നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി

കൃഷ്ണപ്രിയ

krishna priya

നരേന്ദ്ര ദാമോദർദാസ് മോദി…..നമ്മുടെ പ്രധാന മന്ത്രി… രാജ്യ രക്ഷക്ക് വേണ്ടി , ഒരു ജനതയുടെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിക്കാൻ വേണ്ടി , ജന്മമെടുത്ത കർമ യോഗി…അതെ കര്മ്മയോഗി തന്നെ.. തന്റെ സ്വകാര്യ ജീവിതം പോലും രാഷ്ട്രത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചയാളെകർമ്മ യോഗി എന്നല്ലാതെ മറ്റെന്തുവിളിക്കും …എന്തല്ലാം പ്രതിസന്ധികൾ അദ്ദേഹം നേരിട്ടു…അവയെല്ലാം അതിജീവിച്ച് , തന്റെ ഇച്ഛാ ശക്തികൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത്

അദ്ദേഹത്തെ ഇന്നും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഗുജറാത്ത് കലാപത്തിന്റെപേരിലാണ്. അദ്ദേഹം അധികാരമേറ്റയുടനെ പൊട്ടി പുറപ്പെട്ട ഒരു കലാപം.ഒരു പാട് മനുഷ്യ ജീവനുകൾ പൊലിഞ്ഞ ഒരു കലാപം.നമുക്കറിയാം കലാപങ്ങൾ എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.എല്ലാ കലാപങ്ങളും ദൌർഭാഗ്യകരമാണ്.എല്ലായിടത്തും പൊലിയുന്നത് മനുഷ്യ ജീവനുകളാണ്.എന്നാൽ ഗുജറാത്തിനു മുൻപും പിന്പുമുള്ള എല്ലാ കലാപങ്ങളുംനാം മറന്നു.. കഴിഞ്ഞപത്തു കൊല്ലത്തോളമായി ഗുജറാത്ത് മാത്രംഇന്നും നമുക്ക്കലാപ ഭൂമിയാണ്‌…ഇങ്ങു ഈ കൊച്ചു കേരളത്തിൽ പോലും നടന്ന കലാപങ്ങളെ മറന്നുനാം ആ ‘നരാധമന്റെ’ ഗുജറാത്തിനെകുറിച്ച് ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നു … ഇല്ലാത്ത, തുരുമ്പ് പിടിച്ചഒരുശൂലമുയർത്തി , ഗർഭിണിയുടെ വയറു പിളർന്നവൻഎന്നട്ടഹസിക്കുന്നു..എന്നാൽമോദി യുടെ ഗുജറാത്ത് ഇന്ന്ശാന്തമാണ്. അദ്ദേഹത്തിന്റെ ചിറകിനു കീഴിൽ അവിടെയുള്ളവർ സുരക്ഷിതരാണ്‌.അത് നാം അറിയുന്നില്ല.നമുക്ക്അതറിയേണ്ട ആവശ്യവുമില്ല. നമുക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിൽ മാത്രമാണ് ശ്രദ്ധ.മോദി എന്ത് ചെയ്താലും അതിലെ തെറ്റ് കണ്ടു പിടിക്കാനായി ഒരു വലിയ സംഘം തന്നെ നിരന്നു നിന്നു.അവർ സദാ സമയവും മോദിക്കെതിരെ സംസാരിച്ചു കൊണ്ടേയിരുന്നു. നന്നേ ചെറുപ്പത്തിൽ പക്വതയില്ലാത്ത പ്രായത്തിൽനടന്നവിവാഹം കൂടി അവർ വാർത്തയാക്കി.അതിന്റെ പേരിലും അധിക്ഷേപമുണ്ടായി.ഒന്ന്നിരീക്ഷിച്ചാൽഅറിയാം എത്ര ബഹുമാനത്തോടെ ആണ് ആ അമ്മ — യശോദാബെൻ —- തന്റെ ഭർത്താവിനെക്കുറിച്ചു സംസാരിക്കുന്നത് എന്ന്. വളരെക്കുറച്ചു കാലം മാത്രം കൂടെ കഴിഞ്ഞ ഒരാളെ കുറിച്ച് ഇത്രയധികം ബഹുമാനം അവർക്കുണ്ടെങ്കിൽ അദ്ദേഹം അവർക്ക് കൊടുത്ത സ്ഥാനം എത്ര വലുതായിരിക്കും. തന്റെ വഴി ഒരു കുടുംബ ജീവിതമല്ല , രാഷ്ര സേവനമാണ്എന്ന വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം അവരെ പഠിക്ക്യാൻ അയച്ചത്.. അവർക്കതിൽ ഒട്ടും പരാതിയില്ല താനും. എന്നാൽവിമർശിക്ക്യാനായി മാത്രം ഇറങ്ങിയവർക്ക് ഇതൊന്നുംഅറിയേണ്ട കാര്യമുണ്ടായിരുന്നില്ല.അവർ ചളി വാരിയെറിഞ്ഞു കൊണ്ടിരുന്നു.പക്ഷെ സാധാരണക്കാർഅദ്ദേഹത്തെ അറിഞ്ഞു.അവർഅദ്ദേഹത്തെതങ്ങളിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.മോദി ഉച്ചത്തിൽ ഒന്ന്തുമ്മിയാൽ പോലും അത് വാർത്തയാണ്.കുറ്റമാണ്…അദ്ദേഹം പ്രധാന മന്ത്രിയായാൽ നാട് വിടും എന്ന് ഭീഷണി മുഴക്കാൻ വരെ ആളുകള് ഉണ്ടായി.

