— കാളിയമ്പി —
അഷ്ടാവക്രൻ എന്നൊരു മഹാമുനിയുണ്ട്. വേദമുനിയായ ആരുണിയുടെ ചെറുമകൻ. ഗർഭസ്ഥനായിരുന്നപ്പോൾ സ്വന്തം പിതാവ് വേദം ചൊല്ലുന്നത് കേട്ട് തെറ്റു തിരുത്തിക്കൊടുത്ത മഹാപ്രതാപവാൻ. ബ്രഹ്മനിഷ്ഠൻ, സ്ഥിതപ്രജ്ഞൻ. അഷ്ടാവക്രൻ എന്ന് അദ്ദേഹത്തിനു പേരു വന്നത് അക്ഷരാർത്ഥത്തിലാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഡിഫറന്റ്ലീ ഏബിൾഡ് ആണദ്ദേഹം. പൊതുവേ കാണുന്ന മനുഷ്യശരീരത്തിന്റെ രൂപത്തിനെ വച്ച് നോക്കിയാൽ എട്ട് വളവുകൾ അദ്ദേഹത്തിനുണ്ട്.. അദ്ദേഹത്തിന്റേതായി അഷ്ടാവക്രഗീത എന്നൊരു ഗീതയുണ്ട്. പണ്ടൊക്കെ വേദ വേദാന്ത വേദാംഗങ്ങളും ഭഗവത് ഗീത, ബ്രഹ്മസുത്രം ഒക്കെയും പഠിച്ചു കഴിഞ്ഞാലേ ആ അഷ്ടാവക്രഗീത പഠിപ്പിയ്ക്കുകയുള്ളത്രേ. ശിഷ്യന്മാരിൽ ഏറ്റവും ഗുരുത്വമുള്ളവനെ മാത്രമേ അത് പഠിപ്പിയ്ക്കൂ. മാസ്റ്റേഴ്സ് ആല്ല പീ ഹെച് ഡീയുമല്ല പോസ്റ്റ് ഡോക്ടറൽ ആണ് സംഭവം. വലുതൊന്നുമല്ല. ഒരു കുഞ്ഞ് പുസ്തകമാണ്.
അതായത് ഭാരതീയ തത്വശാസ്ത്രത്തിലെ ഏറ്റവും മികച്ചതിലൊന്നായി കരുതുന്ന, ഏറ്റവും വലിയ ദാർശനികഗ്രന്ഥത്തിന്റെ ദർശകൻ ശരീരത്തിനു എട്ടു വളവുകളുമായി ജീവിച്ച ഒരു മഹാത്മാവാണ്. എട്ടുവളഞ്ഞോൻ എന്ന് സ്വന്തം പേരും വിളിച്ച് എട്ടുവളഞ്ഞവന്റെ ഗീത എന്നൊരു ദാർശനിക ഗ്രന്ഥവുമെഴുതിയയാളാണ്. ആ എട്ടുവളഞ്ഞവന്റെ ഗീത ഏറ്റവും വലിയ പുണ്യമായിക്കരുതി പൂജിയ്ക്കുന്ന സംസ്കാരമാണിവിടെ. ഒരേ സമയം ചക്രവർത്തിയും ബ്രഹ്മനിഷ്ഠനുമായിരുന്ന ജനകമഹാരാജാവിന്റെ ഗുരുവാണ്. ഇതേ ജനകന്റെ അരികിലേയ്ക്കാണ് ശുകബ്രഹ്മമഹർഷി പോലും തന്റെ സത്യനിഷ്ഠ ഉറച്ചതാണോ എന്ന് ചോദിയ്ക്കാൻ പോകുന്നത്.
ഇനി വേറൊരാളുണ്ട്. കൃഷ്ണദ്വൈപായനൻ. . കറുത്ത നിറമായതുകൊണ്ടാണ് കൃഷ്ണൻ എന്ന പേരു ലഭിച്ചത്. പലതായിക്കിടന്ന വേദമന്ത്രങ്ങൾ ചിട്ടപ്പെടുത്തി നാലാക്കി പകുത്ത് വച്ചു. അതിനിടയിൽ ഉപനിഷത്തുക്കളെ മുത്തും മണിയും മാതിരി ഒരുക്കിവച്ചു. മഹാഭാരതം രചിച്ചു. ഭാഗവതം രചിച്ചു ബ്രഹ്മസൂത്രങ്ങൾ ചിട്ടപ്പെടുത്തി പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾക്ക് ഭാഷ്യമെഴുതി. ഇന്ന് നമ്മളിക്കാണുന്ന ഭാരതസംസ്കാരത്തിന്റെ അടിത്തറ പാകി. ഇദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട്, കാണാൻ കൊള്ളില്ലായിരുന്നു. ജടയും മുടിയുമൊക്കെ വളർന്ന് വിരൂപൻ. പുത്രസമ്പാദനത്തിനായി അദ്ദേഹത്തെ പ്രാപിയ്ക്കാൻ ചെന്ന അംബാലികയെന്ന രാജകുമാരി വൈരൂപ്യം കണ്ട് കണ്ണടച്ചു കളഞ്ഞു. അംബികയെന്ന കുമാരി ഇദ്ദേഹത്തെക്കണ്ട് പേടിച്ച് വിളറി വെളുത്ത് പാണ്ഡ് വന്ന പോലെയായി എന്നാണ്.
