ശ്രീരാമനെ ആർക്കാണ് ഇത്ര പേടി ?


— കൃഷ്ണപ്രിയ  —

ഇന്ന് മര്യാദപുരുഷോത്തമൻ ശ്രീരാമന്റെ ജയന്തി – രാമനവമി
 
രാമനെ പഴിക്കുന്നവരെ പൊതുവെ 3 ആയി തിരിക്കാം .
 
1 രാമനെ അറിയാതെ, മനസ്സിലാക്കാതെ എവടെ നിന്നെല്ലാമോ എന്തൊക്കെയോ കേട്ടും ,സാഹിത്യകാരന്മാരുടെ പദ്യ ഗദ്യ ശകലങ്ങൾ വായിച്ചും വരുന്ന എടുത്തുചാട്ടക്കാരായ പുരോഗമനക്കാർ. ഇവരിൽ പകുതി പേരെയും രാമായണം ഒന്ന് കാണിച്ചു കൊടുത്താൽ തന്നെ മതിയാകും .
 
2 തന്റെയുള്ളിലെ അസഹിഷ്ണുതയും സദാചാര പോലീസിങ്ങും തിരിച്ചറിയാതെ മറ്റുള്ളവരില് കുറ്റങ്ങൾ കണ്ടു പിടിക്കാൻ മാത്രം ജീവിക്കുന്നവർ. ചികിത്സാ വേണമെങ്കിൽ ആദ്യം സ്വയം ഈ സുപ്പീരിയോരിറ്റി കോംപ്ലക്സിൽ നിന്നും പുറത്തു വരേണ്ടി വരും. അത് എളുപ്പം നടക്കുന്ന കാര്യമല്ല. കുറച്ചുദിവസങ്ങൾക്കു മുൻപ്, ഒരു പോസ്റ്റ് കാണാനിടയായി.. ലവനും കുശനും രാമന്റെ സന്തതികളല്ലെന്നും രാമൻ impotent ആണ് എന്നുമാണ് ടിയാന്റെ വാദം. കമെന്റുകളുടെ കഥയാണെങ്കിൽ പറയാനുമില്ല. ദശരഥ പരമ്പരയിൽ സന്താനോത്പാദന ശേഷിയുള്ളവർ ആരുമില്ലെന്ന് പറയുന്നവരെയും കുറച്ചുകൂടി കടന്നു സൂര്യവംശത്തെ മുഴുവൻ impotent ആക്കുന്നവരെ വരെ കണ്ടു ..
 
ഒരുമിച്ചുണ്ടായ സമയത്ത് ലക്ഷ്മണന് സീതയോടു ‘ ഒന്നും തോന്നാതെ’ വരില്ല എന്നാണു ഒരു ടിയാത്തി അതിൽ വിധിയെഴുതിയത്. വാല്മീകി രാമായണത്തിൽ തനിക്കു സൗകര്യമുള്ളതെടുത്തും ബാക്കി തന്റെ സൗകര്യത്തിനനുസരിച്ചു വളച്ചും പല കഥകളും ഇവർ ഉണ്ടാക്കിക്കളയും. ആധാരമെന്തെന്നു ചോദിച്ചാൽ സമാന്തര വായനയെന്നു പറഞ്ഞു കളയും. സ്വന്തം മനസ്സിലെ വിഷം വല്ല വിധേനയും തുപ്പി തീർക്കുന്നവരാണവർ . ഇത്തരക്കാരെ അവഗണിക്കുന്നതാണ് നല്ലത്. അതിൽ കൂടുതലൊന്നും അവരർഹിക്കുന്നെ ഇല്ല. പറ്റിയാൽ ബർനോൾ ഫലം ചെയ്‌തേക്കും.
 
