയുടെ മാറുമുറിക്കൽ കെട്ടു കഥയെയും ബന്ധപ്പെടുത്തി ഇങ്ങു കന്യാകുമാരിയിൽ ഉള്ള ചാന്നാർ ലഹളയെ എങ്ങനെ ലിബറലുകൾ തന്ത്രപരമായി ഹിന്ദു സമൂഹത്തിനു നേരെ ഉപയോഗിക്കുന്നു എന്നുള്ളത് തികച്ചും ഞെട്ടിപ്പിക്കുന്ന ചരിത്ര ധ്വംസനമാണ്.

ഇടതുപക്ഷ ചരിത്രകാരന്മാരും ലിബറൽ സിക്കുലറുകളും ചാന്നാർ ലഹളയെ സാംസ്കാരിക വിപ്ലവം എന്ന് വിശേഷിപ്പിക്കുമെങ്കിലും ഒരിക്കലും ആ വിപ്ലവത്തിന്റെ നേതൃത്വം വഹിച്ചിരുന്ന അയ്യാ വൈകുണ്ഠർ അവർകളെ പറ്റി തന്ത്രപൂർവ്വം ഒന്നും മിണ്ടില്ല. ഒരു തരത്തിൽ പറഞ്ഞാൽ തന്ത്രപൂർവം മറന്നു കളയാൻ ശ്രമിക്കുന്ന പേര്. കാരണം അയ്യായെ പറ്റി വിശദാമാക്കിയാൽ ചാന്നാർ ലഹളയെ ചുറ്റിപറ്റി കെട്ടിച്ചമച്ച പല കഥകളും പൊളിഞ്ഞടങ്ങുങ്ങുന്നത് താങ്ങാൻ ലിബറലിസ്റ്റുകൾക് ശേഷി ഇല്ലാത്തതു കൊണ്ട് തന്നെ ആകാം.

ലഹളയുടെ കാര്യകാരണങ്ങൾ നമുക്കു പരിശോധിക്കാം.

ക്രൈസ്തവ മതത്തിലേക് പരിവർത്തനം ചെയ്യപ്പെട്ട സ്ത്രീകൾക്കു ( നാടാർ സ്ത്രീകൾ ) മാത്രം ആയി പ്രത്യേക തരം മേൽക്കുപ്പായം അനുവദിച്ച ബ്രിട്ടീഷ് സർക്കാർ നടപടിയിൽ സാധാരണ ജനവിഭാഗത്തിന്റെ ഇടയിൽ വലിയ തോതിൽ പ്രതിഷേധം ഉടലെടുത്ത സമയം. ഇത്തരം ഒരു സാമൂഹിക അസ്വസ്ഥതയുടെ ആക്കം കൂട്ടുന്ന തരത്തിൽ ബ്രിട്ടീഷ് സർക്കാർ 8 ലക്ഷം രൂപ Protectorate ഫീ ആയി അടക്കാൻ തിരുവിതാംകൂർ മഹാരാജാവിനോട് ആവശ്യപ്പെട്ടു. കൊളോണിയൽ ഭരണത്തിൽ കീഴിൽ രാജാവിന് വേറെ നിവൃത്തി ഇല്ലാതെ ഇത്രയും വലിയ സംഖ്യക്കു വേണ്ടി പ്രത്യേക നികുതി ജനങ്ങളുടെ മേൽ ഏർപ്പെടുത്തി. അത്തരം നികുതികളിൽ ഒന്നായിരുന്നു തലവരി പണം. ഇത് പ്രകാരം പതിനാറിനും അറുപതു വയസ്സിനും ഇടയിൽ ഉള്ള ആളുകൾക്കു ആളെണ്ണത്തിനു കരം അടക്കേണ്ട സ്ഥിതി വന്നു. എന്നാൽ മൺറോ സായിപ്പ് ക്രിസ്ത്യാനിയായി മതംമാറിയവർ ഈ നികുതി അടക്കേണ്ടതില്ല എന്ന ഇളവ് പുറപ്പെടുവിച്ചു. സ്വാഭാവികമായും ഇത് ജനങ്ങളുടെ ഇടയിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുവാൻ ഇടയാക്കി. ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം കൂടുതൽ ഇളവുകൾ നൽകുക വഴി ബ്രിട്ടീഷ് സർക്കാർ സാമൂഹികമായ അരക്ഷിതാവസ്ഥകൾക്ക് വഴി തെളിക്കുകയാണ് ചെയ്തത്.