സകല മഠങ്ങളിലും ഗുരുപൂർണ്ണിമ ദിവസവും മഹാഗുരുവായി ആരാധിയ്ക്കുന്നത് ആ വിരൂപനെയാണ് ഭാരതത്തിൽ. ആരോഗ്യഭാരതി എന്നത് സേവാഭാരതിയോ ബാലഗോകുലമോ ഒക്കെപ്പോലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു സംഘടനയല്ല. പക്ഷേ ആർ എസ് എസ് ആദർശങ്ങളുൾക്കൊണ്ട് സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്ന സംഘടനയാണ്. രാജ്യമെമ്പാടും ആധുനിക വൈദ്യശാസ്ത്ര രീതികൾ അവലംബിയ്ക്കുന്ന ഡോക്ടർമാരും സാമ്പ്രദായിക ചികിത്സാ രീതികൾ പിന്തുടരുന്ന വൈദ്യന്മാരും ആരോഗ്യഭാരതിയിലുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഒരുപാട് സേവനപ്രവർത്തനങ്ങളും രോഗ, പ്രതിരോധ ക്യാമ്പുകളും ഒക്കെ അവർ ചെയ്യുന്നുണ്ട്.വലിയ തോതിലല്ലെങ്കിലും ഭാരതം മുഴുവൻ അവർ ആരോഗ്യസേവനപ്രവർത്തനങ്ങൾ നടത്തുന്നു. കേരളത്തിലും അതിന്റെ പ്രവർത്തകർ ക്യാമ്പുകളും മറ്റും സംഘടിപ്പിയ്ക്കാറുണ്ട്. അതാതിടത്ത് അവർക്കുള്ള റിസോഴ്സുകൾ പോലെ ആധുനിക വൈദ്യമോ ആയൂർവേദമോ യോഗയോ ഒക്കെ അവർ ആരോഗ്യപരിപാലനസേവനങ്ങൾക്കായി ഉപയോഗിയ്ക്കുന്നു. അതിൽ ആർ എസ് എസ്നു നേരിട്ട് യാതൊരു ബന്ധവും ഇല്ല. പക്ഷേ ആർ എസ് എസ്കാർ തീർച്ചയായും അതിൽ പണിയെടുക്കുന്നുണ്ട് താനും.
ഈ ആരോഗ്യഭാരതിയിൽ ആരോഗ്യസന്നദ്ധസേവകർ ഭാരതം മുഴുവനും, അല്ല അയൽ രാജ്യങ്ങളിൽപ്പോലും ഒരുപാട് സേവനപ്രവർത്തനങ്ങൾ നടത്തുന്നു. ഡൊക്ടർ രമേഷ് ഗൗതം എന്ന ഒരു ആയൂർവേദ വൈദ്യനാണ് ഈ സംഘടനയുടെ വർക്കിങ്ങ് പ്രസിഡന്റ്. ഈ ആരോഗ്യഭാരതി പ്രവർത്തകർ കൊൽക്കൊത്തയിൽ ഒരു ഗർഭസംസ്കാര വർക്ക് ഷോപ്പ് നടത്തുവാൻ തീരുമാനിയ്ക്കുന്നു. ഹിതേഷ് ജാനി എന്ന ആയൂർവേദ ഡോക്ടറാണ് ക്യാമ്പ് നയിയ്ക്കാനായി വന്നത്.