3 അപകടകരമാം വിധം ദ്രാവിഡവാദം പറയുന്നവർ . ഏറ്റവും അപകടകാരികൾ ഇവരാണ്. ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുകയെന്ന അജണ്ട ഇത്തരക്കാരിൽ നിന്നും വായിച്ചറിയുവാൻ ബുദ്ധിമുട്ടില്ല. ആര്യനായ രാമൻ ദ്രാവിഡനായ രാവണനെ അപായപ്പെടുത്തിയെന്ന കള്ളക്കഥ കൊണ്ടവർ ഒരുപാട് തന്ത്രങ്ങൾ മെനഞ്ഞതാണ്. രാവണനെ രാമനെക്കാളേറെ മഹത്വവൽക്കരിക്കുന്നതും ഇതേ അജണ്ടയുടെ ഭാഗമാണ്. (രാവണൻ വിദ്വാനും ജ്ഞാനിയും ധീരനും ഭക്തനുമെല്ലാമായിരുന്നെങ്കിലും അങ്ങേയറ്റം സ്വാർത്ഥനായിരുന്നു) E.V രാമസ്വാമിയെന്ന രാജ്യദ്രോഹിയുടെ പിന്മുറക്കാരാണിവർ . ഇവരെ സൂക്ഷിക്കുക തന്നെ വേണം. One among breaking india force. ഇത്തരക്കാരെ നേരിടാൻ ബൗദ്ധിക ക്ഷത്രിയന്മാരാകേണ്ടതുണ്ട്. കള്ളക്കഥകളുടെ അടിസ്ഥാനത്തിൽ കെട്ടിയുണ്ടാക്കിയ വിഖണ്ഡവാദങ്ങളെ അറിവ് കൊണ്ട് നേരിടുക. രാമനെയറിയാൻ രാമായണം വായിക്കുകയാണ് വഴി.. അറിവ് കൊണ്ട് ശക്തരാകേണ്ടതുണ്ട് .
 
രാമനെ പഴി പറഞ്ഞു മടുത്തിട്ടാണോ അതോ അത് സാമാന്യർക്കു വിട്ടു കൊടുത്തിട്ടാണോ എന്തോ ബുദ്ധിജീവികളിപ്പോ രാമായണത്തിലെ മറ്റു പല മേഖലകളിലും ഗവേഷണം നടത്തുന്നുണ്ട്.
 
രാമായണം ചരിത്രമല്ലെന്നു വാദിച്ചു ചിലർ
ബ്രാഹ്മണമേധാവിത്തത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നു പറഞ്ഞു ചിലർ
രാമന് അഭിപ്രായ രൂപീകരണത്തിനുള്ള കഴിവില്ല എന്ന് പറഞ്ഞു ചിലർ (അച്ഛനെ അനുസരിച്ചതാണ് അപരാധം )
ചരിത്രമല്ലെന്നു വാദിച്ചിട്ടു കാര്യമില്ലെന്നു ബോധ്യമായവരിൽ , രാമസേതു സത്യമെന്നു വന്നാൽ പാലം ലോക പിതാവായ ആദാമിന്റെ തലയിൽ നിന്ന് മാറിപ്പോകുമോ എന്ന ഭീതിയിൽ രാമായണത്തിലെ സ്ഥലങ്ങളെ പരമാവധി ആശയക്കുഴപ്പത്തോടെ അവതരിപ്പിച്ചു ചിലർ.
ആദികാവ്യമായ രാമായണം ബുദ്ധമതത്തിനു ശേഷമാണെഴുതിയതെന്നു വാദിച്ചു ചിലർ.
ആര്യനും ദ്രാവിഡനും അത്രകണ്ട് ചിലവാകില്ലേ എന്ന് സംശയം തോന്നിയപ്പോ ശൈവ വൈഷ്ണവ സംഘട്ടമാക്കി ചിലർ
 
(ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പിന്നിൽ അത്ര വിശുദ്ധമല്ലാത്ത അമേരിക്കൻ ബന്ധം കണ്ടെത്തുവാനൊട്ടും പ്രയാസമില്ലെന്നു കൂടി ഓർക്കണം.)
 
ബുദ്ധിജീവികളേ ഇത്രമേൽ അസ്വസ്ഥമാക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ലെന്നു തോന്നുന്നു.
എന്തുകൊണ്ടാണിവർ രാമനെയും രാമായണത്തെയും ഇത്രയധികം ഭയക്കുന്നതെന്നറിയാമോ?
 
