ഈ കമ്മ്യൂണിസ്റ്റുകാർക്ക് ഇതെന്തു പറ്റി !!! ?

— സൂര്യദേവ് — കമ്മ്യൂണിസ്റ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മാര്‍ക്സ്, എങ്കലസ്‌ ,ലെനിന്‍ ത്രയങ്ങളെ   അല്ലെങ്കില്‍ ജോസഫ് സ്റ്റാലിന്‍ എന്ന ക്രൂരനെയോ അതും അല്ലെങ്കില്‍ ചെഗുവരെയോ അല്ല ഓർക്കുക, പകരം പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന സഖാവ് എ കെ ജി യേയോ പാർട്ടിക്ക്  വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എളിമയുടെ പര്യായം ആയ അവസാനം പാമ്പുകടി ഏറ്റു മരിച്ച സഖാവ് കൃഷ്ണപ്പിള്ളയെയോ ആണ് ഓര്‍മ്മ വരിക.. അതിനുള്ള കാരണം…

അയലാൻ കുർദി കൊല്ലപ്പെട്ടതല്ല , കൊന്നതാണ് …

കോടിക്കണക്കിനു സിറിയൻ അഭയാർഥികളെ മരിക്കാൻ വിട്ടു കൊണ്ട് അതിർത്തി കൊട്ടിയടച്ചു GCC അറബ് രാജ്യങ്ങളുടെ മനുഷ്യത്വമില്ലായ്മ ..!!! വിശ്വരാജ്  അയലാൻ കുർദി എന്ന ഈ പിഞ്ചു ബാലൻ ലോകമെമ്പാടും ഉള്ള കണ്ണുകളെ കഴിഞ്ഞ ദിവസങ്ങളിൽ കരയിപ്പിച്ചു കളഞ്ഞു. കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു കുസൃതിക്കുരുന്നായി തോന്നുന്ന ആ കാഴ്ച പക്ഷെ അവൻ മരിച്ചു കിടക്കുന്നതായിരുന്നു . ഉപ്പു വെള്ളം കുടിച്ചു മരിച്ച അവന്റെ ആ പിഞ്ചു ശരീരം ഓളങ്ങൾ മെല്ലെ മെല്ലെ തഴുകി തുർക്കിയിലെ ബോധ്രം കടൽ…

സെപ്ത് 5 , മ്യൂണിച്ച് ദുരന്ത വാർഷികം – ഇസ്രായേലിന്റെ കഥ ജൂതന്മാരുടെയും.

അഞ്ജലി ജോർജ്    1972 ലെ സെപ്റ്റംബർ 5 നു ലോകം ഉറക്കം ഉണർന്നത് ജർമ്മനിയിലെ മ്യൂണിക് ഒളിമ്പിക്സ് ഗ്രാമത്തിൽ നുഴഞ്ഞു കയറിയ ആയുധധാരികളായ ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന പലസ്തീനിയൻ സംഘടനാ പ്രവർത്തകർ പതിനൊന്നു ഇസ്രായേലി അതലറ്റ്കളുടെ ബന്ദികളാക്കിയ വാർത്ത കേട്ടുകൊണ്ടാണ്. ഇസ്രായെലിൽ രാഷ്ട്രീയ തടവുകാരായ  234 തീവ്രവാദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ബന്ദി നാടകം. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സൌഹൃദ കൂട്ടായ്മ സുദൃഢമാക്കാനായ് കൊണ്ടാടുന്ന ഒളിമ്പിക് മത്സരവേദി, രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ കാരണം ഒമ്പത്…

ഹിന്ദു രാഷ്ട്രവാദം – സത്യവും മിഥ്യയും

  വളരെയേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് ഹിന്ദുരാഷ്ട്രം, അതിലേറെ തെറ്റിധരിക്കപ്പെട്ട ഒരു സംഘടനയാണ് ഹിന്ദുരാഷ്ട്രത്തിന്റെ പ്രവക്താക്കളായ രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയും..    ലോകത്തില്‍ ഏറ്റവും അധികം തെറ്റി ധരിപ്പിക്കപ്പെട്ട പദങ്ങളില്‍ ഒന്നാണ് “ഹിന്ദു രാഷ്ട്രം”. ഹിന്ദുരാഷ്ടത്തിന്റെ ഇന്നത്തെ വക്താക്കളായി അറിയപ്പെടുന്നതും, ഈ വാക്ക് കേള്‍ക്കുന്ന മാത്രയില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍മ്മവരുന്നതും, രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയാണ്. ഈ നാടിനെ ഹിന്ദുരാഷ്ട്രമായും, അമ്മയായും കാണുന്ന RSS കാര്‍ കപട…

