രാമജന്മഭൂമി: ചരിത്രസത്യങ്ങളും ഇടതുപക്ഷവും


രാമജന്മഭൂമി വിഷയം 25 വർഷത്തെ മാത്രം പഴക്കമുള്ള ഒന്നാണോ? അതോ, നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ “ബഹു ദൈവ വിശ്വാസികൾക്ക്” നേരെ ജിഹാദികൾ തുടങ്ങിവെച്ച ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണോ?. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങൾ എന്നും നിലനിൽക്കുന്ന ഭാരതത്തിൽ, സംഘർഷ രഹിതമായി എല്ലാവർക്കും നില കൊള്ളാൻ രാമജന്മഭൂമി വിഷയം പൂർണ തോതിൽ മനസിലാക്കേണ്ടതിന്റെ ആവശ്യകത  ഏറെയാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ള ചരിത്രം , പുരാവസ്തു ഗവേഷണം, സഞ്ചാരികളുടെ രേഖപ്പെടുത്തലുകൾ, ലിഖിതം, അധിനിവേശ രാജ വംശങ്ങളുടെ ഭരണ രീതി [വിശേഷാൽ ബാബർ], ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ രേഖപ്പെടുത്തലുകൾ മുതലായവയാണ് ഈ വിഷയത്തെ പൂർണ്ണ തോതിൽ മനസിലാക്കാൻ സഹായിക്കുക. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വിഷയമായി ഇതിനെ ചുരുക്കികാട്ടി “സംഘർഷാവസ്ഥ” നിലനിർത്തേണ്ടത് ആരുടെ തന്ത്രമാണു?

ബാബർ എന്ന ഭരണാധികാരിയുടെ നദികൾ നീന്തികടക്കുന്നതിലെ വൈദഗ്ധ്യം, പൂക്കളോടുള്ള സ്നേഹം മുതലായവ സ്വതന്ത്ര ഭാരതത്തിൽ പലരും പാടി നടക്കുണ്ട്. എന്നാൽ ശരിയായി ബാബറിനെ മനസിലാക്കാൻ, ബാബറിന്റെ തന്നെ ആത്മകഥയെ ആശ്രയിക്കുന്നതാവും ഉചിതം. ‘ബാബർനാമ’യിലെ രേഖകൾ പരിശോദിച്ചാൽ “ബഹുദൈവ വിശ്വാസികളെ” കൂട്ടക്കൊല നടത്തുന്നതിൽ അദ്ദേഹം പ്രതേക ആനന്ദം കണ്ടെത്തിയിരുന്നതായി കാണാം. യാത്ര ചെയ്ത വഴികളിലുട നീളം ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ തകർക്കുന്നതിലും അദ്ദേഹം പ്രതേക ശ്രദ്ധ വെച്ചിരുന്നു. രജപുത്ര രാജാവ് റാണ സംഗ്രാം സിങ്ങുമായുള്ള യുദ്ധകാലയളവിൽ എല്ലാ ക്ഷേത്ര വിഗ്രഹങ്ങളെയും തച്ചുടക്കും എന്ന് ബാബർ പ്രഖ്യാപിക്കുന്നുണ്ട്. മാനവരാശിയെ മുഴുവൻ “ഏകശില രൂപമായ മതത്തിന് ” കീഴ്‌പ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണീ മൃഗീയ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്ത് കൂട്ടിയത് .

