ഫുട്ബോൾ ലഹരിയിൽ – ലോകകപ്പ് ഫുടബോൾ റഷ്യ 2018 അവലോകനം— നിഷാദ് രാമചന്ദ്രൻ  —

ലോകം ഫുട്‌ബോൾ മാമങ്കത്തിന്റെ നാളുകളിലേക്ക് , ഫുടബോൾ ലഹരിയിലേക്ക് ഇനി വരുന്ന ഒരു മാസക്കാലം.. റഷ്യ ലോകകപ്പ് 2018, ജൂണ് 14നു റഷ്യയിൽ പന്തുരുളുമ്പോൾ കളിക്കുന്ന ടീമുകളേയും ഗ്രുപ്പുകളെയും കളിക്കാരെയും ഒന്നു പരിചയപ്പെടാം….. ഗ്രുപ്പ് നിർണയം കഴിഞ്ഞു ആറുമാസം കഴിഞ്ഞിരിക്കുന്നു. ടീമുകൾ അവരവരുടെ എതിരാളികൾക്ക് അനുസരിച്ചു തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു. ഇനി കളത്തിലാണ് കളി. ഗ്രുപ്പ് സ്റ്റേജിൽ തന്നെ മികച്ച പോരാട്ടങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് ഇക്കുറി പ്രതീക്ഷിക്കാം.. ഇനി ഗ്രുപ്പുകളെ നമുക്ക്  പരിചയപ്പെടാം……….

Group A

Russia
Saudi Arabia
Egypt
Uruguay….

ആദ്യ ഗ്രുപ്പിൽ ഉറുഗ്വേ യും ഈജിപ്തും മുന്നേറും എന്നാണ് പ്രതീക്ഷ . ആതിഥേയരായ റഷ്യൻ ടീമിന്റെ നികവിലെ അവസ്ഥ ശുഭകരമല്ല. മുൻപ് 1994ൽ അമേരിക്കയും 2002ൽ ജപ്പാനും കൊറിയയും സ്വന്തം രാജ്യത്തു നടത്തിയ നല്ല പ്രകടനങ്ങൾ റഷ്യയും കാഴ്ചവയ്ക്കും എന്നു നമ്മക്ക് ആശിക്കാം. ഏഷ്യൻ രാജ്യമെന്ന നിലയിൽ സൗദിയും നല്ല പ്രകടനം നടത്തുമെന്നു കരുതുന്നു .ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വേ നിരയിൽ Luis Suarez. Cavani എന്നിവർ മുന്നേറ്റനിരയിലെ കുന്തമുനകൾ ആണ് .ശ്രദ്ധിക്കപ്പെടാവുന്ന മറ്റൊരു താരം മധ്യനിരയിലെ Matias Vecinoയാണ്. Diego Godin.Jose Maria Gimenez എന്നി കരുത്തരും ഉറുഗ്വേ നിരയിൽ ഉണ്ട്..അവരുടെ പരിശീലകൻ 71കാരനായ Óscar Washington Tabárez .. ഈജിപ്ത്… .മുഹമ്മദ് സാല എന്ന ലോകോത്തര കളിക്കാരന്റെ ചിറകിൽ എറിയാണ് അവർ വരുന്നത് .Mohamed Elneny ആണ് അവരുടെ ശ്രദ്ധിക്കപ്പെടാവുന്ന മറ്റൊരു താരം സാലയുടെ പരിക്ക് അവരെ എങ്ങിനെ ബാധിക്കും എന്ന ആശങ്കയും അവരിലുണ്ട്.. പരിശീലകൻ Hector Cuper മുൻ വലന്സിയ. ഇന്റർ മിലാൻ ടീമുകളുടെ പരിശീലക സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ്. …. റഷ്യ-റഷ്യൻ നിരയിലെ 21 കാരനായ മധ്യനിര താരം Aleksandr Golovin .സൗദി നിരയിൽ Mohammad Al-Sahlawi എന്നിവരും ശ്രദ്ധേയ താരങ്ങൾ ആണ്..

Group B .