രാമായണമെഴുതിയെന്നു പറയപ്പെടുന്ന കാലത്തെ ലോക ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. അക്കാലത്തെ ഗ്രന്ഥങ്ങൾ വല്ലതുമുണ്ടെങ്കിൽ, അവയൊന്നു വെറുതെ മറിച്ചു നോക്കുക.. .. അത് സാഹിത്യമാകട്ടെ ആധ്യാത്മികമാകട്ടെ ചരിത്രമാകട്ടെ അവയിലൊന്നും തന്നെ രാമനോളം സത്യസന്ധനും നീതിമാനുമായൊരു വ്യക്തിത്വത്തെ കാണാൻ സാധിക്കില്ല എന്നാണനുഭവം.. രാമായണം സമുജ്ജ്വലമായ ഒരാദർശത്തിന്റെ, സത്യനിഷ്ഠയുടെ , ത്യാഗത്തിന്റെ ഇതിഹാസമാണ് . പറയാനൊരു ചരിത്രമില്ലാത്തവർ ചരിത്രമുള്ളവരെ, അതും ധാർമികമായ ചരിത്രത്തിലുറച്ചു നിന്നവരെ ഭയക്കും. എടുത്തു കാണിക്കാൻ രാമൻ പോയിട്ടൊരു രാവണൻ പോലുമില്ലാത്തവർ രാമനെ പഴിക്കാതിരിക്കുമോ? .

Science Channel Video – “Magic Bridge” Connecting India And Sri Lanka?

സത്യത്തിന്റെ , സ്ഥൈര്യത്തിന്റെ ത്യാഗത്തിന്റെ ആള്രൂപമായിരുന്ന രാമൻ സുഖ സൗകര്യങ്ങളിലൂടെ മാത്രം നടന്നു ശീലിച്ചവനായിരുന്നില്ല .. സ്വജീവിതത്തിൽ ക്ലേശങ്ങളുടെ വേലിയേറ്റമനുഭവിച്ച വാല്മീകിയുടെ ഈ ആദർശ പുരുഷൻ വികാരങ്ങളില്ലാത്തവനുമായിരുന്നില്ല . ജീവിതം തനിക്കു മുന്നിലേക്കിട്ടു തരുന്ന പ്രതിസന്ധികളിൽ പൊട്ടിക്കരയുന്ന , ദുഖാധിക്യത്താൽ മോഹാലസ്യപ്പെടുന്ന , ക്രോധം കൊണ്ടലറുന്ന രാമനെ ആദികാവ്യത്തിൽ കാണാൻ സാധിക്കും.. എന്നാൽ ഈ വികാരങ്ങളെയെല്ലാം അതിജീവിക്കുവാനുള്ള മനപക്വത രാമനിലുണ്ടായിരുന്നു. രാമനെ ആരാധ്യനാക്കുന്നതുമിതു തന്നെയാണ്. ജീവിതത്തെ അതിന്റെ സ്വാഭാവികമായ രീതിയിൽ, ഒരുപക്ഷെ അതിന്റെ എല്ലാ പ്രചണ്ഡഭാവങ്ങളോടും കൂടി ഉൾക്കൊള്ളാൻ സാധിച്ചവനായിരുന്നു രാമനും കൃഷ്ണനും. ഭാരത സംസ്കാരത്തിന്റെ നെടും തൂണുകളാണിവർ രണ്ടു പേരും .
 
ഇവരാരും ഭാരതീയദർശമായ് വരരുതെന്ന് നിര്ബന്ധമുള്ളവർ അവരിലെ കുറ്റങ്ങളും കുറവുകളും എണ്ണിപ്പെറുക്കാനിറങ്ങുന്നത് സ്വാഭാവികമാണ്. പക്ഷെ ആ കുറവുകൾ കേട്ടു രാമനെയും കൃഷ്ണനെയും അറിയാൻ ശ്രമിക്കാതെ തള്ളിക്കളയുന്നത് ശരിയല്ല. കുറ്റങ്ങളും കുറവും പെരുപ്പിച്ചുകാണിക്കുന്നവരുടെ ആവശ്യവുമത് തന്നെയാണ് . ആരുടെ താളത്തിനൊത്താണ് നാം സ്വയമറിയാതെ തുള്ളിപ്പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.
 