ചിന്തയിൽ നിന്ന് ചിന്താ ശൂന്യ ജെറോമിലേക്കുള്ള ദൂരം

— വിജയകുമാർ — ചിന്ത ജറോം ഒരു പാവം പെണ്‍കുട്ടിയാണ്. തന്റെ നേതാക്കള്‍ പറഞ്ഞുകൊടുക്കുന്നതൊക്കെ അതുപോലെ പ്രസംഗിക്കുക എന്നതിനപ്പുറം പ്രത്യേക ദൌത്യമോന്നുമില്ലാത്ത ഒരു പാവം പെണ്‍കുട്ടി .സ്വാതന്ത്രസമരത്തെക്കുറിച്ച് എത്ര ആവേശത്തോടെയാണ് ആ കുട്ടി സംസാരിക്കുന്നത്. തനിക്കു ക്ലാസ്സെടുത്ത നേതാക്കളെ ഇനി കാണുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കാന്‍കൂടി കുട്ടി തയ്യാറാകണം. ഇപ്പോള്‍ ആവേശത്തോടെ സംസാരിക്കുന്ന ആ പഴയ സ്വാതന്ത്രസമരത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന്.? സ്വാതന്ത്രസമര നേതാക്കളെ നിരന്തരം അവഹേളിച്ചുകൊണ്ട് അക്കാലത്ത് നമ്മള്‍ മുദ്രാവാക്യംവിളിച്ചുനടന്നത് എന്തിനായിരുന്നുവെന്ന് ചോദിക്കണം ?. രണ്ടാം…

ഡയറക്റ്റ് ആക്ഷന്‍ ഡേ-നോഖാലി വംശഹത്യകള്‍..

രോഷന്‍ വര്‍ഷാവര്‍ഷം ആഗസ്റ്റ് 15 നു സ്വാതന്ത്ര ദിനം സമുചിതമായി, സന്തോഷപൂര്‍വ്വം ആഘോഷിക്കുമ്പോള്‍, അതിനോടു ബന്ധപ്പെട്ട, എന്നാല്‍ വളരെ സങ്കടകരമായ മറ്റുരു ചരിത്ര സംഭവത്തിന്റെ വാര്‍ഷികമാണ് ആഗസ്റ്റ് 16.  നമ്മുടെ ഈ തലമുറ അറിയാതെ പോവുന്ന, ചരിത്ര പുസ്തകങ്ങള്‍ പലപ്പോഴും മറച്ചു വെക്കുന്ന, ശപിക്കപ്പെട്ട ദിനങ്ങളായിരുന്നു, 1946 ലെ ആഗസ്റ്റ് 16 മുതലുള്ള ദിനങ്ങള്‍.. മുസ്ലിം ലീഗ് കൗണ്‍സില്‍ ആഹ്വാനം ചെയ്ത, ഡയറക്ട് ആക്ഷന്‍ ഡേ, എന്ന ഓമനപ്പേരില്‍ ഹിന്ദുക്കളെ നരഹത്യ നടത്തിയ ആ ദാരുണ ചരിത്രം,…

മാഡെസ്നാനവും മറച്ചു പിടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — ഭാരതം ഒരു ജനാധിപത്യ മതേതര രാജ്യം ആണ്.എന്ന് പറഞ്ഞാല്‍ എല്ലാ മതങ്ങളിലെ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ തന്റെ വിശ്വാസവും ആയി ജീവിക്കാന്‍ സ്വാതന്ത്ര്യം ഉള്ള രാജ്യം. അങ്ങിനെ ഉള്ള രാജ്യത്ത് ഒരു മതക്കാരുടെ വിശ്വാസം അതും അവരുടെ ക്ഷേത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ഒരാചാരം പുറത്തുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കുകയും ആ ആചാരം ആരെയും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നിടത്തോളം കാലം, പുറമേ ഉള്ള ആളുകള്‍ അത് നിരോധിക്കണം എന്ന്…

പോണ്‍സൈറ്റ് നിരോധനത്തിന്റെ കാണാപ്പുറങ്ങൾ

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി  — ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെ പറ്റി അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ പലതരം ചര്‍ച്ചകള്‍ നടന്നു വരിക ആണല്ലോ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പൊ വന്ന ഈ നിരോധനത്തെ നൂറു ശതമാനവും അനുകൂലിക്കുന്ന ഒരാള്‍ ആണ് ഞാന്‍. എന്ന് കരുതി അതിന്റെ അര്‍ത്ഥം ഞാന്‍ പോണ്‍ വീഡിയോ കാണാത്ത/ഇഷ്ട്ടപ്പെടാത്ത ആള്‍ ആണെന്നല്ല. കുട്ടികള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍, 2013 ലെ കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ഒരു…

കലാമിനെ കല്ലെറിയുന്നവരോട്….

