കണ്ണുനീരിന്റെ വിലയറിയാത്തവർ

പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം പിണറായിയിൽ അരങ്ങേറിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പങ്കെടുത്ത ആ പരിപാടിയിൽ വെച്ച് പിണറായി വിജയന്റെ ബന്ധു കൂടിയായ വിനോദിന്റെ മകൾ ശിവദ വിതുമ്പിക്കരയുന്ന ചിത്രം കേരളാ കൗമുദി ഉൾപ്പെടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സിപിഎം അക്രമങ്ങളുടെ നേർക്കാഴ്ചായി ഈ ചിത്രം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. കേരളത്തിലെ ബലിദാനികളുടെ സംക്ഷിപ്ത ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ‘ആഹുതി’…

കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ !!

— അഡ്വ: ശങ്കു ടി ദാസ് — പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ? അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ.ആ രാക്ഷസനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും. അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും. വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം…

ദളിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലി!! അതേത് ബലി??

  — അഡ്വ : ശങ്കു ടി ദാസ് — മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി ആണെങ്കിൽ, വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ…

ഭാരതത്തിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതിൽ ആർ എസ് എസ്സിന്റെ ഭാഗധേയം

മുൻ BBC ജേർണലിസ്റ്റും ദേശീയവാദിയും ആയ തുഫൈൽ അഹമ്മദിന്റെ അത്യുജ്ജ്വലമായ ലേഖനം – തർജ്ജമ ചെയ്തത് :വിചാരം എഡിറ്റോറിയൽ.  വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ദക്ഷിണേഷ്യാ പഠന പ്രൊജക്റ്റ് ഡയരക്ടറായ ശ്രി തുഫൈൽ അഹമ്മദ്, ബി ബി സിയിലെ പ്രമുഖ പത്രപ്രവർത്തകൻ ആയിരുന്നു. സ്വരാജ്യ മാഗസിൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു :“ആർ എസ് എസ്സിന് ഭാരതത്തിന്റെ ഭരണഘടനയെ അട്ടിമറിക്കുക എന്ന ലക്ഷ്യമുണ്ടോ? അതോ, അവരെക്കുറിച്ചുണ്ടാക്കിവെച്ചിട്ടുള്ള കേട്ടുകേൾവികളിൽ നിന്നും വ്യത്യസ്തമായ ഒന്നാണോ യാഥാർത്ഥ്യം ?…

GST :: എന്ത് ? എന്തിന് ?

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — 16 കൊല്ലം മുന്നേ വാജ്പേയി സർക്കാരിന്റെ കാലത്തു നടപ്പാക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങിയ, 2015 മെയ്‌ 6 നു ലോകസഭ പാസാക്കിയ, അതും കഴിഞ്ഞു ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ രാജ്യസഭയും പാസാക്കിയ രാജ്യത്തിന്റെ സാമ്പത്തീക വ്യവസ്ഥക്ക് വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു ബില്ലാണ് ചരക്കു സേവന നികുതി ബില്‍ അഥവാ ജി.എസ്.ടി ബില്‍. ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്‍ ഡി എ യെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍,…

ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനായി, ഇസ്‌ലാമിക ഭീകരതയെ താലോലിക്കുമ്പോൾ..

— അഡ്വ : ശങ്കു ടി ദാസ്  — സംസ്ഥാനത്ത് ഇസ്‌ലാമിക ഭീകരവാദം ശക്തി പ്രാപിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാലത്, ഹിന്ദുത്വ വർഗ്ഗീയ അജണ്ടയെ സഹായിക്കലാവുമത്രേ. നിഷേധിച്ചാലോ? കണ്ണിൽ തറയ്ക്കുന്നത്രയും പ്രകടമായ തെളിവുകളെ പോലും അവഗണിച്ച്, ഇസ്‌ലാമിക ഭീകരത എന്നൊരു സംഭവമേ ഇന്നാട്ടിലില്ല എന്നങ്ങ് പ്രഖ്യാപിച്ചാൽ, അതാരുടെ അജണ്ടയെയാവും സഹായിക്കുക?? ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടേയും വളർച്ചയുടേയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നൊരു സംഗതി, അതിനൊരു ഘട്ടത്തിലും ഒരു ‘കാരണ സ്വഭാവം’ ഉണ്ടായിരുന്നിട്ടില്ല എന്നതും, എല്ലായ്പോഴുമുണ്ടായിരുന്നത് ഒരു തരം ‘പ്രതികരണ…

