ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

സ’നാഥം’ സനാതനം — നാഥ് സമ്പ്രദായവും ചരിത്രവും

ഗോരക്ഷാപീഠാധിപതിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല, അനുപമമായൊരു ആധ്യാത്മിക പരമ്പരയുടെ ഇങ്ങീയറ്റത്തെ കണ്ണി കൂടെയാണ് അദ്ദേഹം. ഏതൊരവസരത്തിലാണോ ധർമ്മത്തിന് ഗ്ളാനി സംഭവിച്ചുകൊണ്ടു അധിനിവേശ ശക്തികൾ ഭാരതത്തിൽ പിടിമുറുക്കിയിട്ടുള്ളത്, അപ്പോഴെല്ലാം നാഥ് പന്ഥിയിലെ സന്യാസവര്യ പൗരോഹിത്യത്തിൽ ധർമ്മ സംസ്ഥാപനത്തിന്റെ കാഹളവും മുഴക്കപ്പെട്ടിട്ടുണ്ട്. ആയിരത്തോളം വർഷങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും ഹൈന്ദവ സംസ്ക്കാരം ഇന്നും നില നിൽക്കപ്പെടുന്നതിലും നാഥ് യോഗികൾക്കുള്ള പങ്കു നിസീമമാണ്. എന്താണ് നാഥ് സമ്പ്രദായം?..  വിവിധ താന്ത്രിക സമ്പ്രദായങ്ങളും ഹഠയോഗവും കോർത്തിണക്കിയ ഒരു സിദ്ധ പാരമ്പര്യമാണ് നാഥ്…

എവിടെ പോയ് മറഞ്ഞു ആ പൂർവ്വകാല മഹിമ ??

                           ഇത്രമാത്രൊക്കെണ്ടായിരുന്നേൽ ഇപ്പതൊക്കെ എവടെപ്പോയി? ഭാരതത്തിന്റെ മഹിമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പൊതുവെ കേൾക്കാറുള്ള ഒരു ചോദ്യാണിത്. ശാസ്ത്രാദി വിഷയങ്ങളിൽ ഇത്ര കണ്ടു സമർത്ഥയായിരുന്ന ഭാരതത്തിന്റെ വിദ്യാസമ്പത്ത് മുഴുവൻ എങ്ങോട്ടേക്ക് പോയി? പഠിക്കാതെ പോയ, അറിയാതെ പോയ ഭാരതത്തിന്റെ ചരിത്രത്തിൽ നിന്നും അതിനുള്ള ഉത്തരം ലഭിക്കും. ഹിന്ദുസ്ഥാൻ ശതാബ്ദങ്ങളോളം അതിക്രൂരമായ അധിനിവേശങ്ങൾക്കു വിധേയമായ ഒരു സാമ്രാജ്യമായിരുന്നുവെന്ന വസ്തുത മനപ്പൂർവം മറന്നു കൊണ്ട്, ഒരുകാലത്തു…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

The Communist Taliban in Kerala

— Anjali George and Jayasankar — “The Communist Taliban in Kerala – The Physchology behind the killing fields of Kannur” The fight over ‘anarchist supremacy’ reigns over Communist parties across the country. The American election campaign and the victory of Trump as president exposed the radical Marxist liberals and their intellectual hegemony over the global…

വിഗ്രഹ ഭഞ്ജകരുടെ വിഗ്രഹവൽക്കരണം

                                                         പലപ്പോഴും ചരിത്രത്തിനു മനുഷ്യമനസ്സിന്റെ അതെ സ്വഭാവം തന്നെയാണ്. ആവർത്തിച്ചു പറയുന്ന നുണകളെ, ഉറപ്പിച്ചു പറയുന്ന നുണകളെ, ആഴത്തിൽ സ്വാധീനിക്കുന്ന നുണകളെ മുഴുവൻ സത്യമാക്കി മാറ്റുവാനുള്ള കഴിവുണ്ടതിന്. ചരിത്രമെന്നത് ചരിത്രകാരന്റെ മനസ്സിന്റെ നേർക്കാഴ്ചകളാണെന്നു പറയുവാനുള്ള കാരണവും അത് തന്നെയാണല്ലോ.…

ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം

— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്‌താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ…

പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്

— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്. പാഗൻ…

കമലും കമാലുദ്ദീനും , പിന്നെ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റും