ഭാരതത്തെ ചേർത്ത് കോർത്ത് നിർത്തുന്നതിൽ ഇതിഹാസങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്. ഇതിഹാസങ്ങളിൽ വെച്ച് രാമായണത്തോളം സ്വാധീനം സാമാന്യരിൽ ചെലുത്തിയ മറ്റൊരു ഗ്രന്ഥവും വേറെയില്ല. സാഹിത്യപരമായും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആധ്യാത്മികമായും രാമായണം ഭാരതത്തിന്റെ ജീവശ്വാസവുമായി അത്രമേൽ ഇണങ്ങി ചേർന്നിട്ടുണ്ട്. അതെ, ഭാരതത്തിന്റെ ജീവവായുവാണ് രാമായണം.
 
രാമന്റെ ത്യാഗത്തിന്റെ , സീതാ ത്യാഗത്തിന്റെ, ലക്ഷ്മണ ത്യാഗത്തിന്റെ , ഭരത ത്യാഗത്തിന്റെ കഥ പറയുന്ന രാമായണം അവനവനു വേണ്ടി മാത്രമാകരുത് ജീവിതമെന്നു പഠിപ്പിക്കുന്നു. ത്യാഗത്തിലൂടെ, സത്യത്തെ മുൻനിർത്തി ജീവിതത്തെ മുൻപോട്ടു നയിക്കുവാൻ പഠിപ്പിക്കുന്നു. സമഷ്ടിയിൽ നിന്നും വ്യക്തിയിലേക്ക് ചുരുങ്ങിയ കൈകേയിയിൽ നിന്നും , രാവണനിൽ നിന്നും പഠിക്കരുതെന്നു പറയുന്ന കഥയാണ്.. സമഷ്ടിയല്ല , വ്യക്തിയാണ് പ്രധാനമെന്ന് പറഞ്ഞു കൊണ്ട് വ്യക്തിയിലേക്ക് ചുരുങ്ങുന്ന പുതു സമൂഹത്തിൽ രാമായണത്തോളം അനുയോജ്യമായ മറ്റൊരു ഗ്രന്ഥവുമില്ല.
 
ഓർക്കുക , രാമന്റെ യഥാർത്ഥ ഗുണങ്ങൾ മറച്ചു വെക്കപ്പെടുന്നതും രാമൻ അനാവശ്യമായി വിമർശിക്കപ്പെടുന്നതും വ്യക്തമായ ലക്ഷ്യങ്ങളോടെ തന്നെയാണ് . സീതയുടെ ദുർഗതിയെക്കുറിച്ചോർത്ത് വിലപിക്കുന്നവർ ഭൂരിഭാഗവും സീതാമാതാവിന്റെ ശുദ്ധിയെ ഭയക്കുന്നവരാണ്.. അതുകൊണ്ടാണവർ സീതയെ ദുർബലയാക്കുന്നത്. രാവണനെ മുഖമുയർത്തിയൊന്നു നോക്കുക പോലും ചെയ്യാതെ ഒരു പുല്ലു പറിച്ചു മുന്നിലിട്ട് രാവണന്റെ ചോദ്യങ്ങൾക്കുത്തരം അതിനോട് പറഞ്ഞ സീതാമാതാവിനോളം ശുദ്ധിയും ധൈര്യവും സ്ഥൈര്യവും ഭാരതീയ സ്ത്രീത്വത്തിനുണ്ടാകരുതെന്നവർക്കു നിർബന്ധമുണ്ട്.. ദേശീയതയെ രാമരാജ്യവുമായ് കൂട്ടി വായിക്കുമ്പോൾ അത് വർഗീയമാകുന്നതും രാമ ജന്മഭൂമി ഇത്രമേൽ വിവാദമാകുന്നതും ഇതെല്ലാം കൊണ്ട് തന്നെ. രാമനെ താറടിക്കേണ്ടത് പലരുടെയും ആവശ്യമാകുന്നതു അവർ രാമരാജ്യത്തെ ഭയക്കുന്നത് കൊണ്ടാണ്. ഭാരതത്തിലെ ഒരു സദാ പൗരനിതെല്ലാം തിരിച്ചറിയേണ്ടതുണ്ട്.
 
