നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് — യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി. ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ…

ഏഷ്യ വൻ കരയുടെ അധിപതി – ഇന്ത്യ

ചൈനയുടെ സുവർണ്ണ സാമ്പത്തിക ഇടനാഴി തകർത്ത ഇന്ത്യയുടെ നയതന്ത്ര വിജയം    — സ്വാതി കൃഷ്ണ — സ്വാതന്ത്ര്യാനന്തരം ഏഷ്യൻ വൻകരയിൽ ഭാരതത്തിനു ഇത്രത്തോളം പ്രാധാന്യമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നോ എന്നത് സംശയമാണ്..ചൈന മാത്രം അനിഷേധ്യ നേതൃത്വം വഹിച്ചിരുന്ന ഏഷ്യൻ വൻകരയിൽ മറ്റൊരു കരുത്തനായ എതിരാളിയായി ഭാരതം വളർന്നു കഴിഞ്ഞിരിക്കുന്നു…തങ്ങളെ കവച്ചു വെച്ച ഇന്ത്യയുടെ വളർച്ചാ നിരക്കും , ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം ആയി മാറുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന അസൂയാവഹമായ പ്രകടനങ്ങളും…

പാക് തടവറയിൽ നിന്നും – രവീന്ദ്ര കൗശിക് മുതൽ കുൽഭൂഷൺ യാദവ് വരെ

— ശങ്കു ടി ദാസ് —   ചിത്രം 1: രവീന്ദ്ര കൗശിക്. 1952ൽ രാജസ്ഥാനിലെ ഗംഗാനഗറിൽ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ നാടകവേദികളിൽ പ്രതിഭയെന്ന പേരെടുത്തു. 21ആം വയസ്സിൽ ഉത്തർപ്രദേശിലെ ലക്‌നവിൽ നടന്ന ദേശീയ നാടക കലാ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും, ഏജൻസിയിൽ ചേരാനുള്ള ക്ഷണം ലഭിക്കുകയും, അത് സ്വീകരിക്കുകയും ചെയ്‌‌തു. അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ കൗശിക് രണ്ടു വർഷം ‘റോ’യുടെ…

കറുത്തവരുടെ “വെളുത്ത” കുട്ടികൾ

— കാളിയമ്പി — അഷ്ടാവക്രൻ എന്നൊരു മഹാമുനിയുണ്ട്. വേദമുനിയായ ആരുണിയുടെ ചെറുമകൻ. ഗർഭസ്ഥനായിരുന്നപ്പോൾ സ്വന്തം പിതാവ് വേദം ചൊല്ലുന്നത് കേട്ട് തെറ്റു തിരുത്തിക്കൊടുത്ത മഹാപ്രതാപവാൻ. ബ്രഹ്മനിഷ്ഠൻ, സ്ഥിതപ്രജ്ഞൻ. അഷ്ടാവക്രൻ എന്ന് അദ്ദേഹത്തിനു പേരു വന്നത് അക്ഷരാർത്ഥത്തിലാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഡിഫറന്റ്ലീ ഏബിൾഡ് ആണദ്ദേഹം. പൊതുവേ കാണുന്ന മനുഷ്യശരീരത്തിന്റെ രൂപത്തിനെ വച്ച് നോക്കിയാൽ എട്ട് വളവുകൾ അദ്ദേഹത്തിനുണ്ട്.. അദ്ദേഹത്തിന്റേതായി അഷ്ടാവക്രഗീത എന്നൊരു ഗീതയുണ്ട്. പണ്ടൊക്കെ വേദ വേദാന്ത വേദാംഗങ്ങളും ഭഗവത് ഗീത, ബ്രഹ്മസുത്രം ഒക്കെയും പഠിച്ചു കഴിഞ്ഞാലേ…

രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക് – എം ടി കൃതികളിലെ സ്ത്രീകൾ

– രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക് – എം ടി കൃതികളിലെ സ്ത്രീകൾ  — — കൃഷ്ണപ്രിയ — എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ചുറ്റിപ്പറ്റി ഒരുപാട് ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞതാണ് … . മൂലകൃതിയുമായൊരുതരത്തിലും നീതി പുലർത്താത്ത സന്ദർഭങ്ങളും ആശയങ്ങളുമാണ് രണ്ടാമൂഴത്തിലുടനീളമെന്നു മനസ്സിലാക്കുവാൻ മഹാഭാരതവും രണ്ടാമൂഴവും വേവ്വേറെ വായിക്കുക്കുന്നതിനോടൊപ്പം സാഹിത്യ കുലപതിയുടെ ആരാധനാ വലയത്തിൽ നിന്നും പുറത്തു കടക്കുകയും കൂടി വേണം. രണ്ടാമൂഴത്തിന്റെ ഒരു സ്ത്രീപക്ഷ വായന ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു…

സാത്താന്‍ കുര്‍ബാന സഭകളെ വിഴുങ്ങുന്നുവോ ???

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ഒന്നില്‍ ഇറ്റലിയെ ഉലച്ചുകൊണ്ട്‌ ഒരു ചണ്ഡമാരുതന്‍ ആഞ്ഞടിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മൗനാനുവാദത്തോടെ എന്ന്‌ തോന്നും വിധം, ആര്‍ച്ച്ബിഷപ്പ്‌ ഇമാനുവല്‍ മിലിംഗോയുടെ ഒരു പ്രസ്താവനയായിരുന്നു അത്‌. കത്തോലിക്കാ സഭയിലെ പൗരോഹിത്യ വൃന്ദങ്ങളില്‍ പലരും സാത്താന്‍ ആരാധനയില്‍ ഏര്‍പ്പെടുന്നുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. “തീര്‍ച്ചയായും പല ബിഷപ്പുമാരും പുരോഹിതരും സാത്താന്‍പൂജ നടത്തുന്നുണ്ട്‌. ഞാനൊരു ആര്‍ച്‌ ബിഷപ്പു മാത്രമാണ്‌. ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരെക്കുറിച്ച്‌ പറയുവാന്‍ എനിക്കധികാരമില്ല” എന്നുള്ള മാര്‍പ്പാപ്പയുടെ പ്രസ്താവനയാണ്‌ തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍…

‘മണ്ണും മഞ്ഞും മഴയും മരങ്ങളും’ : വയനാടിന്റെ ആത്മഹത്യാക്കുറിപ്പ്..

മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല… കഥകളും കാഴ്ചകളും ഒളിപ്പിച്ചു വയ്ക്കുന്ന സ്വഭാവം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് വയനാട്. വെയിലിനെയും മരവിപ്പിയ്ക്കുന്ന കോടമഞ്ഞ്, നൂലുപോലെ ധാരയായി പെയ്തുകൊണ്ടിരിയ്ക്കുന്ന മഴപ്പാറ്റൽ, പകൽ സമയത്തും ഇരുട്ട് തോന്നിപ്പിയ്ക്കുന്ന പച്ചമരങ്ങൾ, കടും നിറങ്ങളിലുള്ള പൂക്കൾ, കാപ്പിപ്പൂവിന്റെ തലവേദനിപ്പിയ്ക്കുന്ന സുഗന്ധം… ഇവരെല്ലാം വയനാടിനെ…