slider1

ഇന്നേറ്റവുമധികംവ്യഭിചരിക്കപ്പെടുന്ന ഒരു വാക്കാണ് മതേതരത്വം ….അതി മധുരത്തിൽ പൊതിഞ്ഞആ വാക്കിന്റെ മറവിൽ വിഷംചീറ്റിയഅദ്ദേഹത്തിനു വേഗം തന്നെ നാട് വിടാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ ഇവിടെയുള്ള സാധാരണക്കാർക്ക് സന്തോഷമേയുള്ളൂ… പത്ര സമ്മേളനം നടത്തിയും പുസ്തകമെഴുതി റോയലിറ്റിവാങ്ങിയും അഭിനയിച്ചുംഅലസ ജീവിതം നയിക്കുന്നവരേക്കാൾ രാജ്യത്തിനാവശ്യംരാജ്യ രക്ഷ നോക്കുന്ന കരുത്തനായ ഭരണാധികാരിയെയാണ് … പോകേണ്ടവർക്ക് പോകാം.. ആരും തടയില്ല.. രാഷ്ട്രത്തിനാവശ്യം രാഷ്ട്രത്തിനു വേണ്ടി പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചു നില്ക്കുന്നവരെയാണ്.. കപടമതെതരത്ത്തിന്റെ മറവിൽ രാഷ്ട്രത്തെ ഉപേക്ഷിക്ക്യാൻ തയ്യാറാകുന്നവരെയല്ല …രാഷ്ട്രീയപരമായ് മോദിയെ ഭയക്കുന്ന നേതാക്കൾക്ക്സ്വാർത്ഥ ലക്ഷ്യങ്ങളുണ്ട്‌..അധികാരമല്ലാതെ മറ്റൊന്നും അവര്ക്ക് മുന്പിലില്ല എന്ന് ഒരു നിഷ്പക്ഷന്ബോധ്യമായ്ക്കഴിഞ്ഞു..രാഷ്ട്രീയ പാർട്ടികളുടെഅണികളുടെതലകൾ അവരവരുടെ പ്രസ്ഥാനത്തിൽ പണയം വെച്ചിരിക്കുകയാണ് താനും … അത് പുറത്തെടുത്ത് യുക്തിപൂർവമായ ഒരു വിചാരം നടത്താൻ അവര്ക്ക് കഴിയുകയില്ല.. നേതാക്കൾക്ക് വേണ്ടി അവർ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടെയിരിക്കും .. പ്രസ്ഥാനത്തിന്റെ യും നേതാക്കന്മാരുടെയും കപട മതെതരത്തിന്റെയുംമറവിൽ നിന്ന് പുറത്ത് വന്നു ചിന്താ ശേഷി ഉപയോഗിക്കാൻ അണികൾക്ക്കഴിയട്ടെ എന്ന് നമുക്ക്പ്രാർഥിക്ക്യാം.