കേരളം എന്ന ‘മദ്യ പ്രദേശ്‌ ‘

വിജയകുമാര്‍       പഴയകാലത്തൊരു പതിവുണ്ടായിരുന്നു. തറവാട്ടുകാരണവര്‍ അത്താഴത്തിനുമുന്‍പ് പടിപ്പുരയ്ക്കല്‍ ചെന്ന്നിന്ന് വിളിച്ചുചോദിക്കും ”അത്താഴപഷ്ണിക്കാരുണ്ടോ” എന്ന്. ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടെ കാരണവര്‍ അത്താഴംകഴിച്ചു ഉറങ്ങാന്‍ പോകൂ.   മഹത്തായ ഈ പാരമ്പര്യം നിലനിര്‍ത്തണമെന്നു നമ്മുടെ സര്‍ക്കാരിനും തോന്നിക്കാണണം. അതുകൊണ്ടാണ് അവസാനത്തെ മദ്യപനും മദ്യംകിട്ടിയെന്നു ഉറപ്പുവരുത്തിയതിനുശേഷം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ട് ബാറുകള്‍ അടച്ചാല്‍മതിഎന്ന് തീരുമാനിച്ചത്. ബാര്‍ഹോട്ടലുകാരുടെയും മദ്യവ്യാപാരികളുടെയും പണം വാങ്ങി പള്ളിയും അമ്പലവും കെട്ടില്ലെന്ന് പറയാനുള്ള ആര്‍ജവം മദ്യവിപണനത്തെ എതിര്‍ക്കുന്നവര്‍ കാട്ടണമെന്ന് മന്ത്രി കെ.ബാബുവിന്റെ വാക്കുകളെ, അദ്ദേഹം പതിവായി…

കേരള മോഡൽ അഥവാ ഒരു ജീർണ്ണതയുടെ കഥ …

—- വിജയകുമാർ —– പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം ജീര്‍ണ്ണതബാധിച്ചതായിരുന്നു – തൊട്ടുകൂടായ്മയുണ്ടായിരുന്നു. സാമൂഹിക പരിഷക്കര്താക്കളുടെ ശ്രമഫലമായി നവോത്ഥാനത്തിന്റെ കാറ്റ് അത്തരം ജീര്‍ണ്ണവ്യവസ്ഥയെഎല്ലാം തൂത്തെറിഞ്ഞു. ഇന്ന് നിലനില്‍ക്കുന്നത് രാഷ്ട്രീയ അയിത്തം മാത്രം. അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെ ഇന്ത്യമൊത്തം ആഞ്ഞടിച്ച രാഷ്ട്രീയകൊടുങ്കാറ്റിനെപോലും തടയാന്‍ ആ അയിത്തത്തിനു കഴിഞ്ഞു. മാറിയ കാലത്തിനനുസരിച്ച് ബുദ്ധിപരമായ തീരുമാനമെടുക്കാന്‍ മലയാളിയ്ക്ക് കഴിയുന്നില്ല എന്നതാണ് കേരളം ഇന്ന് നേരിടുന്ന ദുര്യോഗം. എല്ലാ രംഗത്തും വിശ്വാസതകര്‍ച്ച നേരിട്ട ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. മലയാളിയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ്? എല്ലാ…

നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി-Part2

കൃഷ്ണ പ്രിയ   Part 1 ഇവിടെ വായിക്കാം          ഇനി ഞാനെങ്ങനെ മോദിയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം.. കുറച്ചു കൊല്ലം മുൻപ് വരെ മോദി യെ നരാധമൻ എന്ന് വിളിച്ചിരുന്ന ഒരാളിൽ പെട്ടിരുന്നു ഞാനും ..ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ നിമിത്തം അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു..അവർ പറഞ്ഞു തന്ന മോദി യുടെ ക്രൂര കൃത്യങ്ങളിൽ മനം നൊന്ത് ഇത് പോലുള്ളവരെ എന്തിനു മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നു എന്ന് രോഷം കൊണ്ടിരുന്നു.ഇങ്ങനെയും…

ദേവയാനിയുടെ അറസ്റ്റും, ISRO കേസും അമേരിക്കയുടെ മോഡി ഭയവും.