ഗുജറാത്ത് ആയൂർവേദ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഹിതേഷ് ഈശ്വർലാൽ ജാനി, ഡോക്ടർ കരിഷ്മ മോഹൻദാസ് നർവാനി എന്നിവർ നടത്തുന്ന ഒരു കേന്ദ്രമാണ് ഗർഭവിജ്ഞാൻ അനുശാസൻ കേന്ദ്രം. ഇതിൽ കരിഷ്മ മോഹൻ ദാസ് നർവാനിയാണ് ഭാരതത്തിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന ആയൂർവേദ വൈദിക ഗർഭശ്രുശ്രൂഷ കൊണ്ട് എന്തൊക്കെയോ ഗുണഫലങ്ങളുണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്നത്. അതിനുവേണ്ടി അവർ ‘വേദഗർഭ‘ എന്നൊരു ആയൂർവേദ റിസോർട്ട്/പ്രസവ കേന്ദ്രവും ഗുജറാത്തിലെ ജാമ്നഗറിൽ നടത്തുന്നുണ്ട്. ആയൂർവേദം വഴിയുള്ള വന്ധ്യതാ ചികിത്സ, പഞ്ചകർമ്മ ചികിത്സ ഒക്കെയുള്ള അത്യാവശ്യം സ്റ്റാർ സെറ്റപ്പൊക്കെയുള്ള റിസോർട്ട് മോഡലാണ്. അവരുടെ സൈറ്റ് താഴെ കൊടുത്തിട്ടുണ്ട്. അവർ അങ്ങനെ ഗർഭ ശ്രുശ്രൂഷ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി ആ ആശുപത്രിയുടെ വെബ് പേജിലും ഗർഭവിജ്ഞാൻ അനുസന്ധാൻ കേന്ദ്രത്തിന്റേയും വെബ്സൈറ്റിലും പറയുന്ന കാര്യങ്ങൾ എന്താണെന്ന് നോക്കാം.
പാരമ്പര്യമായ ഭക്ഷണരീതി, യോഗാഭ്യാസം ചില പ്രത്യേക സ്വഭാവരീതികളുടേയും ചിന്താരീതികളുടേയും പരിശീലനം, ആയൂർവേദ മരുന്നുകൾ എന്നിവ അമ്മ ശീലിയ്ക്കുന്നതിലൂടെ കുഞ്ഞിനും അമ്മയ്ക്കും സ്വാസ്ഥ്യം പകർന്ന് കൊടുക്കുന്ന പരിപാടിയാണ് ഗർഭസംസ്കാരം എന്നത് കൊണ്ട് അവർ ഉദ്ദേശിയ്ക്കുന്നത്.
(Garbh sanskar involves tradition diet herbs as per indication, Yoga, Music some of Behavioural and thinking practices and ayurvedic medication as and when required. All these course of actions are precursor to bring harmony in the child that is to be born. എന്നാണവരുടെ സൈറ്റിൽ പറയുന്നത്.
ഇനി ഇത് ശീലിച്ചാൽ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്.
Qualities seen in kids born after Garbhsanskar
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ
Development of milestones like head holding, head moving sentence making etc are achieved prior to other children
തല പൊക്കുക, തല അനക്കുക, സംസാരിയ്ക്കുക, വാചകങ്ങൾ ഉണ്ടാക്കുക ഒക്കെ മറ്റു കുട്ടികളേക്കാൾ മുന്നേ ചെയ്യാൻ കഴിയും
Qualities include creative mind, less stubborn, calm, confident, courageous/ brave/ bold, serving attitude,loving and happy.
കുട്ടികളിൽ സർഗ്ഗശക്തിവർദ്ധിയ്ക്കും, ശാഠ്യം കുറയും, ശാന്തമായ സ്വഭാവമുണ്ടാകും, ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരുമാകും, സേവനതൽപ്പരരാകും സ്നേഹമുള്ളവരും സന്തോഷമുള്ളവരുമാകും
Good blend of all the five intelligence like physical, mental, emotional, social and spiritual.
ശാരീരികമായും മാനസികമായും വൈകാരികമായും സാമൂഹ്യമായും ആത്മീയമായും ഉള്ള അഞ്ച് ബുദ്ധിശക്തികൾ ഉള്ളവരാകും
Protects baby from negative energies.
ഋണാത്മകമായ ശക്തികളിൽ നിന്ന് കുഞ്ഞുങ്ങളെ ഈ രീതി സംരക്ഷിയ്ക്കും
Improves immunity system.
രോഗപ്രതിരോധശക്തി വർദ്ധിപ്പിയ്ക്കും
Healthy baby at the time of birth.
ജനനസമയത്ത് ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കും
In case of history of hereditary diseases in family, Garbh Sanskar process mitigates the risk of disease to a greater extent if started during planning phase with full devotion.