ഇനി മതപരമായി മോദിയെ ഭയക്കുന്നവരോട്ഒരു ചോദ്യം…ഒരടിസ്ഥാനവുമില്ലാത്ത ആരോപണത്തിന്റെമറവിൽ നാംആവശ്യത്തിലധികം മോദിയെ പഴിചില്ലേ? നമ്മുടെആരോപണങ്ങളിൽ എന്താണ്തെളിഞ്ഞിട്ടുള്ളത്? ഇനിയെങ്കിലും ഗുജറാത്തിലെ നമ്മുടെ സഹോദരന്മാരോട് ഒന്ന് ചോദിക്കൂ… മോദിയുടെ ഭരണത്തിൽ അവർ തൃപ്തരാണോ എന്ന്… നമ്മെ പോലെഅവര്ക്ക്മോദിയെ ഭയമുണ്ടോഎന്ന്… അവരുടെ ഉത്തരംഅറിഞ്ഞിട്ടു പോരെതുടർന്നുള്ള വിചാരണകൾ..കാറിനടിയിൽ ഒരുപട്ടിക്കുട്ടി പെട്ടുപോയാൽ പോലും വിഷമം തോന്നും എന്ന് പറഞ്ഞ ഒരു മനുഷ്യനെ എന്തടിസ്ഥാനത്തിലാണ് നാം കല്ലെറിഞ്ഞത്? പട്ടിക്കുട്ടി ഒരു മത വിഭാഗമെന്നുനമ്മെതെറ്റിദ്ധരിപ്പിച്ചത് ആരാണ്? അവരല്ലേ യഥാർത്ഥ വര്ഗീയ വാദികൾ? ചിന്തിക്കുക…. രാജ്യ സുരക്ഷയും രാജ്യത്തിന്റെ അഭിവൃദ്ധിയും ആവട്ടെനമുക്ക് മുഖ്യം… മതവും രാഷ്ട്രീയവും രണ്ടാമതാകട്ടെ..എതിരാളികളുടെ എത്ര മൂർച്ഛയുള്ള വ്യക്ത്യധിക്ഷേപവുംതനിക്കനുകൂലമാക്കിമാറ്റുവാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ട്… ചായ വിൽപ്പനക്കാരൻ എന്ന വിളിക്ക് കൊടുത്ത മധുരമായ ആ പ്രതികാരം മറക്കാനാകുമോ? സത്വം മറക്കാതെതന്റെ നിയുക്തകർമ്മം ചെയ്യുന്നവൻആണ് അദ്ദേഹം എന്ന് നാം അന്ന്കണ്ടു… അദ്ദേഹത്തെ അപമാനിക്കുവാനായി എതിരാളികൾതൊടുത്തു വിടുന്ന ഓരോ ആരോപണവും അവര്ക്ക് തന്നെ തിരിച്ചടിയായി മാറുന്നതും നാം കണ്ടു… വിവാഹക്കാര്യത്തിൽ അദ്ദേഹത്തെ കണക്കിലധികംആക്ഷേപിച്ച ഒരു പ്രമുഖനുണ്ടായത് എന്താണ് എന്ന് നാം കണ്ടറിഞ്ഞുവല്ലോ… മാന്യതയെകുറിച്ചു വാ തോരാതെപ്രസംഗിച്ച അദ്ദേഹത്തിന്റെമാന്യത നാം കണ്ടറിഞ്ഞു…തന്റെ നേതാവിന്ആശംസയറിയിക്കാൻ സദാചാര വിശ്വാസി അല്ലാത്ത. അത്ര തന്നെപ്രമുഖനല്ലാത്ത മറ്റൊരാൾപോയോ എന്നറിയില്ല.. ആരോപണങ്ങൾ എല്ലാംതിരിച്ചടികുന്ന, ആരോപിതൻഎതിരാളികൾക്ക് മുന്നില് ആകാശം മുട്ടെ ഉയര്ന്നു നില്ക്കുന്നകാഴ്ച… ആരോപിച്ചവർ അതെ വിഷയത്തിൽ തന്നെ കുടുങ്ങിപോയ കാഴ്ച…അതെല്ലാം നാം കണ്ടു..ഇതിനെ ദൈവ നിയോഗം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.. ?