Portugal
Spain
Morocco
Iran

പൊർച്ചുഗൽ സ്‌പെയിൻ എന്നിവർ മുന്നോട്ടു പോകാൻ ആണ് സാധ്യത ഇവർ തമ്മിലുള്ള ഗ്രുപ്പ് പോരാട്ടം തീപാറും.. രണ്ടു ലോകോത്തര ടീമുകൾ. ഒന്നു മുൻ ലോക ചാമ്പ്യാൻ മറ്റൊരാൾ നിലവിലെ യൂറോകപ്പിൽ കിരീടം നേടിയവർ .സ്‌പെയിനെ കുറിച്ചു പറയുമ്പോൾ അവരുടെ ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾ വരെ സൂപ്പർസ്റ്റാറുകൾ ആണ് . .Sergio Busquets, Koke. Thiago Alcantara .Andres Iniesta , David Silva
isco., Marco Asensio.അങ്ങിനെ പോകുന്നു പ്രതിഭ സമ്പന്നരുടെ നിര.പരിശീലകൻ Julen Lopetegui.. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിക്കുകയും ഗോൾ വഴങ്ങുകയും ചെയ്യുന്നത് പോരായ്മ ആണ്
. പോർച്ചുഗൽ ക്രിസ്ത്യാനോ റൊണാൾഡോ യുടെ പോർച്ചുഗൽ എന്നു പറയാം. അവിടെയും ഉണ്ട് ലോകോത്തര കളിക്കാർ. എങ്കിലും Bruno Alves, Pepe and Jose Fonte . ഇവരുടെ പ്രായം ടീമിനെ തളർത്തുന്നുണ്ട്.. ഇരു വിങ്ങിലും കളിക്കാൻ പ്രാപ്തിയുള്ള ഇരു കാലുകൾ കൊണ്ടും ഒരേപോലെ ഗോളുകൾ നേടുന്ന . Alireza Jahanbakhshആണ് ഇറാന്റെ ശ്രദ്ധേയ താരം പ്രസ്തനായ Carlos Queiroz ആണ് ഇറാനിയൻ കോച്ച്..

Group  C.

France
Australia
Peru
Denmark

.. കടുപ്പമുള്ള ഗ്രുപ്പാണ് ഫ്രാൻസും ഡെന്മാർക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നു കരുതുന്നു. എങ്കിലും ഓസ്ട്രെയിയയോ പെറുവോ ഒരു അട്ടിമറി നടത്തുമോ? പെറു ലോക റാങ്കിൽ 11 മത് ആണ്. ഡെന്മാർക്കിനെക്കാൾ മുന്നിൽ.. എങ്കിലും ഈ ലോകകപ്പിലെ തന്നെ താരം ആകുമെന്ന് കരുതപ്പെടുന്ന ക്രിസ്ത്യൻ എറിക്സൻ എന്ന പ്രതിഭയുടെ കരുത്തു തന്നെ ആണ് ഡെന്മാർക്കിൽ ശക്തി . നല്ലൊരു മുന്നേറ്റ നിരയുടെ അഭാവം അവരിലുണ്ട്. ലോകകപ്പിലെ തന്നെ മികച്ച യുവ നിരയുമായിട്ടാണ് ഫ്രാൻസ് വരുന്നത്. Kylian Mbappe, Ousmane Dembele, Thomas Lemar, Griezmann, Paul Pogba അങ്ങിനെ പോകുന്നു കരുത്തരുടെ നിര.. പരിചയ സമ്പന്നരുടെ അഭാവമാണ് ടീമിലെ പോരായ്മ. 1998 ലോകകപ്പ്‌ നേടിയ ടീമിലെ താരം ആയിരുന്ന Didier Deschamps ആണ് ഫ്രാൻസിനെ പരിശീലിപ്പിക്കുന്നത്…….

.Group D

Argentina
Iceland
Croatia
Nigeria.

