ആരാണ് കൃഷ്ണന്‍..
കൃഷ്ണനെ നമുക്കെല്ലാമറിയാം. എന്നാൽ കൃഷ്ണനെക്കുറിച്ചുള്ള നമ്മുടെ അറിവ് കൃഷ്ണന്റെ ശൈശവത്തിലും കാമുക ഭാവത്തിലും മാത്രമൊതുങ്ങി നിൽക്കുന്നില്ലേ? വാസ്തവത്തിൽ ആരാണ് കൃഷ്ണൻ? ചരിത്ര പുരുഷനായ കൃഷ്ണനെ പൂർണ്ണമായി മനസ്സിലാക്കിയവർ കുറവാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ കൃഷ്ണനെ മനസ്സിലാക്കിയവർ കുറഞ്ഞു പോയത് കൊണ്ടാവാം ഒരു കാലത്തു ഭാരതം അധഃപതിച്ചു പോയതും. കൃഷ്ണനെക്കുറിച്ചു മനസ്സിലാക്കുവാൻ രണ്ടു പുസ്തകങ്ങൾ നമ്മെ സഹായിക്കും ഭാഗവതവും, മഹാഭാരതവും… ഭാഗവതത്തിൽ കൃഷ്ണന്റെ കുട്ടിക്കാലവും കുടുംബ ജീവിതവും അതിഭാവുകത്വത്തോടെ…