പത്താൻകൊട്ട് ആക്രമണവും 2008ലെ 26/11 മുംബൈ ആക്രമണവും – ഒരു താരതമ്യം!

12512708_1490267954613829_2174968447867673920_n

ആക്രമണത്തിന് പിന്നിൽ:

രണ്ടു സംഭവത്തിനു പുറകിലും ഉണ്ടായിരുന്നത് പാകിസ്താനിലെ തീവ്രവാദി സംഘടനകൾ. 26/11ന്റെ കാരണക്കാർ ലഷ്കർ-ഇ-തൈബ ആയിരുന്നെങ്കിൽ പാത്താൻകോട്ടിൽ ജൈഷ്-ഇ-മൊഹമ്മദ്‌ ആണ്.

ലൈവ് കവറേജും പൊതുജന ശ്രദ്ധയും:

മുംബൈ ആക്രമണം നമ്മുടെ ചാനലുകൾ തീർത്തും നിരുത്തരവാദപരമായി നാലു ദിവസവും ലൈവ് കവറേജ് കൊടുത്തു. (തീവ്രവാദികളെ വിദൂരത്തിലിരുന്നു നിയന്ത്രിച്ചിരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി). അന്നത്തെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട സർക്കാരും മാധ്യമങ്ങളും പത്താൻകോട്ടിൽ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. പാക്കിസ്ഥാന്‍ നാവിക താവളത്തിൽ മൊക് ഡ്രിൽ വരെ നടത്തി, ഒരു പാട് നാളത്തെ,ഒരു പക്ഷെ മുംബൈ ആക്രമണത്തേക്കാൾ വമ്പൻ ആസൂത്രണത്തോടെ നടത്തിയ ഒരു ആക്രമണമായിരുന്നു പത്താൻകോട്ടിലെതെങ്കിലും ആക്രമണം പരാജയപ്പെട്ടത് കൊണ്ടും മാധ്യമ കവറേജ് കുറഞ്ഞത് കൊണ്ടും പൊതു ജനത്തിന് അതിന്റെ തീവ്രത അനുഭവപ്പെട്ടില്ല.

ആക്രമണ ലക്ഷ്യവും ഫലവും:

mumbai_terror_attacksമുംബൈ ആക്രമണത്തിന്റെ ലക്ഷ്യം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ആക്രമിച്ചു പരമാവധി ജീവഹാനി വരുത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുക എന്നതായിരുന്നു. 150 ൽ പരം ഇന്ത്യക്കാരുടെ ജീവനെടുത്ത 300 ഓളം പേരെ പരിക്കേൽപിച്ച, കസബിന്റെ നേതൃത്വത്തിൽ പത്തു തീവ്രവാദികൾ നടത്തിയ ആ ആക്രമണം അങ്ങനെ വിജയം കണ്ടു. എന്നാൽ ആറു  തീവ്രവാദികൾ നടത്തിയ പത്താൻകോട്ടിലെ ആക്രമണ ലക്ഷ്യം വ്യോമത്താവളത്തിലുണ്ടായിരുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ഹെലികോപ്റ്ററുകളും വെടിക്കോപ്പുകള്‍ ശേഖരിച്ച കെട്ടിടവും ഇന്ധന ശേഖരവുമായിരുന്നു. വ്യോമസേനയുടെ അത്തരം ആസ്തികള്‍ സംരക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചതിനാൽ ആക്രമണം പരാജയപ്പെട്ടു. പക്ഷെ അതിനു നമ്മൾ കൊടുക്കേണ്ടി വന്ന വില നമ്മുടെ ഏഴു വീര ജവാന്മാരുടെ ജീവൻ ആയിരുന്നു. ഇന്ത്യയെ പരിഹസിച്ചു ജയ്ഷെമുഹമ്മദ് പുറത്തു വിട്ട വീഡിയോയിൽ പോലും അവരുടെ വിജയം ആയി പറയുന്നത് ജിഹാദികളെ തുരത്താനുള്ള സൈനിക നടപടി 48 മണിക്കൂർ നീണ്ടു എന്നത് മാത്രമാണ്.

പ്രതികരണങ്ങൾ:

3062406417_db3c34e119_oമുംബൈ ആക്രമണ സമയത്ത് ഇന്ത്യ അക്ഷരാർത്ഥത്തിൽ ഒന്നായി.
ഒരു മറു ശബ്ദം പോലുമില്ലാത്ത വിധം ഒറ്റക്കെട്ടായി ഒരേ ശബ്ദത്തോടെ രാജ്യം നമ്മുടെ സർക്കാരിനു ആ ആപത്ഘട്ടത്തിൽ പൂർണ പിന്തുണകൊടുത്തു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പ്പിയടക്കം ഒരാൾ പോലും ആക്രമണം സർക്കാരിന്റെ കഴിവ് കേടാണെന്ന് കുറ്റപെടുത്താൻ നിന്നില്ല. വലിയ ജീവഹാനിയും മാനഹാനിയും ഉണ്ടാക്കിയ ആ ആക്രമണം നൂറു ശതമാനം വിജയിച്ചിട്ടു പോലും.