1813- ൽ പ്രസിദ്ധീകരിച്ച ജോൺ ലെഡൻ (John Leyden) എഴുതിയ “മെമ്മോറിയസ് ഓഫ് ബാബർ, ഹിന്ദുസ്ഥാന്റെ ചക്രവർത്തി [ Memoirs of Zehir-Ed-Din Muhammed Babur, emperor of Hindustan]” എന്ന ചരിത്ര പുസ്തകത്തിൽ 1528 കാലഘട്ടത്തിൽ ബാബർ അയോധ്യ വഴി സഞ്ചരിച്ചതായി രേഖപെടുത്തിയിട്ടുണ്ട്. മുഗൾ അധിനിവേശത്തിന്റെ ഉപജ്ഞാതാവു കൂടിയായ ബാബർ 1528-ൽ തന്റെ സേനാപതി മിർ ബഖിക്ക് [Mir Baqi] നൽകിയ ഉത്തരവ് പ്രകാരം നിർമിച്ചതാണ് ബാബറി മസ്ജിദ് എന്ന് രേഖപെടുത്തിയിരിക്കുന്ന ലിഖിതം പുറം ചുവരിൽ നിന്നും ലഭിക്കുകയുണ്ടായി. ബാബറി മസ്ജിദ് ഭാഗികമായി പൊളിച്ചു മാറ്റിയപ്പോൾ ലഭിച്ച ലിഖിതങ്ങളിലും ഈ സ്ഥലം രാമന്റെ ജന്മസ്ഥലമായി കണക്കായിരുന്നതിന്റെ രേഖകൾ ലഭിച്ചു. ബലാല്‍ക്കാരമായി ബഹു ദൈവ വിശ്വാസികളുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചു കീഴ്പ്പെടുത്തി തങ്ങളുടെ ആരാധനാ കേന്ദ്രമാക്കി മാറ്റുന്ന രീതി ചരിത്രപരമായി ഇസ്ലാം മതത്തിന്റെ ഉത്ഭവ കേന്ദ്രമായ അറേബ്യ മുതൽ കാണാവുന്ന ഒരു കാഴ്ചയാണ്. രാമ ജന്മഭൂമിയിലെ ക്ഷേത്രം മാത്രമല്ല, മറ്റനേകം ക്ഷേത്രങ്ങളും ഇസ്ലാമിക അധിനിവേശ കാലത്ത്‌ ഈവിധം തകർക്കപ്പെട്ടിട്ടുണ്ട് എന്ന് അരുൺ ശുരിയും, സീതാറാം ഗോയേലും ചേർന്നെഴുതിയ “ഹിന്ദു ടെംപ്ൾസ്; വാട്ട് ഹാപ്പെൻഡ് ട്ടു ദെം [Hindu Temples – What Happened to Them]” എന്ന ചരിത്ര പുസ്തകത്തിൽ രേഖപെടുത്തിയിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ പ്രൊഫ. ബി.ബി. ലാല്‍ [B. B. Lal] നേതൃത്വം നൽകിയ പര്യവേഷണത്തില്‍ അതിനു മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ തൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തൂണുകള്‍ ബ്ലാക് ബസാള്‍ട്ട് (Black basalt) എന്നറിയപ്പെടുന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ക്ഷേത്രത്തൂണുകൾ മാത്രമല്ല പതിനാലു തൂണുകള്‍ 1992-ല്‍ പള്ളി പൊളിക്കുന്നതിനു മുന്‍പുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1960-ൽ കോൺഗ്രസ് ഭരണകാലത്ത് പ്രസിദ്ധീകരിച്ച ഫൈസാബാദിലെ ജില്ലാ ഗസറ്റ്‌ രേഖകള്‍ പ്രകാരം 1528 കാലഘട്ടത്തിൽ ബാബർ രാമജന്മഭൂമി തകർത്ത് മസ്ജിദ് നിർമ്മിച്ചതാണെന്ന് സംശയ രഹിതമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ബ്രിട്ടീഷ് ഭരണ കാലത്തുതന്നെ രാമജന്മഭൂമി വിഷയം കോടതിയിൽ എത്തിയ ഒന്നാണ്. ബാബറി മസ്ജിദ് ക്ഷേത്രം തകർത്തു നിർമ്മിക്കപ്പെട്ടതാണെന്ന വാദത്തെ അന്ന് കോടതിയിൽ ആരും എതിർത്തില്ല എന്നത് മറ്റൊരു സത്യം. മാത്രമല്ല 1949 മുതൽ രാമ ഭക്തർ പ്രവേശിച്ചു തുടങ്ങിയതിന് ശേഷമാണ് എതിർ ശബ്ദം ഉയർന്നു തുടങ്ങിയത്. 1989 ആണ് രാമജന്മഭൂമി വിഷയത്തിൽ വൈകാരികപരമായും, യുക്തിരഹിതമായും ചർച്ചകൾ പത്രങ്ങളിലൂടെയും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും തുടങ്ങിവെക്കുന്നത് ഇടതു അനുഭാവികളായ ചരിത്രകാരന്മാരാണ് .