സുപ്രിം കോടതിയുടെ വിധിയെ തുടർന്ന് ഇന്ത്യാ മഹാരാജ്യത്തുടനീളം സിനിമ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം എന്നും, ആ സമയം ദേശീയ ഗാനത്തോട് ബഹുമാനപൂർവ്വം പ്രേക്ഷകർ പെരുമാറണം എന്നുമുള്ള ചട്ടം പുറത്തു വന്നിട്ട് ഏറെയൊന്നുമായില്ല. സ്വാഭാവികമായും വിധിയോട് യോജിപ്പും ,വിയോജിപ്പും വന്നു തുടങ്ങി . പ്രശസ്ത സിനിമ സംവിധായകൻ കമാലുദ്ദീൻ എന്ന കമൽ വിധിയോട് വിയോജിച്ചു കൊണ്ട് പ്രസ്താവനയിറക്കി. കമ്യൂണിസ്റ്റ് രാജ്യമോ , മത രാജ്യമോ അല്ല ജനാധിപത്യ രാജ്യമാണ് ഭാരതം എന്നതുകൊണ്ടു തന്നെ…

കലാകാരന്റെ ഉദ്ധരിച്ച വാലുകൾ

— കാളിയമ്പി — രാമായണ കാലം മുതൽക്കല്ല അതിനും ഒരുപാട് മുന്നേയായി ആഞ്ജനേയനായ ഹനുമാൻ ഭാരതമനസ്സുകളിൽ തപസ്സിരിയ്ക്കാൻ തുടങ്ങിയിട്ട്. ഋഗ്വേദത്തിലെ ഇന്ദ്രപുത്രനായ വൃക്ഷകപി മുതൽ അദ്ദേഹം വാനരയൂഥമുഖ്യനായി വിരാജിയ്ക്കുന്നു. രാമചരിതമാനസത്തിലെ ഹനുമാൻ ചാലീസ ലോകം മുഴുവനും കോടിക്കണക്കിനു ഭക്തർ ഭജിയ്ക്കുന്നു.എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിൽ പരമാത്മജ്ഞാനത്തെയൊഴിഞ്ഞ് ഒന്നിലും ഒരുനേരവും ആശയില്ലാത്ത നിർമ്മലനായാണ് അദ്ദേഹത്തെ രാമൻ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിർമ്മമനായ ഹനുമാൻ നിത്യബ്രഹ്മജ്ഞാനികളിൽ മുമ്പനാണ്. ഭക്തരെ ബ്രഹ്മപദത്തിലെത്തിയ്ക്കുന്ന മഹാജ്ഞാനി. ഭക്തരെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച്…

ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

നൂലിൽ കെട്ടിയിറക്കിയ സ്ത്രീശാക്തീകരണം

                                           ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചു കൊണ്ട് യുവതികൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങളും കോലാഹലങ്ങളും മറ്റും കുറച്ചു കാലമായി ഹൈന്ദവതയേയും സ്വാമി അയ്യപ്പനേയും അശ്ലീല മുദ്രാവാക്യങ്ങളും പ്രസ്താവനകളും കൊണ്ടു അവഹേളിക്കുവാനുള്ള ആവസരമായി സെമിറ്റിക് ചിന്തകളിൽ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും കൊണ്ടാടുകയായിരുന്നു. കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം…

ദളിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലി!! അതേത് ബലി??

  — അഡ്വ : ശങ്കു ടി ദാസ് — മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി ആണെങ്കിൽ, വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ…

കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീ. കുമ്മനം രാജശേഖരനു ഒരു തുറന്ന കത്ത്

ബഹുമാന്യനായ ശ്രീ കുമ്മനം ജി, അങ്ങയുടെ ദാര്‍ശനിക ജീവിതത്തിന്റെ ആരാധകന്‍ ആണ് ഈയുള്ളവന്‍ എന്നു പറഞ്ഞു തുടങ്ങുന്നതാണ് ഗുരുത്വമെന്ന് മനസ്സിലാക്കിക്കൊണ്ടു അങ്ങയോട് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഭാരതം എമ്പാടും വലിയ തോതില്‍ ചര്ച്ച ആയ വിഷയം- ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം- അത് അങ്ങയുടെ സമക്ഷം അവതരിപ്പിക്കാനാണ് ഈ തുറന്ന കത്ത്. ബഹുമാന്യനായ അദ്ധ്യക്ഷന്‍, ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരള ബിജെപിയും ദേശീയ ബിജെപി നേതൃത്വവും ശക്തമായ ഒരു നിലപാട് എടുക്കാത്തതില്‍ ഞങ്ങളെ പോലെ…