അല്ലെങ്കിലും പുറത്തു നിന്ന് ഒരു ആക്രമണം വരുമ്പോൾ എല്ലാ വ്യതാസങ്ങളും മറന്നു അകത്തുള്ളവർ ഒന്നാവുക എന്നത് സാമാന്യ തത്വം ആണ്. പക്ഷെ ദുഖത്തോടെ പറയട്ടെ പത്താൻകോട്ടിൽ അങ്ങനെയായിരുന്നില്ല രാജ്യത്തിനകത്തു നിന്നുള്ള പ്രതികരണങ്ങൾ. മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്ന അവസ്ഥയെ സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിപക്ഷ കക്ഷികളായ കോണ്ഗ്രസിന്റെയും, സി.പി.ഐ.എമ്മിന്റെയും, പ്രമുഖ മാധ്യമ പ്രവർത്തകരടക്കമുള്ള പുരോഗമനവാദികളുടെയും മറ്റും പ്രതികരണം.

ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ച ഒരു ആക്രമണമായിരുന്നിട്ടു കൂടി, കോമ്പിംഗ് ഓപറേഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ സർക്കാരിനെ കുറ്റം പറയാൻ മത്സരിക്കുകയായിരുന്നു അവർ. രാജ്യം നശിച്ചാലും വേണ്ടില്ല മോഡി വിജയിക്കാതിരുന്നാൽ മതി എന്ന നീചമായ അവസ്ഥയിലേക്ക് മോഡിയോടുള്ള വ്യക്തി വൈരാഗ്യം അവരെ കൊണ്ട് ചെന്നെത്തിച്ച ഒരു കാഴ്ചയാണ് നമ്മൾ കണ്ടത്. ലോക പോലിസ് ആയ അമേരിക്കയിലും, വൻ ശക്തികളായ ഫ്രാൻസിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ഇതിനേക്കാൾ ഭീകരമായ തീവ്രവാദി ആക്രമണങ്ങൾ നടക്കുന്നത് എല്ലാം മറന്ന് അവർ പറയുകയാണ്, 56 ഇഞ്ച് നെഞ്ചളവിന്റെ മേനി പറഞ്ഞ മോഡിയുടെ പരാജയമാണത്രെ കണ്ടത്.

pathankot-attack_650x400_71451836104മോഡി ഭക്തർ ഇപ്പോൾ കരയുന്നുണ്ടാവും, കോപം കൊള്ളുന്നുണ്ടാവും എന്നാണ് ഒരു പ്രമുഖ മാധ്യമ പ്രവർത്തക ട്വീറ്റ് ചെയ്തത്. എന്താണതിനു അർഥം? മോഡി ഭരിക്കുമ്പോൾ രാജ്യത്തിന് ഒരു ആപത്തു വരികയാണെങ്കിൽ മോഡി ഭക്തർ മാത്രം ആണോ കരയുന്നത്? ഈ മാധ്യമ പ്രവർത്തക അടക്കം വേറെ ആരൊക്കെയോ സന്തോഷിക്കുന്നു എന്നാണോ അതിനർത്ഥം?! അതെ, സത്യത്തിൽ ആ ഒരു വിഭാഗം, അസഹിഷ്ണുത ക്ലബ് എന്ന് വിളിക്കാം നമുക്കവരെ. പത്താൻകൊട്ട് ആക്രമണത്തിൽ വളരെ സന്തോഷത്തിൽ തന്നെ ആയിരുന്നു എന്നാണു അത്തരം പ്രതികരണങ്ങൾ കാണിക്കുന്നത്.

ടെയിൽപീസ്: പ്രാധാനമന്ത്രി കുപ്പായവും തൈച്ചു കാത്തിരിക്കുന്ന നെഹ്റു കുടുംബത്തിലെ യുവരാജാവ് രാഹുൽ ഗാന്ധി ഈ രണ്ടു ആക്രമണ സമയത്തും അവധി ആഘോഷിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് കൗതുകകരമായ ഒരു സാമ്യം. രാജ്യം ആപത്തു നേരിടുമ്പോൾ ആഘോഷം പകുതിക്കുവച്ച് നിർത്തി ഓടിയെത്താനൊന്നും മെനക്കെട്ടില്ല എന്നത് മറ്റൊരു കൌതുകം!