മെസ്സിയുടെ അർജന്റീന. ശക്തരായ ക്രോയിഷ്യ . ആഫ്രിക്കൻ കരുത്തർ നൈജീരിയ. ഇവർ അണിനിരക്കുന്ന ഗ്രുപ്പിൽ ദുർബലരായ iceland..മെസ്സിയെ കൂടാതെ Sergio Aguero, Gonzalo Higuian . Paulo Dybala.എന്നിവർ കൂടി ഉൾപ്പെടുന്ന മുന്നേറ്റ നിരയാണ് അവരുടെ കരുത്ത്. ഇവരെ കൂടാതെ Angel Di Maria.Nicolas Otamendi.തുടങ്ങിയ വമ്പൻ താരനിരയുമായി ആണ് അർജന്റീന വരുന്നത്.. ഒത്തൊരുമയില്ലായ്മ അവരുടെ തലവേദന ആണ്. പരിശീലകൻ Jorge Sampaoli..ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു പറ്റം താരങ്ങളുമായി ആണ് നൈജീരിയ വരുന്നത് വേഗതയേറിയ താരങ്ങളായ Alex Iwobi Kelechi Iheanacho, എന്നിവരെ കൂടാതെ ക്യാപ്റ്റൻ John Obi Mikel. Victor Moses എന്നിവർ കൂടി അണിനിരക്കുന്ന ടീമാണ് നൈജീരിയ.. പരിചയ സമ്പത്ത് ആണ് ക്രൊയേഷ്യൻ ശക്തി 104 അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള Luka Modric 90 മത്സരം Ivan Rakitic, ഇവരെ കൂടാതെ Mateo Kovacic , Milan Badelj. Mario Mandzukic.Dejan Lovren .Sime Vrsaljko എന്നിവർ കൂടി അണിനിരക്കുന്ന ക്രൊയേഷ്യ ഏത് ടീമിനും വെല്ലുവിളി ഉയർത്തുന്നതാണ് . കളിക്കാരുടെ പ്രായം അവർക്കൊരു പ്രശ്നം ആകുന്നുണ്ട്.. …..

Group E

Brazil
Switzerland
Costa Rica
Serbia.

ഏറ്റവും കൂടുതൾ ആരാധകർ ഉള്ളൊരു ടീമാണ് ബ്രസീൽ . സൈഡ് ബഞ്ചിൽ ഇരിക്കുന്നവർ വരെ പ്രതിഭകൾ. നെയ്മർ പരിക്ക് മാറി ഫോമിൽ തിരിച്ചെത്തിയത് അവരുടെ ശക്തി കൂട്ടുന്നു. ഇക്കുറി വളരെ പ്രതീക്ഷയുമാട്ടാണ് മഞ്ഞപ്പട വരുന്നത് ..സ്വിറ്റ്സർലൻഡ് ഫോമിൽ ഉള്ളൊരു ടീമാണ് .ഇവർ രണ്ടു കൂട്ടരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി രണ്ടാം റൗണ്ടിൽ എത്തുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ലോകകപ്പിൽ നല്ല പ്രകടനം നടത്തിയ ടീമാണ് കോസ്റ്ററിക്ക. യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാണ് സെര്ബിയ..Thiago Silva , Miranda Marquinhos. Marcelo, Filipe Luis. Paulinho. Casemiro . Philippe Coutinho .Neymar. Gabriel Jesus Roberto Firmino എന്നിവരടങ്ങിയ വലിയ താരനിര തന്നെ ബ്രസീലിനുണ്ട്. കോച്ച്-Tite. പ്രതിരോധ നിരക്കാർ പലപ്പോഴും മുന്നേറി കളിക്കുമ്പോൾ പ്രത്യാക്രമണത്തിൽ അവരുടെ പ്രതിരോധയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കണ്ടുവരുന്നു.. കുഞ്ഞു മെസ്സി എന്നു വിളിപ്പേരുള്ള Xherdan Shaqiri ആണ് സ്വിറ്റ്സർലന്റിന്റെ ശക്തി . Kolarov, Branislav Ivanović, Nemanja Matić എന്നിവരെ കൂടാതെ യൂറോപ്പിലെ പ്രമുഖ ക്ലബുകൾ നോട്ടം ഇടുന്ന Sergej Milinković-Savić, എന്നൊരു യുവതാരം കൂടി ഉൾപ്പെടുന്നതാണ് സെർബിയൻ ടീം…..