ഒരു രാഷ്ട്രത്തിന്റെ മുഴുവൻ സ്വപ്നങ്ങൾക്ക്, അഗ്നിച്ചിറകുകൾ സമ്മാനിച്ച ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ, മത്സരങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി… എണ്‍പത്തി നാല് വർഷത്തെ തന്റെ ജീവിതം, അക്ഷരാർത്ഥത്തിൽ അദ്ദേഹം ഭാരതത്തിന്‌ വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു. ഇത്രയും കഠിനാധ്വാനിയായ, ദേശഭക്തനായ, അതിലുപരി സർവ്വസമ്മതനായ മറ്റൊരു വ്യക്തിത്വം ഈ ഭാരതത്തിൽ ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം… ജൈനുലാബ്ദീന്റെയും, ആശിയമ്മയുടെയും, മകനായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി, തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം, വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തന്നെ, സ്വയം ജോലി…

ശ്രീ. വി. ടി. ബൽറാം സ്വയം അപഹാസ്യനാവുമ്പോള്‍

രോഷന്‍   കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ സ്പേസില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് എം.എല്‍.എ ബൽറാമും ബിജെപി നേതാവ് കെ.സുരേന്ദ്രനും തമ്മിലുണ്ടായ വാക്ക് പോരാട്ടം ആയിരുന്നു.. വ്യത്യസ്ത രീതിയിലുള്ള വിശകലനങ്ങളും തെറി വിളികളും ന്യായ-അന്യായ വിശകലനങ്ങളും കൊണ്ട് സജീവ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം ഇത്രമേല്‍ കാലിക പ്രസക്തി നേടിയിട്ടുണ്ടോ എന്നുപോലും സംശയമാണ്.. എന്നാലാകട്ടെ ഈ വിഷയത്തെ ഗൌരവമായി നോക്കിയാല്‍ വെറുമൊരു പൈങ്കിളി വിഷയമായോ അല്ലെങ്കില്‍ മാധ്യമങ്ങളുടെ പുതിയ ഒരു കസര്‍ത്ത് എന്നതിലോ ഉപരിയായി യാതൊരു…

അടിയന്തിരാവസ്ഥ 1975 – ജൂണ്‍ 25 : ഓർമ്മകൾ ഉണ്ടായിരിക്കണം

  — എം. രാജശേഖര പണിക്കര്‍ —  ഇന്ദിരാഗാന്ധിയുടെ ജനാധിപത്യധ്വംസനത്തിന്‍റെ 40-ാം വര്‍ഷം- അടിയന്തരാവസ്ഥക്കെതിരെ പൊരുതി മരിച്ചവര്‍ക്കും മരിച്ചു ജീവിക്കുന്നവര്‍ക്കും വേണ്ടി നമുക്കീ ദിവസം മറക്കാതിരിക്കാം  ജൂണ്‍ 25 ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനമാണ്. നാല്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1975ല്‍ ഒരു ജൂണ്‍ 25-ാംതീയതി അര്‍ദ്ധരാത്രിയിലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. ആ കരിനിയമങ്ങളുടെയും അതിന്‍റെ മറവില്‍ നടമാടിയ പൈശാചികതാണ്ഡവത്തിന്‍റെയും തിക്താനുഭവങ്ങള്‍ പേറി മരിച്ചവര്‍ ഏറെ, മരിച്ചു ജീവിക്കുന്നവര്‍ അതിനെക്കാള്‍ ഏറെ! അവരില്‍ ചിലര്‍…

ഭാരതസ്ത്രീ തൻ ഭാവശുദ്ധി – കനൽ വഴികൾ

— കൃഷ്ണപ്രിയ — പുരുഷകേന്ദ്രീകൃത ലോകത്ത് അടിച്ചമർത്തപ്പെട്ടവളായി നൂറ്റാണ്ടുകളോളം കഴിയേണ്ടി വന്ന ഹതഭാഗ്യയായി ഭാരതാംബയുടെ പെണ്മക്കളെ ചിത്രീകരിക്കുവാൻ ആധുനിക സംസ്കാരം മത്സരിക്കുന്ന കാഴ്ച്ചയാണ് ഇന്ന്  നാം കാണുന്നത്. ദേവദാസി സമ്പ്രദായത്തിലൂടെ  സ്ത്രീകളിൽ ലൈംഗിക അരാജകത്വം ആരോപിക്കപ്പെട്ടു. അതെ സമയം  പാതിവൃത്യം കാത്തു സൂക്ഷിക്കാൻ ആത്മഹത്യ ചെയ്തവൾ എന്ന പരിഹാസവും ചൊരിഞ്ഞു. വിമർശനങ്ങൾ വിരോധാഭാസമാകുന്നതു വിമർശിക്കാൻ വേണ്ടി വിഷയങ്ങളെ തിരയുമ്പോൾ ആണ്. സംസ്കൃതി നേരിടേണ്ടി വന്ന വിമർശന വഴികളിലൂടെ ഒരു യാത്ര  സതി:  ഹൈന്ദവ സമൂഹത്തെ പ്രാകൃതമെന്നു മുദ്ര…

സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ മൂന്നാം  ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ…  കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതിയ രണ്ടാം ഭാഗം ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര പുരാതന ഭാരതചരിത്രത്തിൽ സ്ത്രീകൾ വഹിച്ചിരുന്ന പങ്കു മുൻ ലക്കത്തിൽ നമ്മൾ കണ്ടല്ലോ. ആധുനികയുഗത്തിൽ…

ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര ( കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ ഇവിടെ വായിക്കാം. )   ഒരു സംസ്കാരത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിടെയുള്ള സ്ത്രീകളുടെ ജീവിത നിലവാരവും സാമൂഹികാവസ്ഥയും നോക്കിയാൽ മതിയാവും. എവിടെ…

സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ

      മെയ് 10 – ലോകമാതൃദിനം..  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പരക്ക് ആരംഭം കുറിക്കുന്നു. മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഈ പരമ്പരയിലെ ആദ്യ ഭാഗം:  “സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ “ കൃഷ്ണപ്രിയ എഴുതുന്നു.   ഭാരതീയ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനവും കാലാന്തരത്തിൽ ഭാരതസ്ത്രീയുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങളും നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയരായ വനിതാരത്നങ്ങളെ കുറിച്ചെല്ലാം വിവിധ ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.  ഭാരതീയ സംസ്കൃതിയുടെ…

നയതന്ത്രത്തിന്റെ സുവർണ പടവുകളിലൂടെ…

  ആഗോളവല്‍ക്കരണം, അതിന്റെ ഔന്നിത്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, ഓരോരോ  രാജ്യങ്ങളും, പിന്നെ പല രാജ്യങ്ങൾ ചേർന്ന UN, SAARC, BASIC, ASEAN തുടങ്ങിയ കൂട്ടായ്മയുമായും ഉയർന്ന രീതിയിൽ ബന്ധം പുലർത്തുകയും, രാജ്യത്തിന്റെ വികസനത്തിന് ഉതകുന്ന രീതിയിൽ നയ തന്ത്രങ്ങളെ കാര്യക്ഷമമായി മറ്റു രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പികുകയും, അവയെ അതിൻറെ പ്രായോഗിക തലത്തിൽ അനുയോജ്യമായ രീതിയിൽ അവതരിപ്പികുകയും ചെയ്യുന്നത് രാജ്യത്തിൻറെ സമഗ്രമായ നന്മക്ക് അത്യന്താപേക്ഷിതമാണ്. പുതിയ പുതിയ നയതന്ത്ര രൂപീകരണം , വളർച്ചയെ വളരെ സ്വാധീനിക്കുന്ന നിക്ഷേപം, കച്ചവടം,…

റുവാണ്ടയുടെ കഥ — നമ്മുടെയും..

    റുവാണ്ടയുടെ കഥ — നമ്മുടെയും: കൊളോണിയൽ ശക്തികളെ ഇന്നും വേട്ടയാടുന്ന വംശഹത്യ: “ശ്യാമ വർണ്ണനെപുരുഷ സൌന്ദ ര്യത്തിന്റെ മൂർത്ത ഭാവമായും , കൃഷ്ണ വർണ്ണയെ സ്ത്രീയുടെ ഉദാത്ത സൌന്ദര്യ സങ്കല്പമായും കരുതിപ്പോന്ന ഭാരതീയർക്ക് കറുത്ത വർഗ്ഗക്കാരനോടു മാനസികമായ ഒരു സ്നേഹമുണ്ട്, കരുതലുണ്ട്. വെളുത്തവന്റെ വരവോടെയാവാം നാം മാനസികമായി വെളുക്കാൻ തേക്കാൻ തുടങ്ങിയത്. ആഫ്രിക്കയുടെ മണ്ണിൽ കറുത്തവന്റെ ചോരയുടെ, വിയർപ്പിന്റെ ഗന്ധമുണ്ട് , ലോകത്തിലെ മഹാത്ഭുതങ്ങളിൽ പലതിലും കരുത്തനായ കാപ്പിരി അടിമയുടെ കണ്ണീരിന്റെ ഉപ്പുണ്ട്. പാതിരിയുടെ ചതിയിൽ…