മാധ്യമ ധർമ്മം വിളമ്പാൻ ഇവിടെ ആർക്കാണ് യോഗ്യത

— K K മനോജ് — മന്ത്രിയാണെങ്കിലും മാധ്യമക്കാരാണെങ്കിലും ധർമ്മം വിളമ്പാൻ യോഗ്യരല്ല :- ഇതാണു ജേർണലിസമെങ്കിൽ ഈ പണി നിർത്താൻ സമയമായെന്നു ഹർഷൻ. പുസ്തകം തോൽക്കുന്ന ഹെഡ്ഡിംഗെന്ന് അപർണ കുറുപ്പ്. ജേർണലിസമല്ല ക്രൈമെന്നു സനീഷ്. മാധ്യമപ്രവർത്തനമല്ല അമേധ്യപ്രവർത്തനമെന്ന് പ്രമോദ് രാമൻ. മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗിനെതിരേ വിമർശനം ഉയർത്തി ചാനൽ അവതാരകർ. മാധ്യമ സഹോദരങ്ങൾ എല്ലാരും അലമുറ തുടങ്ങി മംഗളം ചാനൽ ചെയ്തത് ‘ശരിയല്ല’ എന്നാണ് അവരുടെ പക്ഷം. എന്നാൽ ഇതേ മാധ്യമങ്ങൾ തന്നെയാണ് സരിതയുടെ കിടപ്പറ രംഗങ്ങളുടെ…

ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

സ’നാഥം’ സനാതനം — നാഥ് സമ്പ്രദായവും ചരിത്രവും

ഗോരക്ഷാപീഠാധിപതിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല, അനുപമമായൊരു ആധ്യാത്മിക പരമ്പരയുടെ ഇങ്ങീയറ്റത്തെ കണ്ണി കൂടെയാണ് അദ്ദേഹം. ഏതൊരവസരത്തിലാണോ ധർമ്മത്തിന് ഗ്ളാനി സംഭവിച്ചുകൊണ്ടു അധിനിവേശ ശക്തികൾ ഭാരതത്തിൽ പിടിമുറുക്കിയിട്ടുള്ളത്, അപ്പോഴെല്ലാം നാഥ് പന്ഥിയിലെ സന്യാസവര്യ പൗരോഹിത്യത്തിൽ ധർമ്മ സംസ്ഥാപനത്തിന്റെ കാഹളവും മുഴക്കപ്പെട്ടിട്ടുണ്ട്. ആയിരത്തോളം വർഷങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും ഹൈന്ദവ സംസ്ക്കാരം ഇന്നും നില നിൽക്കപ്പെടുന്നതിലും നാഥ് യോഗികൾക്കുള്ള പങ്കു നിസീമമാണ്. എന്താണ് നാഥ് സമ്പ്രദായം?..  വിവിധ താന്ത്രിക സമ്പ്രദായങ്ങളും ഹഠയോഗവും കോർത്തിണക്കിയ ഒരു സിദ്ധ പാരമ്പര്യമാണ് നാഥ്…

എവിടെ പോയ് മറഞ്ഞു ആ പൂർവ്വകാല മഹിമ ??

                           ഇത്രമാത്രൊക്കെണ്ടായിരുന്നേൽ ഇപ്പതൊക്കെ എവടെപ്പോയി? ഭാരതത്തിന്റെ മഹിമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പൊതുവെ കേൾക്കാറുള്ള ഒരു ചോദ്യാണിത്. ശാസ്ത്രാദി വിഷയങ്ങളിൽ ഇത്ര കണ്ടു സമർത്ഥയായിരുന്ന ഭാരതത്തിന്റെ വിദ്യാസമ്പത്ത് മുഴുവൻ എങ്ങോട്ടേക്ക് പോയി? പഠിക്കാതെ പോയ, അറിയാതെ പോയ ഭാരതത്തിന്റെ ചരിത്രത്തിൽ നിന്നും അതിനുള്ള ഉത്തരം ലഭിക്കും. ഹിന്ദുസ്ഥാൻ ശതാബ്ദങ്ങളോളം അതിക്രൂരമായ അധിനിവേശങ്ങൾക്കു വിധേയമായ ഒരു സാമ്രാജ്യമായിരുന്നുവെന്ന വസ്തുത മനപ്പൂർവം മറന്നു കൊണ്ട്, ഒരുകാലത്തു…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…

മുലക്കരം – ഹൈന്ദവതയുടെ മേൽ അടിച്ചേൽപ്പിച്ച ആക്ഷേപം.

           കുറച്ചു നാളുകൾക്കു മുമ്പു ബി.ബി.സി ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു . കേരളത്തിലെ അവര്‍ണ്ണരായ ഹിന്ദു സ്ത്രീകൾക്കു മാറുമറയ്‌ക്കാൻ യാതൊരു വിധ അവകാശവും ഇല്ലായിരുന്നു എന്നും, ഇനി മറയ്‌ക്കണം എങ്കിൽ തന്നെ അതാത് നാടുവാഴികൾക്കു ” മുലക്കരം ” എന്ന ഒരു നികുതി അടക്കേണ്ടിയിരുന്നു എന്നുമായ പ്രാകൃതമായ ആചാരം നിലനിന്നിരുന്നു എന്നും, ഈഴവ സമുദായത്തിൽ പെട്ട നങ്ങേലി എന്ന സ്ത്രീ ഈ ദുരാചാരത്തിനെതിരെ ശബ്ദമുയർത്തുകയും തന്റെ മുല രണ്ടും അരിഞ്ഞു…

The Communist Taliban in Kerala

— Anjali George and Jayasankar — “The Communist Taliban in Kerala – The Physchology behind the killing fields of Kannur” The fight over ‘anarchist supremacy’ reigns over Communist parties across the country. The American election campaign and the victory of Trump as president exposed the radical Marxist liberals and their intellectual hegemony over the global…

വിഗ്രഹ ഭഞ്ജകരുടെ വിഗ്രഹവൽക്കരണം

                                                         പലപ്പോഴും ചരിത്രത്തിനു മനുഷ്യമനസ്സിന്റെ അതെ സ്വഭാവം തന്നെയാണ്. ആവർത്തിച്ചു പറയുന്ന നുണകളെ, ഉറപ്പിച്ചു പറയുന്ന നുണകളെ, ആഴത്തിൽ സ്വാധീനിക്കുന്ന നുണകളെ മുഴുവൻ സത്യമാക്കി മാറ്റുവാനുള്ള കഴിവുണ്ടതിന്. ചരിത്രമെന്നത് ചരിത്രകാരന്റെ മനസ്സിന്റെ നേർക്കാഴ്ചകളാണെന്നു പറയുവാനുള്ള കാരണവും അത് തന്നെയാണല്ലോ.…

ആർഎസ്എസും സ്വാതന്ത്ര്യസമരവും..

  ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന് തന്നെ സംഘം എതിരായിരുന്നു എന്നുമൊക്കെ സംഘത്തെ ശത്രു പക്ഷത്ത് നിർത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഏറെക്കാലമായി ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ സംഘത്തിന്റെ സ്വാതന്ത്ര്യ സങ്കല്പത്തെയും ആ സംഗ്രാമത്തിലെ പ്രവർത്തനങ്ങളെയും സത്യസന്ധമായി അവതരിപ്പിക്കേണ്ടത് ചരിത്രപരമായ ഒരനിവാര്യതയാണ്. സ്വാതന്ത്ര്യ സമരത്തോടും ബ്രിട്ടീഷ് ഭരണകൂടത്തോടുമുള്ള സംഘത്തിന്റെ നിലപാട് പരിശോധിക്കുമ്പോൾ ആദ്യം സംഘസ്ഥാപകനായ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. 1889 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ…

ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം

— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്‌താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ…

ഖാദിയും മോദിയും

— ശങ്കു ടി ദാസ് — രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം? ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം കൂടിയുണ്ട്. ഖാദിയും ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം? ചർഖ കണ്ടു പിടിച്ചത് മഹാത്മാ ഗാന്ധിയല്ല. ഏറ്റവും ചുരുങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലെങ്കിലും ചർഖ ഇവിടുണ്ട്. അതിനും വളരെ മുൻപ് തന്നെ സ്പിൻഡിൽ (റാട്ടുസൂചി) പോലുള്ള ലഘു…