കുടുംബത്തിൽ പാരമ്പര്യരോഗങ്ങൾ വല്ലതുമുണ്ടെങ്കിൽ ഗർഭസംസ്കാരം ആദ്യം മുതലേ നല്ല ഭക്തിയോടെ ചെയ്താൽ കുഞ്ഞുങ്ങളിൽ അതിന്റെ സാധ്യത ഒരു വലിയ പരിധി വരെ കുറയും.
Benefits to would be mother:-
അമ്മമാർക്കുള്ള ഗുണങ്ങൾ
Positive state of mind throughout pregnancy
ഗർഭകാലം മുഴുവൻ പോസിറ്റീവായിരിയ്ക്കും
Enhances chances of normal delivery
സാധാരണ പ്രസവത്തിനുള്ള സാധ്യതകൾ കൂടും
Good health of mother during and after delivery
അമ്മയ്ക്ക് പ്രസവാനന്തരം നല്ല ആരോഗ്യമുണ്ടാകും
Pregnancy occurs very smoothly without any complication
ഗർഭകാലം സന്തോഷമായി കുഴപ്പമൊന്നുമില്ലാതെ പോകും
Pregnancy becomes enjoyable experience.
ഗർഭകാലം നല്ല സന്തോഷകരമായി ഭവിയ്ക്കും
(ഇപ്പറഞ്ഞിരിയ്ക്കുന്ന ഫലങ്ങളൊക്കെ ആയൂർവേദ മരുന്നുകളും യോഗയും നല്ല ചിന്തയും നല്ല സംഗീതവും മന്ത്രങ്ങളും ഒക്കെ കേട്ടിരുന്നാൽ ഉണ്ടാകുമോ? അറിയില്ല. അത്യാവശ്യം ചില വ്യായാമമൊക്കെ ചെയ്താൽ സാധാരണ സുഖപ്രസവം ഉണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അമ്മയുടെ മനസ്സിനു സ്വാസ്ഥ്യവും അമ്മ സന്തോഷവതിയുമായിരുന്നാൽ കുഞ്ഞിന്റെ ആരോഗ്യവും മാനസികാസ്വാസ്ഥ്യവും ഒക്കെ നന്നായിരിയ്ക്കുമെന്ന് പോപ് വിസ്ഡവും അല്ലറ ചില്ലറ ശാസ്ത്രീയ പഠനങ്ങളുമൊക്കെയുണ്ട്. അതൊഴിച്ചാൽ ബാക്കിയൊക്കെ വിശ്വാസമാണ്. വിശ്വസിയ്ക്കണോ വേണ്ടേ എന്നത് നിങ്ങളുടെ ഇഷ്ടം.)
ഇവരെ വിളിച്ചാണ് ആരോഗ്യഭാരതി പ്രവർത്തകർ കൽക്കട്ടയിൽ ഗർഭസംസ്കാര ക്ളാസ് നടത്താൻ തീരുമാനിച്ചത്. ആയൂർവേദമൊക്കെയല്ലേ, പൊതുവേ ഈ നാട്ടിലെ പഴയ ഗർഭശ്രുശ്രൂഷയും അതുവഴി നല്ല ഒരു ഗർഭകാലവും ഒക്കെ ഒരുക്കാനാവും എന്നവർ കരുതിയിരുന്നിരിയ്ക്കണം. ഇതിൽ രഹസ്യമൊന്നുമല്ല. ഗുജറാത്തിലെ ജാംനഗരിലെ ആയൂർവേദക്കോളേജിലെ റീഡറാണ് ക്ളാസെടുക്കാൻ ചെന്നത്.
അദ്ദേഹത്തിന്റെ ഗർഭവിജ്ഞാൻ അനുശാസൻ കേന്ദ്രത്തിലെ പ്രധാന വൈദ്യ തന്നെ ഒരു സ്വകാര്യ സ്ഥാപനവും ജാം നഗറിൽ ഇതേ ഉദ്ദേശത്തോടെ നടത്തുന്നു. ആർക്കും അവിടെ കാശു കൊടുത്ത് ഇപ്പറയുന്ന ഗർഭശ്രുശൂഷ പഠിയ്ക്കുകയും ശീലിയ്ക്കുകയും ചെയ്യാം.
അവരുടെ ഇരുവരുടേയും വെബ് സൈറ്റിൽ വെളുത്ത കുഞ്ഞുങ്ങളേപ്പറ്റിയോ കറുത്ത മാതാപിതാക്കളേപ്പറ്റിയോ ഒന്നും പറയുന്നില്ല. പകരം സർഗ്ഗശക്തികൂടിയ, പിടിവാശിയില്ലാത്ത, ശാന്തരായ, ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരുമായ, സേവനതൽപ്പരരായ സ്നേഹമുള്ളവരായ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് പറയുന്നത്. ഇനി ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടില്ലയെങ്കിൽപ്പോലും എത്ര സമാധാനമുണ്ടാക്കുന്ന സങ്കൽപ്പമാണിത്!
ഈ വർക്ക്ഷോപ്പുകളുടെ ഫോട്ടോകളും വീഡിയോകളുമൊക്കെ അവർ പലയിടത്തും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ മുൻ കൂട്ടി ആർക്കും രജിസ്റ്റർ ചെയ്യുകയും ചെയ്യാം. രാജ്യത്ത് പലയിടങ്ങളിലും പല സംഘടനകളും ഇവരെക്കൊണ്ട് ഈ വർക്ക്ഷോപ്പ് നടത്തിച്ചിട്ടുണ്ട്. ഇത് ആരോഗ്യഭാരതിയുടെ മാത്രം ഒരു പരിപാടിയല്ല എന്ന് ചുരുക്കം.
ആരോഗ്യഭാരതി മുൻ കൈയ്യെടുത്ത് ഇത്തരത്തിലൊരു വർക്ക്ഷോപ്പ് കൽക്കട്ടയിൽ നടത്താൻ പോകുന്നു എന്ന് അറിഞ്ഞപ്പോഴേ മൊല്ലാക്കമാരുടെ പ്രീയപുത്രി മമതയ്ക്ക് ഇരുപ്പുറപ്പിച്ചില്ല. വെസ്റ്റ് ബംഗാൾ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ അധ്യക്ഷ അനന്യ ചാറ്റർജി വർക്ക്ഷോപ്പ് നടക്കുന്ന സ്ഥലത്ത് കുറേ ഉദ്യോഗസ്ഥന്മാരുമായി വർക്ക്ഷോപ്പിൽ എന്തോ അശാസ്ത്രീയം പഠിപ്പിയ്ക്കുന്നു എന്ന് പറഞ്ഞ് ഇടിച്ച് കയറാൻ നോക്കി. സ്വാഭാവികമായും രജിസ്റ്റർ ചെയ്തവർ മതി ആവശ്യമില്ലാതെ ഇവിടെ കടക്കാൻ ആരേയും അനുവദിയ്ക്കില്ല എന്ന് ആരോഗ്യഭാരതി പ്രവർത്തകർ മറുപടി നൽകി, അവരെ തടഞ്ഞു. ഉടനേ അവർ കോടതിയിൽ കേസു കൊടുത്തു. അന്ന് ഈ കറുത്ത കുഞ്ഞെന്ന നറേറ്റീവ് ഉണ്ടായിരുന്നില്ല. അന്ന് സംഭവം ജീനിയസ് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നുവെന്നാണ്.
കൽക്കട്ടാ ഹൈക്കോടതി പക്ഷേ കേസു തള്ളി വർക്ക്ഷോപ്പ് നടത്താൻ അനുവാദം നൽകി. വിവാദങ്ങളൊഴിവാക്കാൻ മുഴുവൻ വർക്ക്ഷോപ്പും വീഡിയോടേപ്പ് ചെയ്യണം എന്ന നിർദ്ദേശവും വച്ചു. മുന്നൂറു മാതാപിതാക്കളാണ് ഈ വർക്ക് ഷോപ്പിനു പങ്കെടുത്തത്. അവർ അവിടെ വന്ന് യോഗയും മരുന്നുകളെപ്പറ്റിയും ഒക്കെ പഠിച്ച് സംഗീതത്തിന്റേയും മന്ത്രങ്ങളുടേയും കോപ്പിയും ഒക്കെ വാങ്ങി വീട്ടിൽപ്പോയി.
കോടതിയിൽ പറഞ്ഞത് അശാസ്ത്രീയമാർഗ്ഗങ്ങളെന്നായിരുന്നു. സ്വന്തമായി ഇതെല്ലാം അറിഞ്ഞ് മനസ്സിലാക്കിയ പ്രായപൂർത്തിയായ പൗരന്മാർ, നിയമപരമായി സ്വന്തമിഷ്ടത്തോടെ ഒരു വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നു. അവിടെ ആയൂർവേദം, വേദമന്ത്രങ്ങളും സംഗീതവും, പോസിറ്റീവ് വിഷ്വലൈസേഷൻ, ധ്യാനരീതികൾ, യോഗാഭ്യാസം, ഒക്കെയാണ് പഠിപ്പിയ്ക്കുന്നത്. അത് അശാസ്ത്രീയമെങ്കിൽ ചൈൽഡ് കമ്മീഷനു കാര്യമെന്താണ്? ഗർഭിണികൾ പോലും ആയിട്ടില്ലാത്ത അമ്മമാരുടെ കാര്യത്തിൽ
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനു എന്ത് അവകാശം?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ഉൾപ്പെടെ പതിമൂന്ന് ഹോമിയോക്കോളേജുകളാണ് സർക്കാരിന്റെതായി വെസ്റ്റ് ബംഗാളിലുള്ളത്. അതിനേക്കാൾ എന്ത്കൊണ്ടും ശാസ്ത്രീയമാണ് ഈ വർക്ക്ഷോപ്പ്. കുഞ്ഞുങ്ങൾക്ക് നിർബന്ധമായും കൊടുക്കേണ്ടുന്ന വാക്സിനേഷൻ തങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ മതഭീകരരുടെ നാടാണിത്, കൊൽക്കൊത്തയിൽ നിന്ന് കേരളത്തിലേയ്ക്കാണ് കൊച്ചുകുട്ടികൾ പോലും ബാലവേലയ്ക്കെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വേശ്യാപ്പുരയും പിഞ്ചു കുഞ്ഞുങ്ങളെപ്പോലും കട്ടുകൊണ്ട് വന്ന് വിറ്റു തിന്നുന്ന കൊൽക്കത്തയിലെ കാമാത്തിപ്പുരയുടെ മുകളിലിരിയ്ക്കുന്ന മമതയ്ക്ക് തന്നെ, നാളെ ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ ഇന്ന് യോഗാഭാസ്യം ചെയ്താൽ തകരാൻ പോകുന്ന ശിശു അവകാശത്തെപ്പറ്റിയൊക്കെ ബോധം വന്നത് അത്ഭുതകരം തന്നെ.
ഇതിന്റെ അടുത്ത ഫെയിസ് ആണ് രസകരം. എൻഡീടീവീയിൽ നിന്ന് ആരോ വിളിച്ച് വെരട്ടിയപ്പൊഴോ പെരട്ടിയപ്പൊഴോ ഡോക്ടർ ഹിതേഷ് ജാനി എന്ന വൈദ്യൻ, ദീപക് ചോപ്ര പണ്ട് ‘ക്വാണ്ടം‘ തള്ള് തള്ളിയ പോലെ ഇത് വയറ്റിനകത്തെ ജനറ്റിക് എഞ്ചിനീയറിങ്ങ് പോലെയാണെന്ന് ഒരു തള്ളു തള്ളി (അങ്ങനെ പറഞ്ഞെന്ന് എൻ ഡീ ടീ വീ പറയുന്നു. എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ അറിയാം). ഒരു കൊച്ചു റിപ്പോർട്ടിൽ അവന്മാരതിനെ പരമാവധി വളച്ചൊടിച്ച് വച്ചു.
ഇത് കള്ള പ്രൊപ്പഗാണ്ടയുടെ ആദ്യ ചുവടാണ്. ഒരു എങ്ങും തൊടാതെയുള്ള വാർത്ത എഴുതുക, പലരേയും കൊണ്ട് പലതും പറയിപ്പിയ്ക്കുക. ഇൻഡ്യൻ എക്സ്പ്രെസ്സിലാണ് അടുത്ത വാർത്ത. അവിടെയാണ് ഹിതേഷ് ജാനി കറുത്തവർക്ക് വെളുത്ത കുഞ്ഞുങ്ങളുണ്ടാകും എന്ന് പറഞ്ഞെന്ന് പറയുന്നത്. ഇത് ഹിതേഷ് ജാനിയെ റിപ്പോർട്ടർമാർ വിളിച്ചപ്പോൾ അദ്ദേഹം അവരോട് പറഞ്ഞ കാര്യങ്ങളാണ്. അല്ലാതെ ക്യാമ്പിൽ പറഞ്ഞതോ, ക്യാമ്പിന്റെ പരസ്യങ്ങളിലോ വീഡിയോകളിലോ ഒന്നും ഇങ്ങനെയൊരു അവകാശവാദം ഇല്ല.
ഡോക്ടർ ഹിതേഷ് ജാനി ആരോഗ്യഭാരതിയുടേ നാഷണൽ കൺവീനർ ആണെന്നാണ് ഇൻഡ്യൻ എക്സ്പ്രെസ്സ് പറയുന്നത്. ആരോഗ്യഭാരതി നാഷണൽ പ്രസിഡന്റ് ഡൊക്ടർ രമേഷ് ഗൗതം ആണ് എന്നുമോർക്കണം.. ഹിതേഷ് ജാനി ആരോഗ്യഭാരതിയുമായി എന്തെങ്കിലും നേരിട്ട് ബന്ധമുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. അയാൾ ഈ വർക്ക് ഷോപ്പ് എടുക്കാൻ വരുന്നു. ആരോഗ്യഭാരതി അത് കൊൽക്കൊത്തയിൽ നടത്തുന്നു.