Group F

Germany
Mexico
Sweden
Korea

.. ലോകചാമ്പ്യാന്മാരാണ് ജർമ്മനി തികഞ്ഞ ടീമെന്നു വിലയിരുത്താം. വൻ ടൂര്ണമെന്റുകളിൽ എന്നും മുന്നേറുന്ന ടീം. മെക്സിക്കോ.സ്വീഡൻ എന്നിവർ ഗ്രുപ്പിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി പോരുതും. ഏഷ്യൻ ടീമായ കൊറിയൻ ടീമിന്റെ ശക്തി യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങൾ ആണ്. കഴിഞ്ഞ ലോകകപ്പിലെ വിജയ ഗോൾ നേടിയ് 25 കാരൻ Mario Götze. സാഞ്ചസ്. സാനെ എന്നിവർ ഒന്നും ടീമിൽ ഇടംപിടിച്ചില്ല. അതാണ് ജർമൻ കരുത്ത് അത്രയ്ക്ക് പ്രതിഭ ശാലികൾ അവർക്ക് ഉണ്ട്. രണ്ടു ലോകോത്തര ഗോൾകീപ്പന്മാർ Manuel Neuer . Marc-Andre ter Stegen .ഇവരെ കൂടാതേ Joshua Kimmich.Julian Draxler.Toni Kroos.Marco Reus Sebastian Rudy.Mesut Ozil.എന്നി വമ്പന്മാർ അടങ്ങിയ ടീമാണ് ജർമനി.കോച്ച്. -Joachim Low. ..അമിതമായ ആത്മവിശ്വാസം എതിരാളികൾ പലപ്പോഴും മുതലെടുക്കാറുണ്ട്.. മെക്സിക്കോ ക്യാപ്റ്റൻ Andrés Guardado 130 മുകളിൽ രാജ്യാന്തര മത്സരം കളിച്ചിട്ടിട്ടുള്ള താരം ആണ് . Javier Hernandez മികച്ചൊരു മുന്നേറ്റനിര താരം ആണ് അദേഹത്തിനു പന്ത് എത്തിച്ചു കൊടുക്കാൻ പരാജയപ്പെടുന്ന ഒരു മധ്യനിര അതാണ് അടുത്ത കാലത്ത് മെക്സിക്കൻ ടീമിൽ കണ്ടൊരു പോരായ്മ..Ki Sung-yeung .Lee Chung-yong. Son Heung-min എന്നി പ്രീമിയർ ലീഗ് താരങ്ങൾ ആണ് കൊറിയയുടെ ശക്തി.. ..

Group H-

Belgium
Panama
Tunisia
England

.. ഈ ഗ്രുപ്പിൽ ബെൽജിയവും ഇംഗ്ലണ്ടും അടുത്ത ഘട്ടത്തിൽ എത്താൻ ആണ് സാധ്യത പനമായ്ക്കും ടൂണീഷ്യയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല ഈ ഗ്രുപ്പിൽ . ബെൽജിയം ടൂർണമെന്റിലെ തന്നെ കരുത്തരുടെ നിരയിൽ കരുതപ്പെടുന്ന ടീമാണ്. ഇംഗ്ലണ്ട് ആണെങ്കിൽ വലിയ വാർത്ത പ്രാധ്യാന്യം നേടി ലോകകപ്പിൽ എത്തുകയും ഒന്നും ആകാതെ പോകുന്നതും നമ്മൾ സ്ഥിരം കാണുന്നതുമാണ്. പക്ഷെ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ് .യുവത്വവും പരിചയ സമ്പത്തും ചേർന്നൊരു ടീമായി അവരുംഎത്തുന്നു.എപ്പോഴും ചിരിക്കുന്ന മുഖം ഉള്ള Roberto Martinez ആണ് ബെൽജിയം പരിശീലകൻ. ഗോൾകീപ്പറായ Thibaut Courtoisനെ കൂടാതെ Kevin de Bruyne. Eden Hazard.Romelu Lukaku.Dries Mertens. Vincent Kompany .Marouane Fellaini എന്നിവരടങ്ങിയ വലിയ താരനിര തന്നെ അവർക്കുണ്ട്.പ്രതീക്ഷയ്ക്കൊത്ത് കളിക്കുന്നില്ല എന്നതാണ് ടീം നേരിടുന്ന വെല്ലുവിളി. Dele Alli.Jordan Henderson.Marcus Rashford.Raheem Sterling.Gary Cahill.Kyle Walker.Ashley Young.എന്നിവരെ കൂടാതെ യൂറോപ്പിലെ തന്നെ മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായ ക്യാപ്റ്റൻ Harry Kane തുടങ്ങി വമ്പൻ താര നിര തന്നെയുണ്ട് 22 കാരനായ Ruben Loftus-Cheek അപ്രതീക്ഷിതമായി ടീമിൽ എത്തിയ മറ്റൊരാളാണ്..ഇംഗ്ലണ്ടിനെ ഇക്കുറി പേടിക്കണം. ഗ്രുപ്പിലെ പനാമ ലോകകപ്പിന് ആദ്യമായിട്ടാണ് യോഗ്യത നേടുന്നത്.