അഴിമതി തുടച്ചു നീക്കുക എന്നാ അജെണ്ടയുമായി വന്നയാൾ മോദിക്ക്യെതിരെ തിരിഞ്ഞത് വളരെ പെട്ടന്നായിരുന്നു… അഴിമതിയാരോപണം മോദിക്കെതിരെ ഉണ്ടാകില്ല എന്നാ ഉറച്ച ബോധമുണ്ടായപ്പോൾ അദ്ദേഹവും അവശേഷിച്ചഏക മാർഗമായകപട മതേതരത്വത്തെ ആശ്ലേഷിച്ചു …അദ്ദേഹത്തിന്റെ നിഘണ്ടുവിൽ നിന്നും അഴിമതി മറഞ്ഞു മതേതരത്വം നിറഞ്ഞത്ജനങ്ങള് അല്ഭുതതോടെയാണ് കണ്ടത്… മോദിക്ക്യെതിരെ അദ്ദേഹം പലവിധത്തിൽ പടനയിച്ചു…ഇന്ന് വരെ രാഷ്ട്രീയത്തിൽ ആരും പരീക്ഷിക്ക്യാത്ത സഹതാപ നാടകങ്ങളുടെ വെല്ലുവിളികളുടെ പ്രകോപനപരമായ പട.മോദിയാകട്ടെഅദ്ദേഹത്തിനെതിരെ നിശബ്ദ്ധനായിരുന്നു..അദ്ദേഹംഅർഹിക്കുന്ന അവഗണനയായിരുന്നു അദ്ദേഹത്തിനുള്ള മോദിയുടെ മറുപടി.. പ്രകൊപനങ്ങൾക്കിടയിലുംതന്റെ കർമ്മങ്ങളിൽ മാത്രം ശ്രദ്ധിച്ച് മോദിമുന്നോട്ടു നീങ്ങി.. നാടകങ്ങളാടി സ്വയം പരിഹാസ്യനായി മോദിയുടെവ്യക്തി പ്രഭാവത്തിന് മുന്നില് ആ വ്യക്തിയുംനിശബ്ദ്ധനായി.

ഇനിയും മോദി ഭീതി ഉണര്ത്തി വിടുന്നത് രാഷ്ട്രത്തിനു ആപത്താണ്…. പണ്ട് ബ്രിട്ടിഷുകാർ ചെയ്തതാണ് അറിഞ്ഞും അറിയാതെയും അത്തരക്കാർ ചെയ്യുന്നത്… അദ്ദേഹത്തെ എന്തിനിങ്ങനെ ഭയക്കുന്നു… അനാവശ്യമായ ഭയം എന്തിനു? എന്തിനിങ്ങനെ ഭീതി അന്യ മത വിഭാഗങ്ങളിൽ പടർത്തുന്നു? മോദി ഭീതി ഉണര്ത്തി വിടുന്നവർ വര്ഗീയ ധ്രുവീകരണം നടത്തുകയാണ്…. നിഷ്പക്ഷരെ ചിന്തിക്കുക… അദ്ദേഹത്തിനു ഒരവസരം കൊടുക്കുക.. അതാണ്‌ യുക്തിപൂർവമായ ചിന്ത… അങ്ങീകരിക്കുക… ജനാധിപത്യത്തെ ബഹുമാനിക്കുക.. മോദിയെ തിരഞ്ഞെടുത്തവരെ ബോധമില്ലാതവരാക്കുന്ന കളി രാഷ്ട്രത്തിനു ആപത്താണ്… രാഷ്ട്ര നന്മയാകട്ടെ നമ്മുടെ ലക്‌ഷ്യം..ആരോപണങ്ങളിൽഒന്നും തളരാതെ സുധീരമായി സ്വ കർമത്തിൽ മാത്രംവിശ്വസിച്ചുമുന്നോട്ടു നീങ്ങിയതിന്റെ ഫലമായിഅദ്ദേഹം ഇന്ന് നമ്മുടെ ഭരണാധികാരിയാണ്… നമ്മുടെ പ്രധാന മന്ത്രിയാണ്..ജാതി മത ഭേദങ്ങൾക്കതീതനായ, രാജ്യരക്ഷയും രാജ്യാഭിവൃദ്ധിയുംമാത്രം സ്വപ്നമായുള്ള ഒരു നേതാവിനെ നമുക്ക് ലഭിച്ചിരിക്കുന്നു.സ്വാർത്ഥ താല്പര്യങ്ങളുടെ പടുകുഴിയിൽ പെട്ടു പോയനമ്മുടെ രാജ്യത്തിന്ഉയരാൻ സമയമായിരിക്കുന്നു.. കരുത്തനായ ഒരു ഭരണാധികാരി എന്ന ജനതയുടെ ആഗ്രഹംസഫലമായ്ക്കഴിഞ്ഞു… ആ കരുത്തിനു കീഴിൽ , ആ കർമ്മയോഗിയുടെ തണലിൽ , നമ്മുടെ മോദിയുടെ കീഴിൽ മോടിയോടെ നമുക്ക് കൈകോർത്ത് നില്ക്കാം.. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിനു വേണ്ടി പരിശ്രമിക്ക്യാം.. ജയ്‌ ഹിന്ദ്‌…