ഒരു സമരം ചുംബിക്കുമ്പോൾ !!!
— ബാലരാമ കൈമൾ — കൊച്ചിയിൽ ചുംബനസമരം നടത്തിയവർക്ക് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.. ചുംബനം കീഴ്വഴക്കങ്ങൾക്ക് എതിരായിരിക്കാം, പക്ഷേ, നിയമവിരുദ്ധമല്ല. സദാചാരപോലീസിംഗ് തെറ്റാണുതാനും. സമരാനുകൂലികൾ അതിനാൽ ആശംസകൾ അർഹിക്കുന്നു. അതേസമയം, സമരത്തിന്റെ വിമർശനീയമായ മറുവശത്തെ അപലപിക്കാതെയുംവയ്യ. സമരം സദാചാരപോലീസിങ്ങിനെതിരെ എന്നാണ് സമരക്കാരുടെ വാദം. കേരളത്തിൽ സദാചാരപോലീസിംഗ് പ്രശ്നങ്ങൾ മുൻപും ഉണ്ടായപ്പോഴൊക്കെ, ഒരുപക്ഷേ ഭയന്നായിരിക്കാം, ഇത്തരം സമരങ്ങൾ ഉണ്ടായില്ല. ഉദാഹരണങ്ങൾ നിരവധി. ചെറുപ്പക്കാർ ഇന്നാട്ടിൽ അന്യമതക്കാരെ വിവാഹം ചെയ്തതിന്റെപേരിൽ നടന്ന സദാചാരക്കൊലകൾ ഉണ്ട്. അത്തരമൊരു സംഭവത്തിൽ കാസർഗോഡ് പ്രദേശത്ത് ബാലകൃഷ്ണൻ…