ശബരിമല അയ്യപ്പനെ വിഴുങ്ങുന്ന സഭ

— റിജു ഭാരതീയന്‍ —  ഭാരതത്തില്, സഭയുടെ അളവില്ലാത്ത ക്രൂരതകളെ വെള്ളപൂശാനും, വിശുദ്ധവല്ക്കരിക്കാനും ക്രിസ്തീയ സഭകളും ഉപജാപക സംഘവും നടത്തുന്ന ശ്രമങ്ങള് അധികമൊന്നും ചർച്ച ആയില്ലെങ്കിലും ഇങ്ങനെ ഒരു കുല്സിത ശ്രമം നൂറ്റാണ്ടുകളായി ഇവിടെ നടക്കുന്നതിനെ കുറിച്ചു ഇവിടത്തെ ജനതയിലെ ചെറിയോരു ന്യൂനപക്ഷത്തിന് ബോധമൂണ്ട്., സഭയുടെ നീക്കങ്ങളെ കുറിച്ചു പൂര്ണ്ണ ബോധമുണ്ടായിരുന്ന ഗാന്ധിജി കൊല്ലപ്പെട്ടത് സ്വതന്ത്ര ഭാരതത്തില്‍ സഭയുടെ അപനിർമ്മിതികൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് ഒരു ജനകീയ മുഖം നേടുവാൻ വലിയൊരു വിലങ്ങുതടിയായി ഇന്നും നിലനില്‍ക്കുന്നു. ഉപജാപക സംഘങ്ങളെ…

ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന. രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ…

വിക്ടോറിയ കോളേജും ഗാന്ധിജിയും ഗുരുവായൂരപ്പന്‍ കോളേജും

ചോദ്യം : കുടുംബത്തില്‍ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്വാധീനം എന്തായിരിക്കും? ഫെഡ്രിക് ഏംഗല്‍സ് : ” ലിംഗ ബന്ധം സമൂഹം ഒരു തരത്തിലും ഇടപെടാത്ത തരത്തില്‍, അതില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ സ്വകാര്യ സംഗതിയായി മാറ്റും. സ്വകാര്യ സ്വത്ത്, ഇല്ലാതാക്കിയും കുട്ടികള്‍ക്ക് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസം നല്‍കിയും ഇക്കാര്യം നിര്‍വഹിക്കാന്‍ കഴിയും. സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയ്ക്ക് പുരുഷനോടും സന്തതികള്‍ക്ക് മാതാപിതാക്കളോടും ഉള്ള ആശ്രിതത്വം എന്നീ അടിസ്ഥാനത്തിലുള്ള പരമ്പരാഗതമായ വിവാഹക്രമം അവസാനിപ്പിക്കും. അങ്ങിനെ അങ്ങേ അറ്റത്തെ സദാചാര വാദികള്‍ “പൊതു സ്ത്രീകള്‍”ക്കെതിരെ…

ശബരിമലയെ ആർക്കാണ് പേടി ?

ഒരു ചങ്ങലയുടെ ബലം എത്രയാണെന്ന് അറിയാമോ?  അതിലെ കണ്ണികളുടെ ബലത്തിന്റെ ആകെത്തുകയാണോ?? അല്ല.അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലമാണ് ശരിക്കും, ഒരു ചങ്ങലയുടെ ആകെ ബലം. ആ കണ്ണി പൊട്ടിക്കാൻ എത്ര ബലം പ്രയോഗിക്കേണ്ടതുണ്ടോ, അത്ര ബലം പ്രയോഗിച്ചാൽ ആ ചങ്ങല തന്നെ പൊട്ടി രണ്ടാവും. ഇല്ലേ? അനവധി ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമായി നിലനിൽക്കുന്ന ഏതൊരു പദ്ധതിയ്ക്കും ഈ നിയമം ബാധകമാണ്. അതിനാൽ തന്നെ ആ പദ്ധതിയുടെ സംരക്ഷകരും ശത്രുക്കളും നിരന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് അതിലെ ഏറ്റവും ദുർബലമായ കണ്ണി ഏതെന്ന്…

മാഡെസ്നാനവും മറച്ചു പിടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — ഭാരതം ഒരു ജനാധിപത്യ മതേതര രാജ്യം ആണ്.എന്ന് പറഞ്ഞാല്‍ എല്ലാ മതങ്ങളിലെ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ തന്റെ വിശ്വാസവും ആയി ജീവിക്കാന്‍ സ്വാതന്ത്ര്യം ഉള്ള രാജ്യം. അങ്ങിനെ ഉള്ള രാജ്യത്ത് ഒരു മതക്കാരുടെ വിശ്വാസം അതും അവരുടെ ക്ഷേത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ഒരാചാരം പുറത്തുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കുകയും ആ ആചാരം ആരെയും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നിടത്തോളം കാലം, പുറമേ ഉള്ള ആളുകള്‍ അത് നിരോധിക്കണം എന്ന്…