സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ

— ഷാബു പ്രസാദ്  — ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്. ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ…

ബംഗാളിലെ അറവുകാരൻ

— അരുൺ ബാലകൃഷ്ണൻ —-   ഇത് അയാളുടെ കഥയാണ് . മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ് 16 Aug 1946. Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം…

വാമോസ്’ അർജന്റീന …

— കാളിയമ്പി — 1960 മേയ് മാസം. ബ്യൂണോസ് ഐഴ്സിനടുത്തുള്ള ഏതോ രഹസ്യ സങ്കേതം. കുറേയാൾക്കാർ ചേർന്ന് ഒരു വൃദ്ധനെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ നിന്നുതന്നെ അവർ രഹസ്യപ്പോലീസുകാരെന്ന് നിശ്ചയമാണ്. അയാളുടെ പേരാണ് ചോദിയ്ക്കുന്നത്. ആദ്യം അയാൾ ഏതോ കള്ളപ്പേരൊക്കെ പറഞ്ഞു നോക്കി. അവസാനം നിലയില്ലാതെ വന്നപ്പോൾ പറഞ്ഞു. “ശരി, സമ്മതിച്ചു. ഞാനാണ് അഡോൾഫ് ഐക്മാൻ. അത് തന്നെയാണ് എന്റെ പേർ” ചോദ്യം ചെയ്യുന്നവർ ശരിയ്ക്കും മരവിച്ച ഒരവസ്ഥയിലായിരുന്നു ഇത് കേട്ടപ്പോൾ. ഇസ്രേയലി രഹസ്യപ്പോലീസായ മോസാദിലെ ചെറുപ്പക്കാർ,…

“കാല “, കറുപ്പിന്റെ അല്ല വെറുപ്പിന്റെ സിനിമയാണ്.

— ബോധി ദത്ത  — തീയറ്ററുകളിൽ നിറം മങ്ങിയ കാല , പക്ഷെ ഫേസ്ബുക്കിൽ തകർത്തോടുകയാണ്. എല്ലാവര്ക്കും വേണ്ട , എല്ലാ അജണ്ടക്കും പോന്ന വെറുപ്പിന്റെ ഫോർമുല പാ രഞ്ജിത്ത് വേണ്ടുവോളം നിറച്ചത് തന്നെ കാരണം. സവർണ ഹിന്ദുത്വം, ബ്രാഹ്മണിക്കൽ ഫാസിസം , ബിജെപി വിരുദ്ധത, ആര്യൻ വിരുദ്ധത, ഹിന്ദു വിരുദ്ധത, നിറം, ഫെമിനിസം , ഹിന്ദു പുരാണങ്ങളെ തലകീഴായി ആവിഷ്കരിക്കരിക്കൽ , സെപ്പറേറ്റിസം അങ്ങനെ എന്തൊക്കെ എന്തൊക്കെ. പടം കാശ് വാരിയാലും ഇല്ലെങ്കിലും രഞ്ജിത്ത് വിജയിച്ചിരിക്കുന്നു. വെറുപ്പിന്റെ…

ചരിത്രം ആവർത്തിക്കുന്നു – പ്രണബ്ദാ ക്ക് തെറ്റിയിട്ടില്ല

— ജിതിൻ ജേക്കബ് — “Today I came here to pay my respect and homage to a great son of Mother India’. RSS സ്ഥാപകൻ Dr. കെ ബി ഹെഡ്ഗേവാറിനെ കുറിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി RSS ആസ്ഥാനത്തെ സന്ദർശക പുസ്തകത്തിൽ കുറിച്ച വാക്കുകളാണിത്. Nation, Nationalism & Patriotism, One Nation, One Flag, One Identity, secularism, Tolerance…..എന്നിവയെല്ലാം പ്രസംഗത്തിൽ കടന്നുവന്നു. India does not one…

മോദിയെ കൊലപ്പെടുത്താൻ ചാവേർ ബോംബ്.