Group H

Poland
Senegal
Colombia
Japan

. ആദ്യ രണ്ടു ടീമുകളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്‌ എങ്കിലും പോളണ്ടും കൊളംബിയയും മുന്നോട്ടു പോകാൻ സാധ്യത ഏറെയാണ്.Adam Nawalka ആണ് പോളീഷ് പരിശീലകൻ 1978 ലോകകപ്പിൽ വമ്പന്മാരേ ഞെട്ടിച്ചു സെമിയിൽ എത്തിയ പോളണ്ട് ടീമിൽ അംഗം ആയിരുന്നു..Robert Lewandowski യെന്ന ലോകത്തൊത്തര മുന്നേറ്റ നിര താരം ആണ് അവരുടെ പ്രധാന ശക്തി.Kamil Glik.Jan Bednarek .Lukasz Piszczek .Piotr Zielinski .എന്നിവരടങ്ങിയ നല്ലൊരു ടീമാണ് പോളണ്ട് . ശരാശരി 3 ഗോൾ എന്ന നിലയിൽ യോഗ്യത റൗണ്ടിൽ ഗോൾ അടിച്ചു കൂട്ടിയാണ് അവർ വരുന്നത്.. 68 കാരനായ Jose Pekermanആണ് കൊളംബിയൻ പരിശീലകൻ കഴിഞ്ഞ ലോകകപ്പിലെ തരാമായി മാറിയ James Rodriguezനെ കൂടാതെ David Ospina Davison Sanchez Radamel Falcao, എന്നിവരെ കൂടാതെ ചില യുവതാരങ്ങൾ കൂടി അവർക്കുണ്ട്.. Aliou Cisseയാണ് സെനഗൽ പരിശീലകൻ. വലിയ തീരുമാനങ്ങൾ എടുക്കുന്നതിൽ വിമുഖത കാണിക്കാത്ത വ്യക്തിയാണ്.പല പ്രമുഖരെയും ഒഴിക്കാക്കിയത് അതാണ് തെളിയിക്കുന്നത്.. .Kalidou Koulibaly. Sadio Mane എന്നിവർ ടീമിലെ സൂപ്പർ താരങ്ങളാണ്… ജപ്പാൻ- Shinjis – Kagawa. Okazaki.എന്നിവരുടെ കരുത്തിൽ ആണ് ജാപ്പനീസ് ടീം……… ഇറ്റലി ഹോളണ്ട് എന്നി ഫുട്‌ബോൾ ശക്തികൾക്ക് ആദ്യ 32 പോലും ഇടം പിടിക്കാനായില്ല എന്നതും ഈ ലോകകപ്പിലെ ഒരു കാഴ്ചയാണ്… ഇനി നമ്മുടെ രാജ്യത്തെ കുറിച്ച് രണ്ടു വാക്ക് ഫുട്‌ബോളിൽ നമ്മൾക്ക് ഒത്തിരി മുന്നോട്ടു പോകാനുണ്ട് അതിനു വേണ്ടത് ജനങ്ങളുടെ പിന്തുണ ആണ് അധികൃതരുടെ പ്രഫഷണലിസവും ആവശ്യമാണ്. നമ്മുടെ നായകൻ വിഡിയോയിൽ ഞങ്ങളുടെ കളി കാണാൻ വരു സ്റേഡിയത്തിലേക്ക് വിമർശിക്കാൻ ആണെങ്കിൽ പോലും എന്നു പറഞ്ഞു കൈ കൂപ്പുന്നത് സങ്കടകരമാണ്. നമ്മൾ ഉണരണം. ഇന്ത്യൻ ഫുട്‌ബോൾ ഇപ്പോൾ മുന്നേറ്റത്തിന്റെ പാതയിൽ ആണ് 2019ഏഷ്യൽ ചാമ്പ്യാൻഷിപ്പിൽ യോഗ്യത നേടി. അവരെ കയ്യടിച്ചു പ്രോഹത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമ ആണ്.