പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും

— അരുൺ ബാലകൃഷ്ണൻ — കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്. കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്. കുടകിനെ…

ആരാണ് അഘോരികൾ ?

— ധീരജ് ദിവാകർ — ആരാണ് അഘോരികൾ ? °°°°°°°°°°°°°°°°°°°°°°°°°°°°°° ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…

നീയല്ലോ സൃഷ്ടിയും

— രാജേഷ് സി പിള്ള —- സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ…

ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ മഹാത്മാവ്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു. മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. 2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ…

“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )

— രമ രാജീവ് — പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ…

സ്വദേശി ഇൻഡോളജി – രാജീവ് മൽഹോത്ര പ്രഭാഷണം ഭാഗം – 1

— വിചാരം ടീം — രാജീവ് മൽഹോത്ര സ്വദേശി ഇൻഡോളജി Vs വിദേശി ഇൻഡോളജി, വിദേശി ഇൻഡോളജി ഭാരതത്തെ ദോഷകരമായി ബാധിച്ചതെങ്ങിനെ, എന്നീ വിഷയങ്ങളിൽ IGNCA, New Delhi യിൽ നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം തർജ്ജമ. https://www.youtube.com/watch?v=XWeFa6jUiPw സ്വദേശി ഇൻഡോളജി വിഷയത്തിൽ രാജീവ് മൽഹോത്രയുടെ പ്രഭാഷണം – ഒന്നാം ഭാഗം ആതിഥേയൻ:- ഇൻഡോളജി മേഖലയിൽ ഭാരതീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും, പരിചയപ്പെടുത്താനും, പ്രോൽസാഹിപ്പിക്കാനും വേണ്ടി IGNCA പുതുതായി ആരംഭിച്ച സൈദ്ധ്യാന്തിക സംരംഭമാണ് ഭാരതീയ വിദ്യാ പ്രയോജന. ഇതിന്റെ ആഭിമുഖ്യത്തിൽ…

അസ്തിത്വം പല്ലിളിക്കുമ്പോൾ

— ഷാബു പ്രസാദ് — കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ സംഭവിച്ച രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തിയാൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണു സി.പി.എമ്മിന്റെ ആശയപരമായ ചുവടുമാറ്റം.കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരിക്കലും, ലോകത്തൊരിടത്തും ചിന്തിച്ചിട്ടുകൂടിയില്ലാത്ത വിട്ടുവീഴ്ചകളാണു ഇക്കാര്യത്തിൽ നമ്മുടെ സഖാക്കൾ കാട്ടിയിട്ടുള്ളത്‌. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ നൂറോളം വർഷത്തെ ചരിത്രമുണ്ട്‌..സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കി ആശയങ്ങൾ നടപ്പാക്കുക എന്ന നയമാണു 1948 വരെ അവരും വെച്ചു പുലർത്തിയിരുന്നത്‌.എന്നാൽ ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌ തങ്ങളുടെ വിപ്ലവസ്വപ്നങ്ങളുടെ മലർപ്പൊടികൾ കുഴിച്ച്‌ മൂടുക എന്ന ഒറ്റമാർഗ്ഗമേ അവർക്കുണ്ടായിരുന്നുള്ളു.സാങ്കേതികമായി ജനാധിപത്യത്തിനൊപ്പം നീങ്ങിയെങ്കിലും…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

ഖാദിയും മോദിയും

— ശങ്കു ടി ദാസ് — രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം? ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം കൂടിയുണ്ട്. ഖാദിയും ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം? ചർഖ കണ്ടു പിടിച്ചത് മഹാത്മാ ഗാന്ധിയല്ല. ഏറ്റവും ചുരുങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലെങ്കിലും ചർഖ ഇവിടുണ്ട്. അതിനും വളരെ മുൻപ് തന്നെ സ്പിൻഡിൽ (റാട്ടുസൂചി) പോലുള്ള ലഘു…

ആത്മാവിലെ ഗോപുരത്തെ മറന്ന എം ടി

— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…

മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…?

റിജു ഭാരതീയന്‍ മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…??? ഇല്ലെന്നാണ് എന്റെ മതം, എന്തെന്നാല്‍ അത് ത്തന്നെയാണ് ഇവിടെ കൊങ്ഗ്രെസ്സ് എന്ന കൊളോനിയല്‍ ജാര സന്തതി ആഗ്രഹിക്കുന്നതും. ടിപ്പുവിനെ ദീപാവലി ദിനത്തില്‍ തന്നെ ( ജന്മ ദിനം വേറെ ദിവസം ആയിരിക്കെ) ആഘോഷിക്കാന്‍ തീരുമാനിച്ച കൊങ്ഗ്രെസ്സിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിലെക്കൊന്നും നമുക്ക് പോകേണ്ടതില്ല. ഭരണം ലഭിക്കാന്‍ ഏതറ്റവും കൊങ്ഗ്രെസ്സ് പോകുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയെ വിഭജിച്ച മുതല്‍ ഇന്നുവരെ കൊങ്ഗ്രെസ്സ് ചെയ്തു കൊണ്ടിരിക്കുന്നതും…

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നരനായാട്ടിന്റെ ചരിത്രം

  കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രത്തിലേക്ക് ഒന്ന്  കാതോര്‍ത്താല്‍ കിരാതമായ ആ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ നിസ്സഹായരായി പിടഞ്ഞു മരിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളികള്‍ ഇന്നും ശ്രവ്യമാണ്. ആ നിലവിളികളെ, മാനവികതയെ നെഞ്ചോടുചേര്‍ക്കുന്ന ഒരു സമൂഹത്തിനും വിസ്മരിക്കാണോ അവഗണിക്കാനോ സാധിക്കുകയില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ആ നരനായാട്ടിന്റെ ചരിത്രങ്ങളിലേക്കാണ് ഈ ലേഖനം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് കമ്മ്യൂണിസത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലുകളെ തെളിവുകള്‍ സഹിതം അക്കമിട്ടു നിരത്തുന്ന പുസ്തകമാണ് 1997 November 6 ന് Harvard university press ല്‍ നിന്നും പബ്ലിഷ് ചെയ്യപ്പെട്ട “THE BLACK…

പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

— രാജീവ് മൽഹോത്ര — (മലയാളം തർജ്ജമ – ടീം വിചാരം) Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം…

ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര ( കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ ഇവിടെ വായിക്കാം. )   ഒരു സംസ്കാരത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിടെയുള്ള സ്ത്രീകളുടെ ജീവിത നിലവാരവും സാമൂഹികാവസ്ഥയും നോക്കിയാൽ മതിയാവും. എവിടെ…

സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ

      മെയ് 10 – ലോകമാതൃദിനം..  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പരക്ക് ആരംഭം കുറിക്കുന്നു. മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഈ പരമ്പരയിലെ ആദ്യ ഭാഗം:  “സ്ത്രീത്വം – ഭാരതീയ സംസ്കൃതിയിൽ “ കൃഷ്ണപ്രിയ എഴുതുന്നു.   ഭാരതീയ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനവും കാലാന്തരത്തിൽ ഭാരതസ്ത്രീയുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങളും നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയരായ വനിതാരത്നങ്ങളെ കുറിച്ചെല്ലാം വിവിധ ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.  ഭാരതീയ സംസ്കൃതിയുടെ…