“ഭയങ്കരാമുടി” – പുസ്തക വിശകലനം

ഭയം ജനിപ്പിക്കുന്ന ഒരു പര്‍വതമുണ്ട്…..ഭയങ്കരാമുടി. അശാന്തി ജനിപ്പിക്കുന്നതിന്‍റെ ആദ്യത്തെ പടിയാണ് ഭയം.വലിയ ഭയം ചെറിയ ഭയത്തെ കീഴ്പെടുത്തുന്നു.എങ്കില്‍ പോലും ആത്യന്തികമായി രണ്ടും ഭയങ്ങള്‍ തന്നെയാണ്.കേരളത്തിലെ സമകാലിക രാഷ്ട്രീയ സാമുദായിക മേഖലയില്‍ രൂപപ്പെട്ട ഒരു ഭയങ്കരാമുടിയെക്കുറിച്ചുള്ള നഖചിത്രം വരക്കുകയാണ് കെ രവിവര്‍മതമ്പുരാന്‍ തന്റെ നോവലായ ഭയങ്കരാമുടിയില്‍.ഇന്ത്യന്‍ രാഷ്ട്രീയത്തിനെന്നല്ല ലോക രാഷ്ട്രീയത്തിന് തന്നെ നിര്‍ദ്ധാരണംചെയ്യാന്‍ പറ്റാത്ത ഒരു സമസ്യയാണ് പലപ്പോഴും കൊച്ചു കേരളം. “കന്യാകുമാരിക്ഷിതിയാദിയായി ഗോകര്‍ണാന്തമായ്‌ തെക്കുവടക്കങ്ങന്യോന്യമംബാശിവര്‍ നീട്ടി വിട്ട” പോലെ കിടക്കുന്ന സസ്യ ശ്യാമള കോമളഭൂവില്‍ ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ…

ഭൂവിനിയോഗ ബിൽ – ഒരു അവലോകനം

— അഞ്ജലി ജോർജ്ജ് — രാഷ്ട്രീയാതിപ്രസരമുള്ള മാധ്യമ മേഖലയുള്ള ഇന്ത്യൻ സാഹചര്യത്തിൽ സർക്കാർ തലത്തിൽ നടക്കുന്ന മാറ്റങ്ങൾ പുതിയ നിയമങ്ങൾ, ജന പ്രതിനിധി സഭകളിൽ അവതരിപ്പിക്കുന്ന ,പാസാക്കുന്ന ബില്ലുകൾ എന്നിവയെ കുറിച്ച് വാദവും മറുവാദവും ഒക്കെ നടന്നു സർവ്വം കോലാഹലമയമാവുമ്പോൾ ജനം സംഗതി എന്തെന്നറിയാതെ മിഴിച്ചു നില്ക്കുന്ന അവസ്ഥയാണ് , കണ്ണ് തുറിച്ചു ആകാശത്തോട്ടു നോക്കി നിൽക്കുന്ന സാധാരണക്കാരന്റെ അജ്ഞത അവന്റെ സ്വാഭാവികമായ ദൗർബല്യമല്ല പക്ഷെ അവനെ അത്തരത്തിൽ ഒരു അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്നുള്ള…

ഇൻഡോ ഫോബിയയും ക്രിസ്ത്യന്‍ മിഷനറിമാരും തമ്മിലെന്ത്?

  എഴുതിയത് : റിജു ഭാരതീയൻ ഇന്ന് ലോകം മുഴുവന്‍ “ഇന്ത്യയുടെ നീചമായ സാമൂഹിക വ്യവസ്ഥിതി”യെ പറ്റി ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ചർച്ച ചെയ്യുമ്പോള്‍, ഇന്ത്യയിലെ ഫാസിസത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോള്‍, ഈ പ്രതിഭാസങ്ങള്‍ക്ക് കാരണമായ ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോള്‍, അണിയറയിൽ സമർത്ഥമായി തിരക്കഥ എഴുതി സംവിധാനം ചെയ്യപ്പെടുന്ന ഇൻഡോ ഫോബിയ നാം കാണാതെ പോകുന്നു .  ഈ വിഷയത്തെ ഇന്ത്യൻ ദേശീയതയുടെ പക്ഷത്തു നിന്ന് വീക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇൻഡോ -ഫോബിയ ( Indo-Phobia) എന്നാല്‍, Anti-Indian sentiment or Indophobia refers to…