രാമായണം എന്നിൽ നിന്നും നമ്മിലേക്കുള്ള യാത്രയാണ്. വ്യക്തിയിൽ നിന്നും സമഷ്ടിയിലേക്കുള്ള യാത്രയാണ് . വ്യക്തിയിലുപരിയായ് സമൂഹത്തിനു പ്രാധാന്യം കൊടുക്കുന്ന, സത്യത്തിന്റെ പ്രഭയിൽ കത്തിജ്വലിക്കുന്ന , ധാർമികാദർശമാണ്. രാമരാജ്യം സത്യത്തിൽ മാത്രം നിലനിൽക്കുന്ന പരമാദർശത്തിന്റെ, ത്യാഗനിഷ്ഠയുടെ സമുജ്ജ്വല ഭാവമാണ്. രാമനെ ഭാരതത്തിന്റെ മുഖമാക്കാൻ, രാമരാജ്യം പുലരാൻ കൊതിച്ച ബാപ്പുവുമുദ്ദേശിച്ചത് മറ്റൊന്നല്ല. ഇതെല്ലാം കൊണ്ട് തന്നെ
രാമരാജ്യത്തെ വർഗീയവൽക്കരിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത് രാഷ്ട്രനന്മയ്ക്കാവശ്യമാണ് .
 
ഇപ്പൊ രാമനെ ചെരുപ്പ് കൊണ്ടടിക്കുന്നത് വരെ കാര്യങ്ങളെത്തിയിട്ടുണ്ട്.
ചിന്തിക്കുക.. !! ഹിന്ദുക്കളാകുക.. മതേതരത്വം ഹിന്ദുവിന്റെ രക്തത്തിലുള്ളതാണ്.
ഹിന്ദുവിന് പ്രത്യേകിച്ച് ഒരു മതേതരനാകേണ്ട ആവശ്യമില്ല. ഹിന്ദുവായാൽ മതി..
 
രാമായണത്തിൽ പ്രത്യക്ഷപ്പെടുന്നത് മുതൽ നായകത്വം
ഏറ്റെടുത്ത് ശ്രദ്ധാകേന്ദ്രമാകുന്ന ഒരാളുണ്ട്..
അത്തരത്തിലൊരാളെ രാമായണത്തിലുള്ളൂ..
തുടക്കം മുതൽ ഒടുക്കം വരെ അവിടുത്തെ
നമ്മൾ പിന്തുടർന്നുകൊണ്ടേയിരിക്കും…
 
ശ്രീ ആഞ്ജനേയസ്വാമി !
 
കൊടുക്കൽ വാങ്ങലുകളില്ലാത്ത സ്വാർത്ഥരഹിതമായ സൗഹൃദത്തിന്റെ പ്രതീകമെന്നോ, സമർപ്പണഭക്തിയുടെ പരമോദാര രൂപമെന്നോ ഒക്കെ വിശേഷിപ്പിക്കാം
 
തുളസിദാസ്‌ പറയുന്നത് ശ്രീരാമചന്ദ്രനെ അറിയുവാനും പ്രാപിക്കുവാനും ആദ്യം ഹനുമാൻസ്വാമിയെ ഭജിക്കാനാണ്.. അതുകൊണ്ട് അയോധ്യയിൽ രാമക്ഷേത്ര നിർമ്മിതിക്കായി നമുക്ക് മാരുതി പാദപദ്മത്തെ അഭയം പ്രാപിക്കാം ..
 
“യത്രയത്ര രഘുനാഥ കീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണ ലോചനം
മാരുതി നമത രാക്ഷസാന്തകം ”
 
“സീയാവർ രാമചന്ദ്ര കീ ജയ്
പവൻസുത് ഹനൂമാൻ കീ ജയ് “
 
ജയ് ശ്രീരാം..