ചാന്നാർ സമുദായത്തിൽപ്പെട്ട അയ്യാ വൈകുണ്ഠർ , കൊളോണിയൽ അധീനതയിൽ ഉള്ള തിരുവിതാംകൂർ ഭരണത്തിനെതിരെ ക്ഷുരകൻ മുതൽ വൈഷ്ണവ ബ്രാഹ്മണന്മാർ വരെ ഉള്ള പതിനെട്ടു ജാതികളിൽ ഉള്ള ആളുകളെ സംഘടിപ്പിച്ചു സമരത്തിനു ആഹ്വാനം ചെയ്തു. ചാന്നാർ ലഹള എന്നറിയപ്പെട്ട ഈ സമരം, ബ്രിട്ടീഷ് സർക്കാരിന്റെ സാമൂഹിക വിവേചനത്തിനെതിരെയും പണം കൊള്ളയടിക്കുന്നതിനു എതിരെയും ആയിരുന്നു. ശക്തമായ ലഹളയിൽ വിറളി പൂണ്ട സർക്കാർ അയ്യായെ അറസ്റ് ചെയുകയും തടവിൽ ഇടുകയും ചെയ്തു. എന്നാൽ സമരത്തിന്റെ ശക്തിക്കു മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടി വന്നു. അയ്യായെ വെറുതെ വിടുകയും ഒപ്പം എല്ലാ തരത്തിലുമുള്ള പുതിയ നികുതികൾ പിൻവലിക്കുകയും ചെയ്തു.

“Thol Seelai Kalagam” (Shoulder Cloth Riots: Known Falsehoods and Unknown Truths) (http://www.sishri.org/reviewanprint.html) എന്ന പുസ്തകത്തിൽ ശ്രീ. എ.ഗണേശൻ , ശ്രീ.എസ്. രാമചന്ദ്രൻ എന്നിവർ ചാന്നാർ ലഹളയുടെ യാഥാർത്ഥ കാര്യകാരണങ്ങളെ വളരെ വ്യക്തമായി വിശദമാക്കുന്നുണ്ട്. ഇന്നും അയ്യാ വൈകുണ്ഠരെ ചാന്നാർ സമൂഹം ആദരിച്ചു പോരുന്നു. ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരിയിൽ അയ്യായെ ശ്രീ.മഹാവിഷ്ണു ഭഗവാന്റെ അവതാരം ആയി കരുതി ആരാധിച്ചു പോരുന്നു.
ബ്രിട്ടീഷ് സർക്കാരിന്റെ മതപരിവർത്തന പ്രീണന നയത്തിന് എതിരെയും സർക്കാരിന്റെ സാമൂഹികഘടനയെ തകർക്കുന്ന സ്വജനപക്ഷപാതത്തിനു എതിരെയും അയ്യായുടെ നേതൃത്വത്തിൽ നടന്ന ലഹളയെ കന്യാകുമാരി മേഖലയിലെ ക്രിസ്ത്യൻ മിഷനറിമാർ വളച്ചൊടിച്ചു ബ്രാഹ്മണമേധാവിത്വത്തിനും സവർണ്ണരുടെ സ്വേച്ഛാധിപത്യത്തിനും എതിരെ നടത്തിയ സമരം ആയി വ്യാഖ്യാനിക്കുകയും ലഹളയുടെ നായകനായ അയ്യായെ സൗകര്യപൂർവ്വം മറവിയിലേക്കു തള്ളി വിടുകയും ചെയ്തു. ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകിയ അയ്യായെ ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുകയും എന്നാൽ മുലക്കരവും നങ്ങേലിയുടെ മാറ് ഛേദിക്കലും തുടങ്ങി ഒരുപാട് കെട്ടുകഥകൾ നിരത്തി കൊണ്ട് പുതിയ ചരിത്രങ്ങൾ രചിക്കുകയും ചെയ്ത ക്രിസ്ത്യൻ മിഷനറിമാർ, ബ്രിട്ടീഷ് സർക്കാരിന്റെ ക്രിസ്ത്യൻ മതപരിവർത്തന നയങ്ങൾക്ക് എതിരെ നടന്ന ആദ്യ സമരത്തെ സ്വന്തം കാര്യ ലാഭത്തിനു വേണ്ടി ഉപയോഗിച്ചതാണ് ചാന്നാർ ലഹളയ്ക്കും ഹൈന്ദവർക്കും സംഭവിച്ച ദുര്യോഗം. ഹൈന്ദവധർമ്മത്തെ നാഴികക്ക് നാല്പതു വട്ടം കുറ്റം പറയുന്ന ഇടതുപക്ഷവും പുരോഗമനവാദി ലിബറലുകളും ജാതി ആക്ഷേപങ്ങളുടെ കള്ളക്കഥകളിൽ ഒന്നായി ക്രിസ്ത്യൻ ഭീകരതയ്ക്കെതിരെ നടന്ന ഹൈന്ദവരുടെ ചെറുത്തു നില്‍പ്പിനെ വെടക്കാക്കി തനിക്കാക്കിയ കാഴ്ച ആണ് മാറു മറയ്ക്കാനുള്ള അവകാശത്തിന്റെ നിജസ്ഥിതി.