— SK ഹരിഹരൻ — ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകളുടെ പദ്ധതി മഹാരാഷ്ട്ര പൊലീസ് വിഫലമാക്കിയ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങളിൽ ഇന്നലെയും ഇന്നുമായി നിറഞ്ഞത് . ഭീമ കൊറെഗോൺ ദളിത് സംഘർഷത്തിൽ നുഴഞ്ഞു കയറി വ്യാപകമായി കലാപമുണ്ടാക്കിയ കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകളിൽ നിന്ന് ലഭിച്ചത് ഭാരതത്തെ ഉള്ളിൽ നിന്ന് ആക്രമിച്ചു തകർക്കാനുള്ള അതി ഭീകരമായ പദ്ധതിയുടെ ചുരുളുകളാണ്. പിടിച്ചെടുത്ത രഹസ്യ സന്ദേശത്തിൽ എം 4 റൈഫിളുകളും 40000 റൌണ്ട് വെടിയുണ്ടകളും…

ശൗര്യചക്ര മേജർ രോഹിത് ശുക്ലയെ വെല്ലുവിളിച്ച ജിഹാദി തീവ്രവാദി സമീർ ഭട്ടിന്റെ ദാരുണ അന്ത്യം

വിശ്വരാജ് എഴുതുന്നു  ശൗര്യ ചക്ര മേജർ രോഹിത് ശുക്ല അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ട് എന്നു ജിഹാദി തീവ്രവാദി സമീർ ഭട്ട് എന്ന സമീർ ടൈഗർ അബ്ബാസി തിരിച്ചറിഞ്ഞ നിമിഷം ::   ” അമ്മയുടെ മുലപ്പാല് കുടിച്ചവൻ ആണെങ്കിൽ അവനോടു, മേജർ ശുക്ലയോട് പറയൂ നേർക്ക് നേരിൽ വരാൻ. സിംഹം വേട്ട നിർത്തി എന്ന് വിചാരിച്ചോ അവൻ. അത് കൊണ്ട് കാട് “പട്ടികളുടെ” (ഇന്ത്യൻ ആർമ്മി ) സ്വന്തമായി എന്ന് കരുതിയോ മേജർ ശുക്ല.”   കശ്മീരിലെ…

ഹിന്ദു ഭീകരത – പെരും നുണയെ കാലം കടപുഴക്കി എറിഞ്ഞപ്പോൾ

— ഷാബു പ്രസാദ്  — ഹിന്ദു ഭീകരത എന്ന കള്ളക്കഥ __________________________________ ഭീകരപ്രവർത്തനവും ബോംബ്സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കോൺഗ്രസ്സിന്റെ ജാരസന്തതികളാണ് ഭാരതത്തിലെ ഭീകരപ്രവർത്തനം എന്ന് ചരിത്രത്തിലേക്ക് കുറച്ച് ഇറങ്ങിച്ചെന്നാൽ ആർക്കും മനസ്സിലാകും . സ്വന്തം സ്വാർഥസാക്ഷാത്കാരത്തിനു വേണ്ടി നെഹ്റു നടപ്പാക്കിയ വികലമായ നയങ്ങളാണ് , ലോകത്തിലെ എറ്റവും വലിയ പ്രശ്നഭരിത പ്രദേശങ്ങളിലൊന്നായി കശ്മീരിനെ മാറ്റിയത് …തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കരുവായി ഭിന്ദ്രൻ വാലയെ ഇന്ദിരാഗാന്ധി…

പഞ്ചാബ് നാഷണൽ ബാങ്ക് ഫ്രോഡ് – ബാങ്കിങ് സാങ്കേതിക പിഴവും രാഷ്ട്രീയ മുതലെടുപ്പും

പഞ്ചാബ് നാഷണൽ ബാങ്കും നീരവ് മോഡിയും ഇന്ത്യൻ ബാങ്കിങ് സംവിധാനവും : ——————————————————————————————————————————–   മുത്തശ്ശി എല്ലാം ഡെമോയിലൂടെ കാണിച്ചു മനസ്സിലാക്കി തരുന്ന ആളായിരുന്നു. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാതെ കിടന്നു ഒച്ച വെക്കരുത് അത് നമ്മുടെ അറിവില്ലായ്മ പുറത്തു കൊണ്ട് വരും എന്ന് പഠിപ്പിക്കാൻ മുത്തശ്ശി എന്ത് ചെയ്തു. ഒരു പയ്യനെ വിളിച്ചിട്ട് പറഞ്ഞു “ഒരു 5 രൂപക്ക് ചന്ത ഇരമ്പലും 4 രൂപക്ക് ഉന്തും തള്ളും വാങ്ങി വരൂ. ബാക്കി 1 രൂപക്ക് മിട്ടായി വാങ്ങിക്കോ.…