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കുകയും, ആരാധന തുടരുകയും ചെയുന്ന രീതി ഭാരതത്തിൽ സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ആരംഭിച്ചിരുന്നു . അത്തരത്തിൽ പുനർ നിർമ്മിക്കുകയും മഹാത്മാ ഗാന്ധിയാൽ തുറക്കപ്പെടുകയും ചെയ്ത ഡൽഹിയിലെ ലക്ഷ്മി നാരായൺ ക്ഷേത്രം ഒരു ഉത്തമ ഉദാഹരണമാണു. വല്ലഭായി പട്ടേൽ‌ പുനർ നിർമ്മിച്ച സോമനാഥ് ക്ഷേത്രവും മറ്റൊരു ഉദാഹരണമാണ്. ഈ പുനർ നിർമ്മാണങ്ങൾ ഒരു സംഘർഷത്തിനും വഴി വെച്ചില്ല. പക്ഷെ രാമജന്മഭൂമി വിഷയം രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ പറ്റുന്ന‌ തരത്തിലൊന്നാക്കി മാറ്റാൻ ഇടതു പക്ഷത്തിനായി. രാമജന്മഭൂമിയിൽ ഒരു ബുദ്ധ ക്ഷേത്രം നിലനിന്നിരുന്നു എന്ന കെട്ടുകഥ ഇടതുപക്ഷ ചരിത്രകാരന്മാർ 1989 മുതൽ പ്രചരിപ്പിക്കാൻ തുടങ്ങി. റോമിലാ താപ്പർ, ഇർഫാൻ ഹബീബ്, ബിപിൻചന്ദ്ര തുടങ്ങിയവരും ജെ. എൻ. യു സര്‍വ്വകലാശാലയിലെ ചില അദ്ധ്യാപകരുമാണു ഈ പെരും നുണക്ക് നേതൃത്വം നൽകിയത്. ഒരു ചരിത്ര പിൻബലവും ഇല്ലാത്ത ഇ നുണ പിന്നീട് ജിഹാദിസ്റ്റുകൾ ഏറ്റുപിടിച്ചു. വിഷയം അങ്ങനെ ഭാരതത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ കാരണമായി. 1989-ല്‍ ബംഗ്ലാദേശിലും ഒട്ടനവധി ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപെടാൻ ഇത് കാരണമായി. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നോര്‍ത്ത് റീജനല്‍ ഡയറക്ടറായി വിരമിച്ചതും , അയോധ്യയില്‍ പര്യവേക്ഷണ സംഘത്തില്‍ അംഗമായിരുന്ന കെ.കെ മുഹമ്മദിന്റെ “ഞാനെന്ന ഭാരതീയന്‍ ” എന്ന ആത്മകഥയിലും ഈ വിഷയം ഗൗരവത്തോടെ പറഞ്ഞിരിക്കുന്നു. മനുഷ്യരാശിയെ സംഘർഷത്തിലേക്ക് തള്ളിവിട്ട ജിഹാദി മാർക്സിസിസ്റ്റ് ഭീകരതയുടെ സൗഹൃദം ഭാരത മണ്ണിൽ ആരംഭിച്ചീട്ടു പതിറ്റാണ്ടുകളായി എന്ന ചരിത്രസത്യം രാമജന്മഭൂമി വിഷയം നമുക്ക് കാട്ടിത്തരുന്നു.

എന്നാൽ ഇതിനെ 25 വർഷത്തെ മാത്രം പഴക്കമുള്ള വിഷയമായി നിലനിർത്താൻ ചില ഗൂഢ ശക്തികൾ ഇന്നും ശ്രമിക്കുന്നുണ്ട്. രാമജന്മഭൂമി വിഷയത്തിലെ സത്യമെന്നത് ഭാരതീയർ, ആരാധ്യപുരുഷനായി ആരാധിച്ചു പോകുന്ന രാമന്റെ ക്ഷേത്രം അവിടെ അധിനിവേശ ശക്തികളാൽ തകർക്കപ്പെട്ടു എന്നുള്ളതാണ്. അതിനെ അംഗീകരിച്ചു മാനവികതയുടെ പുതിയ ചരിത്രം രചിക്കാൻ ഭാരതീയ മുസ്ലിം വിഭാഗങ്ങൾക്ക് സുവർണാവസരമാണ്. അവിശുദ്ധമായ ജിഹാദി മാർക്സിസിസ്റ്റ് കൂട്ടുകെട്ട് ഭാരതത്തിലെ എല്ലാ ബിംബങ്ങളെയും തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെഉള്ളതാണ്. രാമജന്മഭൂമി വിഷയത്തിൽ മാർക്സിസിസ്റ്റ് ഇടപെടൽ ഈ ലക്ഷ്യത്തിനു വേണ്ടി മാത്രം ഉള്ള ഒന്നാണ്. ഇന്ത്യൻ മുജാഹിദിനും മറ്റ് തീവ്രവാദി സംഘടനകളും രാമജന്മഭൂമി-ബാബറി വിഷയം ഊന്നി നടത്തിയ തീവ്രവാദി അക്രമണ സമയത്തു പോലും ഈ കൂട്ടുകെട്ട് സത്യം പുറത്തു പറയാൻ കൂട്ടാക്കിയില്ല. മൃഗീയ സ്വഭാവഗുണമുള്ള ഇടതുപക്ഷത്തെ ഈ വിഷയത്തിൽ അകറ്റിനിർത്തുക എന്നത് ഓരോ ഭാരതീയ മുസ്ലിങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു . രാമജന്മഭൂമിയിൽ സഹിഷ്‌ണുതയുടെയും , സഹവർത്തിത്വത്തിന്റെയും സൂര്യൻ ഉദിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

അവലംബങ്ങൾ:

THE STORY OF ISLAMIC IMPERIALISM IN INDIA – Sita Ram Goel
HINDU TEMPLES – WHAT HAPPENED TO THEM – Sita Ram Goel
Tuzk-e Babri (Baburnama)
AYODHYA : The Case Against the Temple – Koenraad Elst
ഞാനെന്ന ഭാരതീയന്‍ : കെ.കെ. മുഹമ്മദ്
https://www.outlookindia.com/…/the-latest-indian-muj…/268602