നാളെ കേരള ഗവണ്മെന്റ് യോഗാഭ്യാസം പരിശീലിപ്പിയ്ക്കാൻ ഒരു യോഗാചാര്യനെ വിളിയ്ക്കുന്നു എന്ന് വയ്ക്കുക. അയാൾ കേരളാ മുഖ്യമന്ത്രി ആകുമോ? ആകുമായിരിയ്ക്കും. ഇങ്ങനെ പോയാൽ ആകും
ഈ വാർത്ത THE WIRE തുടങ്ങി പല ഭാഷകളിൽ നൂറുകണക്കിനു മാധ്യമങ്ങളിൽ ഓടിക്കഴിഞ്ഞു. നാസികൾ ജർമ്മനിയിൽ ചെയ്തത് പോലെ സീക്രട്ടായി യൂജനിക്സ് വച്ച് സുപ്പീരിയർ റെയ്സിനെ ഉണ്ടാക്കാൻ ശ്രമിയ്ക്കുന്ന ആർ എസ് എസ് നാഗ്പ്പൂർ എന്നൊക്കെ വാട്സാപ്പ് ഫോർവേഡുകൾ മലയാളത്തിൽപ്പോലും ഇറങ്ങി. ഫോണുകളിൽ നിന്ന് ഫോണുകളിലേയ്ക്ക് ഒഴുകുന്നു
ആരൊഗ്യഭാരതി സൗജന്യമായും, ഈ ക്ളാസെടുക്കുന്ന ഹിതേഷ് ജാനിയും കൂട്ടരും അവരുടെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ കാശുവാങ്ങിയും ചെയ്ത് കൊടുക്കുന്ന ഒരു കോഴ്സ്, ഒരു പ്രീ നേറ്റൽ കോഴ്സ്, അതിൽ ആയൂർവേദവും, വേദമന്ത്രങ്ങളും സംഗീതവും യോഗയും മേൽപ്പറഞ്ഞ ഗുണങ്ങളും എന്നൊക്കെ കണ്ടപ്പോൾ ഒന്നാന്തരമൊരു പ്രൊപ്പഗാണ്ട ഉരുത്തിരിഞ്ഞു. ഹോമിയോപ്പതി മുതൽ മാർക്സിസം വരെ സകല അശാസ്ത്രീയതകളും മനുഷ്യന്റെ മുകളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ലെവലിൽ അടിച്ചേൽപ്പിച്ചിട്ട് ഈ നാടിന്റെ പാരമ്പര്യം വച്ച് ടൊയ്ലറ്റിൽ കുത്തിയിരിയ്ക്കുന്നതിനും ശാസ്ത്രീയത തെളിയിച്ചേ പറ്റൂ എന്നാണ് ഇവന്മാരുടേ വാദം. പാരമ്പര്യത്തിനു മാത്രം ശാസ്ത്രീയത മതി.
ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്യാമോ? കേസുകൊടുക്കാനാകുമോ? പറ്റില്ല. THE WIRE എക്സ്പ്രെസ്സിനെ കോട്ട് ചെയ്തിരിയ്ക്കുന്നു, ക്ക്വിന്റ് എൻ ഡീ ടീ വീയെ ക്വോട്ട് ചെയ്തിരിയ്ക്കുന്നു, ലബൻ മറ്റവനെ ക്വോട്ട് ചെയ്തിരിയ്ക്കുന്നു. ആരും സ്വന്തമായി എഴുതിയിട്ടില്ല. അവർ പറഞ്ഞെന്ന് ഇവർ പറയുന്നു എന്ന മട്ടിലാണ് എല്ലാ റിപ്പോർട്ടിലും വാചകങ്ങൾ.
ആരോഗ്യഭാരതി എന്ന പേരിൽ ഈ നാട്ടിലെ മൂലകളിൽ സേവനമെത്തിയ്ക്കുന്ന, പ്രിവന്റീവ് മെഡിസിനും ഒക്കെയായി നടക്കുന്ന കുറേ പാവപ്പെട്ട ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ വായും പോളിച്ച് നോക്കിയിരിയ്ക്കുന്നു. ‘യെപ്പ‘ എന്ന ആ നോട്ടമില്ലേ. അതേ നോട്ടം.