കേരള വിദ്യാഭ്യാസനവോത്ഥാനത്തിന്റെ യഥാർത്ഥ ശിൽപ്പികൾ

— കാളിയമ്പി  — “വിദ്യാഭ്യാസരംഗത്തെ ജാതിവിവേചനം അവസാനിച്ചത് മിഷനറിമാരുടെ ഇടപെടൽ മൂലം…” കേരളാ മുഖ്യമന്ത്രിയായ ശ്രീ പിണറായിവിജയൻ ഒരു  കൃസ്ത്യൻ സഭയുടെ, വാർഷികാഘോഷത്തിനെത്തിയപ്പോൾ പണ്ട് പ്രസംഗിച്ചതാണ്. ഒരുപാടുകാലമായി സകലയിടത്തും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണിത്. കേരളത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് മിഷനറിമാരാണ് എന്ന പ്രചണ്ഡപ്രചാരണം, ഇന്നാട്ടിലെ വിദ്യാഭ്യാസം മുഴുവൻ കത്തോലിക്കാ മിഷണറിമാർ തന്നതാണെന്ന് പല രീതിയിൽ പ്രചാരണം തുടങ്ങിയിട്ട് ഒരുപാട് കാലമായി. യഥാർത്ഥത്തിൽ കൃസ്ത്യൻ മിഷനറിമാരാണോ കേരളത്തിൽ ആധുനികവിദ്യാഭ്യാസവും നവോത്ഥാനവും ഉണ്ടാക്കിയത്? കപടചരിത്രങ്ങൾ എഴുതി പലരും പലതും പരമാവധി പ്രചരിപ്പിയ്ക്കുന്നതിനിടയിൽ ശരിയായ ചരിത്രത്തെപ്പറ്റി…

ഗുജറാത്തിന്റെ ബാക്കി പത്രം

-ബിനോയ് അശോകൻ ചാലക്കുടി ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ. “22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.” ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി  വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത്…

FRDI Bill – നിങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ സുരക്ഷിതം

  വിശ്വരാജ് വിശ്വ    “നിങ്ങളുടെ എല്ലാം തല എണ്ണി ലോക ബാങ്കിൽ നിന്ന് കടം വാങ്ങിയിരിക്കുകയാണ്. ലോക ബാങ്ക് ഇപ്പോൾ വരും, നിങ്ങളെ എല്ലാം നിങ്ങളുടെ വീട്ടിൽ നിന്ന് ഇറക്കി വിടും”, സന്ദേശം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ സഖാവ് കോട്ടപ്പള്ളി എന്ന പാർട്ടി ബുദ്ധിജീവി എന്ന് സ്വയം നടിക്കുന്ന typical മണ്ടൻ കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്ന ഡയലോഗ് ആണ് മുകളിൽ ഉള്ളത്. 90 കളിൽ ഈ സിനിമ ഇറങ്ങുമ്പോൾ ഒരു തിരക്കഥാകൃത്ത് സിനിമയുടെ കോമഡി…

പത്മാവതി – വൃണപ്പെടുന്ന സാംസ്‌കാരിക സ്വത്വം

—– ബാലസുബ്രഹ്മണ്യം  — സിനിമ..!!! കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്ന്. ക്രിയാത്മകമായ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. ക്യാമറയും മോഷൻ ക്യാമറയും കണ്ടെത്തിയതിന് ശേഷം, 1890 കളിൽ ഫ്രഞ്ച്കാരനായിരുന്ന ലൂയിസ് ലെ പ്രിൻസ് 2.11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചലിക്കുന്ന ചിത്രങ്ങൾ വികസിപ്പിച്ചെങ്കിലും സിനിമ, സിനിമയായി രൂപം കൊള്ളുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1927 മുതൽ ശബ്ദത്തോട് കൂടിയ ചലച്ചിത്രങ്ങൾ വന്ന് തുടങ്ങി. എന്തായാലും സിനിമ ഉണ്ടായ അന്ന് മുതൽ ഈ നിമിഷം…

കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും

— അരുൺ ബാലകൃഷ്ണൻ — കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്. കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്. കുടകിനെ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള സിഗ്നൽ. പ്രതീഷ് വിശ്വനാഥ് പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും,…

ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ മഹാത്മാവ്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു. മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. 2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

  മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് — (ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് ) ——————————————— ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ…