നികേഷും വീണയും മാധ്യമലോകവും ഇങ്കുലാബ് വിളിക്കുമ്പോൾ !!!
– ബിനോയ് അശോകൻ ചലക്കുടി – ബിജെപിക്ക് ബാലികേറാമലയും ഇടതിന് അവസാന കോട്ടയുമായ കേരളവും, വീണമാരും നികേഷ്മാരും!——————————————————————————————————————————ഇന്ത്യൻ രാഷ്ട്രീയത്തിൽ കേരളത്തിന്റെ ഒരു പ്രത്യേകത എന്നത് അത് ഒരു പാർടിക്ക് എന്ത് വിലകൊടുത്തും കാത്തു രക്ഷിക്കേണ്ട അവസാനത്തെ കോട്ടയും, മറ്റൊരു പാർടിക്ക് തങ്ങളുടെ അശ്വമേധത്തിൽ കീഴടക്കാൻ ബാക്കിയുള്ള ഒരേയൊരു ശക്തി ദുർഗ്ഗവും ആണ് എന്നതാണ്. അങ്ങനെയാണ് 2016ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ജീവന്മരണ പോരാട്ടവും ഭാരതീയ ജനത പാർടിക്ക് അഭിമാന പോരാട്ടവും ആകുന്നത്. ഇന്ത്യൻ പർലമെന്റിലെക്ക്…