ദേവയാനി ഘോബ്രഗഡേ എന്ന അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ വിയന്ന കണ്‍വെന്‍ഷന്‍ ഓഫ് കോണ്‍സുലാര്‍ റിലേഷന്‍സ് പ്രകാരം ഉള്ള ഒരു നിയമവും എന്തിന് സാമാന്യ മര്യാദ പോലും പാലിക്കാതെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പോകുന്ന വഴിയില്‍ വെച്ചു അറസ്റ്റ് ചെയ്തു പരസ്യമായി വിലങ്ങണിയിച്ചു, മാത്രമല്ല തുണിയുരിഞ്ഞു Cavity Search ( യോനി , ഗുദം എന്നിവ പരിശോധിക്കല്‍ ) നടത്തി എന്നിട്ട് വേശ്യകളെയും ,മയക്കു മരുന്ന് അടിമകളെയും പാര്‍പ്പിച്ച സെല്ലില്‍ തള്ളി . ഉടനടി ഡെല്‍ഹിയിലെ അന്തപ്പുരത്തില്‍…

കോടികള്‍ മറിയുന്ന മായാജാലം: തൊഴിലുറപ്പ് പദ്ധതി

 MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ…

കമ്മ്യൂണിസ്റ്റുകളുടെ എട്ടുകാലി മമ്മൂഞ്ഞിസം..

—റോഷൻ — വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥാപാത്രത്തിന്റെ പേരാണ് “എട്ടുകാലി മമ്മൂഞ്ഞ്”. സമൂഹത്തില്‍ നിലയും വിലയും ഒന്നുമില്ലാതിരുന്ന ഒരാള്‍ ഒരു അവിഹിത ഗര്‍ഭം ഏറ്റെടുക്കുന്നതോടെ ജനങ്ങള്‍ മമ്മൂഞ്ഞിനെ അംഗീകരിക്കാന്‍  തുടങ്ങുന്നു. ഇതാണ് ബഷീറിന്റെ കഥയുടെ ഇതിവൃത്തം. ചില കമ്മ്യൂണിസ്റ്റ്‌ പോസ്റ്ററുകള്‍ കണ്ടാല്‍ “എട്ടുകാലി മമ്മൂഞ്ഞിസം” ഇവര്‍ ടെണ്ടര്‍ പിടിച്ചിരിക്കുകയാണോ എന്ന്  വരെ തോന്നിപ്പോകും. ഒരു പോസ്റ്റര്‍, അല്ലെങ്കില്‍ ഫ്ലെക്സ് ഒക്കെ അടിക്കുമ്പോള്‍ അക്ഷരപിശകുകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. എന്നാല്‍ ഒരു പോസ്റ്ററിലൂടെ ചരിത്ര വ്യഭിചാരം നടത്തുക എന്ന്…

പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

കൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല. റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന…

കേരളത്തിലെ ഒരു ചിന്തന്‍ അഥവാ മന്ദന്‍ ബൈട്ടക്ക് … !

കേരളത്തിലെ ഒരു ചിന്തന്‍ ബൈട്ടക്ക് …………. ഉമ്മന്‍ ചാണ്ടി ,കുഞ്ഞാലിക്കുട്ടി ,മാണി , ചെന്നിത്തല … തുടങ്ങി എല്ലാ കോൺഗ്രസ്സ് പ്രവര്‍ത്തകരും ഒത്തു കൂടി … കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങൾക്കൊക്കെ  പരിഹാരം കണ്ടെത്തണം … ഉമ്മന്‍ ചാണ്ടി : ” എടൊ ആകെ നാണക്കേടായി ഇന്ത്യ മൊത്തം നമ്മളെ കളിയാക്കുന്നു … നമ്മുടെ ഭരണം മോശം ആണെന്ന് .. മൊത്തം ഒന്ന് ഡവലപ്പ് ആക്കണം എന്താ വഴി..?? ” കുഞ്ഞാലിക്കുട്ടി പറഞ്ഞു .. ” കേരളം ഇന്ത്യയില്‍…