ആരെക്കെങ്കിലും ഗർഭകാലത്ത് ച്ചെരെ യോഗയൊക്കെ ചെയ്ത് അവർ നന്നായിക്കോട്ടേ എന്ന് വച്ച് അവരൊരു വർക്ക്ഷോപ്പ് നടത്താൻ പോയതാണ്. ഇരുട്ടിവെളുത്തപ്പൊ അവരെല്ലാം എഡ്വേഡ് വിർത്സ് മാരും ജോസഫ് മെങലെമാരുമായി. മമതയുടെ ന്യൂറംബർഗിൽ ആ മനുഷ്യർക്ക് ഉടനേ വിധി വരുമായിരിയ്ക്കും.
ആർ എസ് എസ് ഭീകരന്റെ വീട്ടിനടുത്ത് പട്ടിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി, ബീജേപ്പീക്കാരൻ ഇരുട്ടിൽ ഭാര്യയെ ഗർഭിണിയാക്കി എന്നൊക്കെ മുൻ പേജിൽ വെണ്ടയ്ക്കാ അടിയ്ക്കുന്ന സീ ഐ ഡീ മനോജ് മഹാനാണ്. അദ്ദേഹത്തിനു നമസ്കാരം.
അപ്പൊ നമുക്ക് ആദ്യം പറഞ്ഞ അഷ്ടാവക്രനേയും വ്യാസനേയും നോക്കാം. കുഞ്ഞ് ജനിച്ചാൽ അവൻ അഷ്ടാവക്രനോ കൃഷ്ണദ്വൈപായനനോ ആയിത്തീരണമെന്ന് ആഗ്രഹമില്ലാത്ത മാതാപിതാക്കൾ അമീർഖാനെയും ദിലീപ് കുമാറിനേയുമൊക്കെ ആഗ്രഹിയ്ക്കും. ജൂഹി ചൗളയ്ക്ക് പോലും നിറം കുറയും ഫെയറാാൻഡ് ലൗലി തേച്ച് ജൂഹി പോലും വെളുക്കും.
കുങ്കുമപ്പൂവ് കിലോക്കണക്കിനു അരച്ച് പാലിൽക്കലക്കിക്കുടിച്ച നാട്ടിൽ എവിടേയോ കിടന്ന ഒരു ആയൂർവേദ ഡോക്ടറുടെ വിടുവായത്തം (അയാൾ പറഞ്ഞെങ്കിൽ) ആർ എസ് എസ് ന്റെ മണ്ടയ്ക്ക് വച്ച് കെട്ടാൻ ഫെയർ ആൻഡ് ലൗലി നിറയേത്തേച്ച് പിടിപ്പിച്ച് ബ്ളീച്ചും ചെയ്യിച്ച് കാമറയ്ക്ക് മുന്നിൽ അഴകിയ രാവണികളും രാവണന്മാരുമായി മാദ്ധ്യമവേശ്യകൾ നിരന്നിരിയ്ക്കട്ടെ, നമുക്ക് മുന്നോട്ട് പോകാം.
എന്തായാലും ഇതുകൊണ്ട് ഗുണമുണ്ടായത് ഡോക്ടർ ഹിതേഷ് ജാനിയ്ക്കാണ്. അവരുടെ ആയൂർവേദ റിസോർട്ടിൽ ഇനി ഗർഭസംസ്കാരം പഠിയ്ക്കാനുള്ളവരുടെ ക്യൂവായിരിയ്ക്കും. എന്ത് സംസ്കാരം പഠിച്ചാലും കുഴപ്പമില്ല, കൃത്യമായി വാക്സിനേഷനുകളെടുക്കുക, ആരോഗ്യമായി ഗർഭകാലത്ത് ജീവിയ്ക്കുക, പരസ്പരം സ്നേഹിയ്ക്കുക ശാന്തതയും സമാധാനവുമായി ഗർഭമുണ്ടേലും ഇല്ലേലും കഴിയുക, കുഞ്ഞ് കറുത്തതോ വെളുത്തതോ സുന്ദരനോ സിമട്രിയില്ലാത്തവനോ അഷ്ടാവക്രനോ കൃഷ്ണനോ രാമനോ ആരുമായ്ക്കൊള്ളട്ടെ അത് അമ്മയുടേയുമച്ഛന്റേയും മാത്രമല്ല സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ കുഞ്ഞുങ്ങളായി വളർത്തുക. ഇതൊക്കെയാണ് ഏത് സംസ്കാരത്തിന്റേയും അടിസ്ഥാനം എന്നതും മറന്ന് പോവരുത്.