മുകളിൽ കണ്ടത് പോലുള്ള ചിത്രങ്ങളിൽ നിന്നും യാത്രാ വിവരണങ്ങളിൽ നിന്നും വസ്തുതകളിൽ നിന്നും ലിബറൽ വാദികൾ പറയുന്ന പോലത്തെ സവർണ്ണ – അവർണ്ണ മേൽക്കോയ്മാ സമ്പ്രദായമോ മറ്റു അടിച്ചമര്‍ത്തലുകളോ അല്ല വസ്ത്രധാരണത്തിൽ നിഴലിച്ചു നിന്നിരുന്നത്, മറിച് തികച്ചും പണക്കാരനും പാവപ്പെട്ടവനും തമ്മിൽ ഉള്ള വ്യത്യാസം മാത്രം ആയിരുന്നു എന്നും അത് തന്നെ അവനവന്റെ കഴിവിനനുസരിച്ചു ഓരോരുത്തർക്കും കഴിയുന്ന രീതികൾ അവരവർ സ്വീകരിച്ചു വന്നിരുന്നതാണ് എന്നും നമുക്കു കാണുവാൻ സാധിക്കും.
ഹൈന്ദവവിരോധം മനസ്സിനെ ബാധിച്ച ലിബറൽവാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ പുരോഗമനത്തിന്റെ പേരും പറഞ്ഞു കെട്ടുകഥകൾ ചമച്ചുണ്ടാക്കി ഹൈന്ദവസമൂഹത്തെ ആകപ്പാടെ അടച്ചാക്ഷേപിക്കുന്ന പ്രവർത്തികൾ ചെയുമ്പോൾ അതിനു അനുസൃതമായി വിദേശമാധ്യമങ്ങൾ യാതൊരു വിധ അന്വേഷണമോ മറ്റോ നടത്താതെ ഇത്തരം നുണപ്രചാരണത്തിനു വളം ഇടുമ്പോൾ, കാലങ്ങളായി അധിനിവേശക്കാർ നടത്തി വന്ന നമ്മുടെ സംസ്കാരത്തിന്റെ മേലുള്ള കടന്നു കയറ്റം ഇന്നും അനുസ്യൂതമായി തുടർന്ന് പോരുന്നു എന്ന് മനസിലാക്കാം. കെട്ടിച്ചമച്ചുണ്ടാക്കിയ പല കഥകളും നാം കാണുന്നു, കേൾക്കുന്നു , പഠിക്കുന്നു. എന്നാൽ കണ്ണുകൾ മാത്രമല്ല മനസ്സും തുറന്നു നമ്മളും ചരിത്രത്തിലൂടെ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ജാതിയുടെയും നീചത്വത്തിന്റെയും പേരുകൾ പറഞ്ഞു പലപ്പോഴും നമ്മളെ തലകുനിപ്പിക്കുന്ന കഥകൾ പലതും വസ്തുതാപരമായിട്ടുള്ളവയല്ല അതെല്ലാം തന്നെ വ്യക്തമായ ദുർവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതിനായി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് എന്ന് മനസിലാക്കാൻ സാധിക്കൂ.
Article originally written by @Daushanti and Paanchajanya in http://www.hindupost.in/

————————-നിധിന്‍ ദാസ്‌—————————-

Poster Credits : Ratheesh Nandhanam